ഐക്യരാഷ്ട്ര സഭയിൽ ഇംഗ്ലീഷ് സംസാരിച്ചതിന് നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യ കേസ്
He said the heads of other
states, including Russian President Vladimir Putin, Chinese President Xi
Jinping, Japanese Prime Minister Shinzo Abe, Indian Foreign Minister Sushma
Swaraj, Cuban President Raul Castro, Iranian President Hassan Rouhani and
Ukrainian President Petro Poroshenko addressed the same UN meeting in their
national languages.Prime Minister Sharif, the petition said, had committed an
offence and, therefore, should be prosecuted under Article 204 of the
Constitution read with Contempt of Court Ordinance 2003.This is the second such
petition after another person had moved a similar petition requesting the
Supreme Court to hold the Prime Minister in contempt for flouting, with
impunity, its September 8 judgment.Contempt petitions against sitting prime
ministers are nothing new in Pakistan.On April 26, 2012, the Supreme Court had
handed down a symbolic punishment lasting less than a minute to then Prime
Minister Yousuf Raza Gilani for contempt.ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇംഗ്ലീഷിൽ സംസാരിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിൽ കോടതിയലക്ഷ്യ കേസ്. രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഔദ്യോഗിക കൂടിക്കാഴ്ചകളിൽ
പങ്കെടുക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും ചർച്ചകൾക്ക് ഇംഗ്ലീഷിന് പകരം പാക്കിസ്ഥാന്റെ ദേശീയ ഭാഷയായ ഉർദു ഉപയോഗിക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്തതിനാണ്
നവാസ് ഷരീഫിനെതിരെ കേസ്.പാക്ക് ഭരണഘടനയുടെ 251-ാം ആർട്ടിക്കിൾ പ്രകാരം ഉറുദു ഔദ്യോഗിക ഭാഷയാക്കുന്നതിന്
നടപടികൾ സ്വീകരിക്കാൻ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീം കോടതി പാക്ക് സർക്കാരിന് നിർദേശം നൽകിയത്. ഈ വിധിയുടെ ഭാഗമായാണ് ഔദ്യോഗിക ചർച്ചകളിലും ഇംഗ്ലീഷിന് പകരം ഉറുദു തന്നെ ഉപയോഗിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
ഉറുദു ഔദ്യോഗിക ഭാഷയാക്കാനും ഔദ്യോഗിക ചർച്ചകളിൽ ഉപയോഗിക്കാനുമുള്ള സെപ്റ്റംബർ എട്ടിലെ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നവാസ് ഷരീഫിന്റെ യുഎൻ പൊതുസഭയിലെ ഇംഗ്ലീഷ് പ്രസംഗമെന്ന് ആരോപിച്ച് സാഹിദ് ഗനിയെന്നയാളാണ് കോടതിയലക്ഷ്യത്തിന്
ഹർജി നൽകിയതെന്ന് സംഭവം റിപ്പോർട്ട് ചെയ്ത ദ് ഡോൺ പത്രം പറയുന്നു.മാത്രമല്ല, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ജപ്പാന് പ്രധാനമന്ത്രി ഷിൻസോ ആബെ, ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ, ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി തുടങ്ങിയവർ അവരവരുടെ ദേശീയ ഭാഷയിലാണ് അന്ന് യുഎൻ പൊതുസഭയിൽ സംസാരിച്ചതെന്നും
ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ, ഭരണഘടനയുടെ ആർട്ടിക്കിൾ 204, 2003ലെ കോടതിയലക്ഷ്യ ഓർഡിനൻസ് എന്നിവ പ്രകാരം നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യത്തിന്
കേസ് എടുക്കണമെന്നാണ് ഹർജിക്കാരന്റെ
ആവശ്യം. പ്രധാനമന്ത്രിമാർക്കെതിരായ കോടതിയലക്ഷ്യ കേസുകൾ പാക്കിസ്ഥാനിൽ പുത്തരിയല്ല. 2012 ഏപ്രിൽ 26ന് അന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാ ഗീലാനിക്ക് കോടതിയലക്ഷ്യകേസിൽ
ഒരു മിനിറ്റ് മാത്രം നീണ്ട ശിക്ഷ വിധിച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment