Pages

Sunday, October 4, 2015

ഭൂമിയുടെ രൂപം മാറുമ്പോൾ ഇന്ത്യൻ നഗരങ്ങൾ കടലിൽ മുങ്ങും

ഭൂമിയുടെ രൂപം മാറുമ്പോൾ ഇന്ത്യൻ നഗരങ്ങൾ കടലിൽ മുങ്ങും

sea-level             ആഗോളതാപനം ഭൂമിയുടെ രൂപത്തിൽ മാറ്റംവരുത്തുമെന്ന മുന്നറിയിപ്പ് ആശങ്കയുടേതാണ്. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കാനും സമുദ്രതാപം ഉയർത്താനും കാരണമായേക്കാവുന്ന ആഗോളതാപനം ഭൂഖണ്ഡങ്ങളുടെ നിലവിലെ രൂപത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ കുറഞ്ഞ വർഷങ്ങൾക്കകം തീരദേശ നഗരങ്ങളിൽ ചിലതെല്ലാം കടലിന്റെ ഭാഗമാകുമെന്ന മുന്നറിയിപ്പ് നേരത്തെയുണ്ട്.തെക്കൻ അമേരിക്കയിലെ പാന്റഗോണിയയിലെയും അന്റാർടിക്കയിലെയും ഹിമശേഖരങ്ങളിൽ പഠനം നടത്തിയാണ് പുതിയ റിപ്പോർട്ടുമായി ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്. പാന്റഗോണിയയിലെ മഞ്ഞുപാളികൾ അന്റാർടിക്കയിലേതിനേക്കാൾ 100 മുതൽ 1100 മടങ്ങ് വേഗത്തിൽ ഉരുകി ഇല്ലാതാകുവെന്നാണ് ബ്രിട്ടീഷ് കൊളംബിയ സർവകലാശാല ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
         മഞ്ഞുപാളികൾ ഉരുകുന്നതിന്റെ അളവ് കൂടിയാൽ കടലിലെ ജലം കുത്തനെ ഉയരും. ഇതോടെ ഇന്ത്യൻ നഗരങ്ങളായ മുംബൈയും കൊൽക്കത്തയും കടലിന്റെ ഭാഗമാകുമെന്നും നേരത്തെ പുറത്തിറക്കിയ പഠന റിപ്പോർട്ടുകളിലുണ്ടായിരുന്നു. സമുദ്രനിരപ്പിൽ കാര്യമായ മാറ്റം വന്നാൽ കൊച്ചിയുടെ ചില ഭാഗങ്ങള്‍ വരെ മുങ്ങുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
Prof. John Kurakar


No comments: