പശുവിറച്ചി വിളമ്പിയെന്ന പരാതി
കേരളഹൗസ് സംഭവം കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നത്: പിണറായി
പശുവിറച്ചി വിളമ്പിയെന്ന പരാതിയില്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ അനുവാദം കൂടാതെ പരിശോധന നടത്തിയ ഡല്‍ഹി പോലീസ് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ
അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരള ഹൗസിന് മുന്നില്‍ ഇടതു എം.പി.മാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആര്‍.എസ്.എസിനോടുള്ള വിധേയത്വം കാരണം വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ
പ്രതിഷേധം നേരിട്ട് അറിയിക്കുകയാണ്
മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഡല്‍ഹിയിലെ കേരള ഹൗസ് കേരളസര്‍ക്കാരിന്റെ ഭരണകേന്ദ്രം കൂടിയാണ്. ഇവിടെ പരിശോധന നടത്തണമെങ്കില്‍
അതിന്റെ ചുമതലക്കാരനായ റെസിഡന്റ് കമ്മീഷണറുടെ അനുമതി വേണം. എന്നാല്‍, ഇത്തരത്തില്‍ അനുമതി വാങ്ങാതെയാണ് മുപ്പത് പേരടങ്ങദന്ന
ഡല്‍ഹി പോലീസിന്റെ സംഘം പരിശോധന നടത്തിയത്. കേരള ഹൗസിന് സ്വന്തമായി അറവുശാലയില്ല. ഡല്‍ഹിയില്‍ അധികൃതമായി പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് ഇവര്‍ ഇറച്ചി വാങ്ങിയത്. ഇത് പാകം ചെയ്യുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്.
ബി.ജെ.പി.ക്ക് ഫെഡറല്‍ സംവിധാനത്തില്‍
വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് കേരള ഹൗസില്‍ പരിശോധന നടത്തിയത്. പോലീസ് അടുക്കളയില്‍ കയറിയതല്ല പ്രശ്‌നം. ഇതുവഴി മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് പോലീസ് ചെയ്തത്.
എന്നാല്‍, പ്രശ്‌നത്തില്‍ മിതത്വം പാലിക്കേണ്ടിയിരുന്നു എന്നു മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ഡല്‍ഹയിലേയ്ക്ക്
പറന്നുവന്ന് ഇക്കാര്യത്തിലുള്ള കേരളത്തിന്റെ
പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് അറിയിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. തന്റെ കീശയിലൊതുങ്ങുന്ന
ആളാണ് കേരള മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. ആര്‍.എസ്.എസിനോടുള്ള വിധേയത്വം കൊണ്ടാണ് മുഖ്യമന്ത്രി വേണ്ടരീതിയില്‍ മറുപടി പറയാത്തത്.
കേരളത്തിലെ എഴുപത് ശതമാനം ആര്‍.എസ്.എസുകാര്‍ ബീഫ് കഴിക്കുന്നവരാണ്.
ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് അവര്‍ കൃത്രിമമായി വികാരം ഇളക്കിവിട്ട്
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്-പിണറായി പറഞ്ഞു.
എം.പി.മാരായ എ.സമ്പത്ത്, പി.കെ.ശ്രീമതി, സി.പി. നാരായണന്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു. കേരളാഹൗസ് കാന്റീനില്‍ ഡല്‍ഹിപോലീസ് പശുവിറച്ചി അന്വേഷിച്ചെത്തിയ സംഭവം വിവാദമാകുന്നു. പോലീസ് മിതത്വം പാലിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ഔദ്യോഗിക അതിഥിമന്ദിരമാണിത്. മുഖ്യമന്ത്രിയും ഗവര്ണറും താമസിക്കുന്ന സ്ഥലമാണെന്ന് മറക്കരുത്- ഉമ്മന്ചാണ്ടി പറഞ്ഞു.
കേരളാ ഹൗസിലെ പ്രശ്‌നം പശു ഇറച്ചിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും സി.പി.എം അനുകൂലികളായ മാധ്യമപ്രവര്‍ത്തകര്‍ കെട്ടിച്ചമച്ച കഥയാണ് ഇതെന്നും ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. എന്തിനും ഏതിനും ബീഫ് വിവാദമെന്ന് പറയരുത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ജയിപ്പിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ഗൂഡാലോചനയാണ് അനാവശ്യ ബീഫ് വിവാദം. എന്തിനേയും ഏതിനേയും ബീഫ് വിവാദമെന്ന് പറയരുത്- സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഭക്ഷണം കഴിക്കാനെത്തിയ മലയാളി യുവാവും രണ്ട് കര്‍ണാടക സ്വദേശികളുമാണ് പോലീസില്‍ വിവരമറിയിച്ചത്. വിലവിവരപ്പട്ടികയില്‍ ബീഫ് എന്ന് മലയാളത്തിലും ബാക്കി ഇനങ്ങള്‍ ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ എഴുതി നിയമവിരുദ്ധമായി ഗോമാംസം വില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.ഇതിനിടെ ഇവര്‍ വിഭവങ്ങള്‍ രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഫോട്ടോ എടുക്കുന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തിനിടയാക്കി. ബീഫ് എന്ന് രേഖപ്പെടുത്തിയത് പോത്തിറച്ചിയാണെന്നും പശുവിറച്ചി കേരളഹൗസില്‍ വിളമ്പാറില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം െറസ്റ്റോറന്റില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
വൈകിട്ട് നാലരയോടെയാണ് പോലീസ് എത്തിയത്. കേരളഹൗസില്‍ സംഘര്‍ഷം നടക്കുന്നുവെന്നറിഞ്ഞ് വന്നതാണെന്നാണ് പോലീസ് പറഞ്ഞത്. കേരള സര്‍ക്കാറിന്റെ അധീനതയിലുള്ള സമുച്ചയത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. പിന്നീടാണ് ബീഫിന്റെ കാര്യം പറഞ്ഞത്. അധികൃതരുടെ അനുമതിയോടെ റെസ്റ്റോറന്റിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസുകാര്‍ മടങ്ങിയെങ്കിലും റെസ്റ്റോറന്റിലെ മെനുവില്‍ നിന്ന് ബീഫ് നീക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

കേരള ഹൗസിന് കീഴില്‍ ജീവനക്കാര്‍ നടത്തുന്ന 'സമൃദ്ധി റസ്റ്റോറന്റി'ലാണ് തിങ്കളാഴ്ച മുപ്പതോളം പോലീസുകാര്‍ പശുവിറച്ചി തേടി എത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ
മടങ്ങി. ഇതേത്തുടര്‍ന്ന് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഐ.എ.എസിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കാന്റീനില്‍ ബീഫ് കറി വില്പന നിര്‍ത്തിവെച്ചു. പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. പശുമാംസമല്ല
പോത്തിറച്ചിയാണ് നല്‍കിയിരുന്നതെന്നും
തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നവര്‍ തന്നെയാണ് പശുവിറച്ചി അന്വേഷിച്ച്
കേരളാ ഹൗസിലും കയറിയതെന്ന്
സി.പി.എം നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറുമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഭക്ഷണം കഴിക്കാനെത്തിയ മലയാളി യുവാവും രണ്ട് കര്‍ണാടക സ്വദേശികളുമാണ് പോലീസില്‍ വിവരമറിയിച്ചത്. വിലവിവരപ്പട്ടികയില്‍ ബീഫ് എന്ന് മലയാളത്തിലും ബാക്കി ഇനങ്ങള്‍ ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ എഴുതി നിയമവിരുദ്ധമായി ഗോമാംസം വില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.ഇതിനിടെ ഇവര്‍ വിഭവങ്ങള്‍ രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഫോട്ടോ എടുക്കുന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തിനിടയാക്കി. ബീഫ് എന്ന് രേഖപ്പെടുത്തിയത് പോത്തിറച്ചിയാണെന്നും പശുവിറച്ചി കേരളഹൗസില്‍ വിളമ്പാറില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം െറസ്റ്റോറന്റില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
വൈകിട്ട് നാലരയോടെയാണ് പോലീസ് എത്തിയത്. കേരളഹൗസില്‍ സംഘര്‍ഷം നടക്കുന്നുവെന്നറിഞ്ഞ് വന്നതാണെന്നാണ് പോലീസ് പറഞ്ഞത്. കേരള സര്‍ക്കാറിന്റെ അധീനതയിലുള്ള സമുച്ചയത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. പിന്നീടാണ് ബീഫിന്റെ കാര്യം പറഞ്ഞത്. അധികൃതരുടെ അനുമതിയോടെ റെസ്റ്റോറന്റിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസുകാര്‍ മടങ്ങിയെങ്കിലും റെസ്റ്റോറന്റിലെ മെനുവില്‍ നിന്ന് ബീഫ് നീക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
Prof. John Kurakar
No comments:
Post a Comment