Pages

Friday, October 2, 2015

കർഷകരുടെ വേദന ഡിജിറ്റല്‍ ഇന്ത്യകൊണ്ട് മാറ്റാൻ കഴിയുമോ ?

കർഷകരുടെ വേദന ഡിജിറ്റല്ഇന്ത്യകൊണ്ട്  മാറ്റാൻ കഴിയുമോ ?

John Kurakarപട്ടിണിയും രോഗവും നിരക്ഷരതയും ജാതീയ അസമത്വവും ഇന്നും ഇന്ത്യൻ ഗ്രാമങ്ങളുടെ  ഒരു ശാപമായി തുടരുകയാണ് .ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചു.വര്‍ഗീയ വേര്‍തിരിവുകളില്‍ കീഴ്‌ജാതിക്കാര്‍ അകറ്റിനിര്‍ത്തപ്പെടുന്ന വിചിത്രമായ സാമൂഹിക സാഹചര്യവും ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യ അനുഭവിക്കുന്നു.ഡിജിറ്റല്‍ ഇന്ത്യകൊണ്ട് ഭാരതത്തിൻറെ പട്ടിണി മാറുമോ ? വർഗ്ഗീയത മാറുമോ ? ഭാരതം  ഒരു  കാർഷിക രാജ്യമാണ് .കൃഷി മെച്ചപെടുത്താൻ ,കർഷകരുടെ ആത്മഹത്യ ഇല്ലാതാക്കാൻ ഡിജിറ്റല്‍ ഇന്ത്യക്ക്  കഴിയുമോ . ശാത്രവും സാങ്കേതിക വിദ്യയും  പാവപെട്ടവന്റെ  ജീവിതത്തിനു  ഉതകുന്നതാകണം .കാര്‍ഷിക സമ്പദ്‌ഘടനയാണ്‌ ഇന്ത്യയുടെയും അതിന്റെ ഗ്രാമങ്ങളുടെയും ശക്‌തിയുംചേതനയും. എന്നാല്‍, വിളനാശത്തിന്റെയും വിലയിടിവിന്റെയും നൊമ്പരമാണ്‌ കാര്‍ഷികഗ്രാമങ്ങളുടെ നേര്‍ക്കാഴ്‌ച. വേദനയുടെ ആഴം കൂട്ടിക്കൊണ്ട്‌ കര്‍ഷക ആത്മഹത്യകളും പെരുകുന്നു. കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണ്‌ ഇന്ത്യയോട്‌ വിദേശ രാജ്യങ്ങളും കോര്‍പറേറ്റ്‌ കമ്പനികളും എല്ലാക്കാലവും ആവശ്യപ്പെടുന്നത്‌. അത്‌ ആഗോളീകരണത്തിന്റെ ക്രൂരമായ കര്‍ഷകവിരുദ്ധതയാണെന്ന തിരിച്ചറിവും ചിലപ്പോള്‍ ഭരണാധികാരികള്‍ക്ക്‌ അന്യമായിപ്പോകുന്നു.കോടാനുകോടി ജനങ്ങള്‍ ഗ്രാമങ്ങളിലെ അപരിഷ്‌കൃതമായ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോഴും പുരോഗതിയുടെ കാര്യത്തില്‍ നഗരങ്ങള്‍ മാത്രം മുന്നേറുന്നത്‌ അമ്പരിപ്പിക്കുന്ന കാഴ്‌ചയാണ്‌. ഗ്രാമങ്ങളിലെ  പുരോഗതി വെറും കടലാസ്സിൽ മാത്രമാണ് .രാജ്യത്ത്‌ നൂറുകോടി പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതു  പുരോഗതിയായി കണക്കാക്കുകയാണ് .ചെറുകിട വ്യവസായങ്ങൾ എല്ലാം തന്നെ  തകർച്ചയുടെ  വക്കിലാണ് .തൊഴിൽ അതി രൂക്ഷമായിരിക്കുന്നു .ഉത്തരപ്രദേശിൽ  ഒരു പീയൂണ്‍  ജോലിക്ക്  23 ലക്ഷം  പേരാണ്  അപേക്ഷ നൽകിയിരിക്കുന്നത് . ജനങ്ങളുടെ ജീവിത നിലവാരം  ഗ്രാമങ്ങളിൽ  ദയനീയമാണ്  ഇന്ത്യയുടെ  വടക്കൻ സംസ്ഥാനങ്ങളിൽ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ തുറസുകളിലാണ്‌ മലമൂത്രവിസര്‍ജനംപോലും നടത്തുന്നത്‌. പലയിടത്തും സ്‌കൂളുകള്‍ പോലുമില്ല. ദുരഭിമാനക്കൊല, സതി, ദുര്‍മന്ത്രവാദം, നരബലി എന്നിവയൊക്കെ ഇന്നും ഗ്രാമങ്ങളില്‍ നിന്ന്‌ തുടച്ചുനീക്കാനായിട്ടില്ല. വൈദ്യുതിയും വഴിയും ഇല്ലാത്ത ഗ്രാമങ്ങളും അനേകം. വികസനവെളിച്ചം കടന്നുചെല്ലാത്ത ഗ്രാമീണ ഇന്ത്യ ലോകത്തിനു മുന്നില്‍ വന്‍ ശക്‌തിയാകുന്നത്‌ എങ്ങനെയാണെന്ന്‌മനസ്സിലാകുന്നില്ല . ഇന്ത്യ ഇന്ന്  നാഗരികമായ വികസനപ്രക്രിയയില്‍ ശ്വാസം മുട്ടുന്ന രാജ്യമായി മാറുകയാണ്‌. ഒന്നിനു പുറമേ ഒന്നായി പലവിധ പദ്ധതികള്‍ നഗരകേന്ദ്രീകൃതമായി അവതരിപ്പിക്കപ്പെടുന്നു. അതിവിശാലമായതും നിറയെ ജനങ്ങളും അതില്‍ നിറയെ സാംസ്‌കാരിക വൈവിധ്യങ്ങളുമുള്ള നാടാണ്‌ ഇന്ത്യാ മഹാരാജ്യം. വികസനത്തിന്റെ നേട്ടം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകുമ്പോഴേ അതില്‍ പൂര്‍ണതയും സമത്വവും സൃഷ്‌ടിക്കപ്പെടുകയുള്ളൂ. ഗ്രാമീണ  ഇന്ത്യയെ  അവഗണിക്കാൻ  ഇടവരരുത് .


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: