Pages

Saturday, October 24, 2015

WIKI PEDIA’S PROUD MOMENT- JEEVAN JOSE INCLUDED THE SIX MEMBER AWARD RECEIVING TEAM

വിക്കിപീഡിയയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം; ഏറ്റുവാങ്ങാന് മലയാളി ജീവന്ജോസും

WIKI PEDIA’S PROUD MOMENT- JEEVAN JOSE INCLUDED THE SIX MEMBER AWARD RECEIVING  TEAM

Jeevan Jose in center
When online encyclopedia Wikipedia received Spain's Princess of Asturias award for international cooperation on Friday, it was a proud moment for Malayalis, too. The six-member team that received the prize from Spain's King Felipe VI comprised Indian volunteer Jeevan Jose, hailing from Kadavoor in Ernakulam district.
Jeevan Jose has contributed to Wiki the photos of several rare flora and fauna seen in the Western Ghats, thus introducing them to the world. The letter from Wikipedia authorities said that Jeevan was invited to the ceremony considering his special contributions.
Jeevan said that his intention was to keep Wikipedia as the main source of independent knowledge. There are many photographers who capture the biodiversity of the Western Ghats, but very few are ready to publish them on Wikipedia.
The award comprising 50,000 euros was presented at a function organised in Oviedo, Spain. The other members of the team that received the award were Ravan Al-Taie, Lila Tretikov, Jimmy Wales, Patricio Llorente, and Lourdes Cardenal.
പശ്ചിമഘട്ടത്തിലെ അപൂര്‍വ ജീവജാലങ്ങളുടെ ചിത്രങ്ങള്‍ വിക്കിപീഡിയയുടെ സൗജന്യ വിവരസഞ്ചയത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയയാളാണ് ജീവന്‍ ജോസ്.
അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രിന്‍സസ് ഓഫ് അസ്ടൂറിയസ് പുരസ്‌കാര വിതരണച്ചടങ്ങില്‍ ജീവന്‍ ജോസ് (ഇടത്തേയറ്റം) മറ്റ് വിക്കിപീഡിയ പ്രവര്‍ത്തകര്‍ക്കൊപ്പംതൃശ്ശൂര്‍: ഓണ്‍ലൈന്‍ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് അന്താരാഷ്ട്ര സഹകരണത്തിനു ലഭിച്ച സ്പാനിഷ് പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള ആറംഗ സംഘത്തില്‍ മലയാളിയും.   
വിക്കിപീഡിയിയുടെ ഇന്ത്യന്‍ വളന്റിയര്‍ ജീവന്‍ ജോസിനാണ് ഈ അപൂര്‍ വ ഭാഗ്യം കിട്ടിയത്. പശ്ചിമഘട്ടത്തിലെ അപൂര്‍വ ജീവജാലങ്ങളുടെ ചിത്രങ്ങള്‍ വിക്കിപീഡിയയുടെ സൗജന്യ വിവരസഞ്ചയത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയയാളാണ് ജീവന്‍ ജോസ്. വിക്കിപീഡിയ സ്ഥാപകരായ പട്രീഷ്യോ ലോറന്റ്, ജിമ്മി വേല്‍സ്, ലീല ത്രെതികോവ് എന്നിവര്‍ക്കൊപ്പമാണ് ജീവന്‍ ജോസ് പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്.

സ്‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമനാണ് അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രിന്‍സസ് ഓഫ് അസ്ടൂറിയസ് പുരസ്‌കാരം വിക്കിപീഡിയയ്ക്ക് സമ്മാനിച്ചത്. ഇറാഖില്‍ നിന്നുള്ള രവന്‍ അല്‍ ടേല്, സ്‌പെയിനില്‍ നിന്നുള്ള ലൂര്‍ദ്ദ് കാര്‍ഡിനല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റ് വിക്കിപീഡിയ വളന്റിയര്‍മാര്‍.വിക്കിപീഡിയ വളന്റിയര്‍ എന്ന നിലയില്‍ നല്കിയ അസാധാരണ സംഭാവനകള്‍ പരിഗണിച്ചാണ് ജീവന്‍ ജോസിനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതെന്ന് വിക്കിപീഡിയ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം വ്യക്തമാക്കുന്ന 1,100 ചിത്രങ്ങളാണ് ജീവന്‍ ജോസ് അഞ്ചു വര്‍ഷത്തിനിടെ വിക്കിമീഡിയ കോമണ്‍സില്‍ ചേര്‍ത്തിട്ടുള്ളത്. സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രധാന ഉറവിടമായി വിക്കിമീഡിയയെ നിലനിര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ജീവന്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ ജൈവൈവവിധ്യം പകര്‍ത്തുന്ന ധാരാളം ഫോട്ടോഗ്രാഫര്‍മാരുണ്ടെങ്കിലും ലോകത്തിന് മുഴുവന്‍ സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയില്‍ അവ വിക്കിപീഡിയയിലൂടെ പ്രസിദ്ധപ്പെടുത്തുന്നവര്‍ വളരെ ചുരുക്കമാണ്. വെള്ളിയാഴ്ച സ്‌പെയിനിലെ ഒവീഡോയില്‍ നടന്ന ചടങ്ങില്‍ 50,000 യൂറോ വരുന്ന പുരസ്‌കാരം സ്‌പെയിനിലെ രാജാവ് ഫിലിപ്പ് സമ്മാനിച്ചു. ജീവന്‍ ജോസ് എറണാകുളം ജില്ലയിലെ കടവൂര്‍ സ്വദേശിയാണ്.

Prof. John Kurakar

No comments: