Pages

Wednesday, October 28, 2015

പശുവിൻറെ പിറകെ മാത്രം പോകുന്ന ഭാരതം

പശുവിൻറെ പിറകെ മാത്രം
പോകുന്ന ഭാരതം

John Kurakarബീഫ്‌ വിളമ്പിയതിന്റെ പേരിൽ ഡൽഹി കേരളാ ഹൗസിലെ അടുക്കളയിൽ ഡൽഹി പൊലീസ്‌ നടത്തിയ പരിശോധന  കേരളത്തിൽ മാത്രമല്ല  ദേശിയ തലത്തിലും അന്തർദേശിയ തലത്തിലും  ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. ഭാരതത്തിൻറെ  പ്രതിച്ഛായ തന്നെ  അന്തർദേശിയ തലത്തിൽ  തകർന്നിരിക്കുകയാണ് . ഇന്ത്യയുടെ  കാതലാായ  പ്രശനങ്ങൾ  എല്ലാം മറന്ന്  പശു ,പട്ടി  എന്നീ മൃഗങ്ങളുടെ പിറകെ പോകുകയാണ് സർക്കാർ .പശു ഇറച്ചി വിളമ്പിയെന്ന പേരിലാണ്‌ ഡൽഹി പൊലീസിൻറെ പ്രഹസനം.കേരളാ ഹൗസിലെ കാന്റീനിൽ ബീഫ്‌ എന്ന പേരിൽ പശു ഇറച്ചി വിളമ്പുന്നു എന്ന  ആരോപണത്തെതുടർന്നാണ്‌ ഡൽഹി പൊലീസ്‌ അടുക്കളയിലേക്ക് ഇരച്ചു  കയറുകയായിരുന്നു .ഈ സംഭവം അത്യന്തം ഗൗരവമുള്ള പ്രശ്നമാണ്‌. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനു നേരെ പോലും ഈ പ്രശ്നം വിരൽ ചൂണ്ടുന്നുണ്ട്‌.
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ പോലെ എല്ലാ സംസ്ഥാനങ്ങളുടെയും ലെയിസൺ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്‌. അതുപോലെ തന്നെ കേരളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനമാണ്‌ കേരളാ ഹൗസ്‌. കേരളാ ഹൗസിന്റെ വളരെ അകലെയല്ലാതെയാണ്‌ ആന്ധ്രപ്രദേശ്‌, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെയും ഹൗസുകൾ സ്ഥിതി ചെയ്യുന്നത്‌.അത്തരം സ്ഥാപനങ്ങളുടെ അനുബന്ധമായി അതാത്‌ സംസ്ഥാനങ്ങളുടെ രുചിഭേദങ്ങൾക്കനുസരിച്ചുള്ള ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കാന്റീനുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുമുണ്ട്‌. അതാത്‌ സംസ്ഥാനങ്ങളുടെ രുചിഭേദങ്ങൾക്കനുസരിച്ചാണ്‌ ഭക്ഷണ പദാർഥങ്ങൾ തയ്യാറാക്കുന്നതെങ്കിലും അതിനാവശ്യമായ വസ്തുക്കൾ സംഭരിക്കുന്നത്‌ ഡൽഹിയിലെ മാർക്കറ്റുകളിൽ നിന്നു തന്നെയാണ്‌. കേരളാ ഹൗസിലെ കാന്റീനിലേക്കുള്ള വസ്തുക്കൾ സംഭരിക്കുന്നതും ഡൽഹിയിലെ വിവിധ മാർക്കറ്റുകളിൽ നിന്നു തന്നെയാണ്‌. കേരളാ ഹൗസിൽ പാകം ചെയ്യുന്ന മാംസങ്ങൾ ഡൽഹിയിലെ മാർക്കറ്റുകളിൽ നിന്ന്‌ ലഭിക്കുന്നവയാണ്‌.  ഏതെങ്കിലും  വ്യക്തികളുടെ പരാതി കേട്ട്‌ ഒരു സംസ്ഥാനത്തിന്റെ വളരെ ഉന്നതമായ ഒരു സ്ഥാപനത്തിലേക്ക്‌  ഡൽഹി പോലീസ് ൻറെ കടന്നുകയറ്റം  അങ്ങേയറ്റം  പ്രതിഷേധാർഹാമാണ്
രാജ്യം മുഴുവൻ മാംസത്തിന്റെ പേരിൽ കലാപവും കൊലപാതകങ്ങളും അരങ്ങേറുമ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം. ഡൽഹി  പോലീസ്  നടപടി ഫെഡറൽ സംവിധാനത്തിനു നേരെയുള്ള കടന്നുകയറ്റം കൂടിയാണ്‌.മാംസം ഭുജിക്കാനും ഭുജിക്കാതിരിക്കാനുമുളള അവകാശം ഓരോ വ്യക്തിക്കും  ഉണ്ട്‌. ദാരിദ്ര്യം നിർമാർജനം ചെയ്ത്‌ എല്ലാവർക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവും നൽകുക എന്ന പ്രാഥമികമായ കടമ പോലും നിറവേറ്റുവാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ മനുഷ്യന്റെ അന്നനാളത്തിൽ മതത്തിന്റെ കൈകൾകൊണ്ട്‌ ഇറുക്കിപ്പിടിക്കരുത്‌. അവൻ എന്തെങ്കിലും  കഴിച്ചു ജീവിക്കട്ടെ .ആവശ്യമില്ലാതെ മതത്തെ  വലിച്ചിഴക്കാതിരിക്കൂ .


പ്രൊഫ്‌.  ജോണ്‍ കുരാക്കാർ

No comments: