Pages

Saturday, September 12, 2015

TRIBUTE PAID TO KALAMANDALAM SATYABHAMA-RENOWNED MOHINIYATTOM DANCER

TRIBUTE PAID TO KALAMANDALAM SATYABHAMA-RENOWNED MOHINIYATTOM DANCER
കലാമണ്ഡലം സത്യഭാമ അന്തരിച്ചു

Image result for kalamandalam sathyabhamaPalakkad: Renowned Mohiniyattam dancer Kalamandalam Satyabhama passed away on 13th September,Sunday. She was 74.She breathed her last at her house in Shoranur in the wee hours of Sunday. She was undergoing treatment for bowel-related ailments.Satyabhama is known for reforming Mohiniyattam.A former principal of Kalamandalam, she was accorded Padma Shri in 2014. She was also the first recipient of Kerala government's Nritha Natya Puraskaram.She was married to famous Kathakali artist Kalamandalam Padmanabhan Nair.Her mortal remains will be kept at Kalamandalam from 2 pm on Sunday for the public to pay homage and will be laid to rest at her native place in Shoranur at 4 pm with state honours.ഷൊര്‍ണൂര്‍: പ്രശസ്‌ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സത്യഭാമ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്തരിച്ചത്. മൃതദേഹം കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട്‌ നാലിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടക്കും.
1937ല്‍ ഷൊര്‍ണൂരില്‍ ജനിച്ച സത്യഭാമ ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി. 1954ല്‍ മഹാകവി വള്ളത്തോളിന്റെ സഹായത്തോടെയാണ്‌ അവര്‍ കലാമണ്ഡലത്തില്‍ പഠനം ആരംഭിച്ചത്‌. മോഹിനിയാട്ടത്തിന്‌ പുറമെ ഭരതനാട്യവും കഥകളിയും സത്യഭാമ അഭ്യസിച്ചിട്ടുണ്ട്‌. മോഹനിയാട്ടത്തില്‍ ഘടനാപരമായ മാറ്റം വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്‌തിയാണ്‌.
1957ല്‍ കലാമണ്ഡലത്തില്‍ അധ്യാപകിയായി ജോലിയില്‍ പ്രവേശിച്ചു. 1958ല്‍ കലാമണ്ഡലം പത്മനാഭന്‍ നായരെ വിവാഹം കഴിച്ചു. തഞ്ചാവൂര്‍കാരനായ ഭാസ്‌കരന്‍ മാസ്‌റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ടശൈലിയില്‍ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളുണ്ടാക്കുന്നതിലും സത്യഭാമ നിര്‍ണ്ണായക പങ്കുവഹിച്ചു.
1991ല്‍ കലാമണ്ഡലം വൈസ്‌ പ്രിന്‍സിപ്പലായ ടീച്ചര്‍ 92ല്‍ പ്രിന്‍സിപ്പലായി. 93ല്‍ വിരമിച്ചു. 2014ല്‍ രാഷ്‌ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1976ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും 1994ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരി​ന്റെ ആദ്യ നൃത്തനാട്യ പുരസ്കാര ജേതാവാണ്.

Prof. John Kurakar


No comments: