TEARS OF A SUICIDE BOMBER- CRYING
TEEN’S LAST MOMENTS
ചാവേർ ആക്രമണത്തിന് നിയോഗിക്കപ്പെട്ടയാൾ മരണഭയം കൊണ്ട് കരയുന്ന ദൃശ്യങ്ങൾ
a
crying teenage suicide bomber's last moments before he blows himself up in an
attack on a Syrian village. Jafar al-Tayyar, an Uzbek national, is
seen emotionally hugging family and friends in a scene more akin to sending
a child off to university for
the first time.
A big difference is Jafar, who
is not old enough yet to grow a beard, is wearing a bullet-proof
vest and instead of getting into a Volkswagen Polo, he clambers into a giant
explosive-packed armoured vehicle - with tears streaming down his face.
എത്രവലിയ ഭീകരനാണെങ്കിലും അയാളും വെറും പച്ചമനുഷ്യനായി മാറുന്ന ചില നിമിഷങ്ങളുണ്ട്. മരണത്തെ ഭയക്കുന്ന, പൊട്ടിക്കരയുകയും നിയന്ത്രണം വിട്ടു പെരുമാറുകയും ചെയ്യുന്ന വെറും പച്ച മനുഷ്യനാകുന്ന നിമിഷങ്ങൾ! സിറിയയിൽ നിന്നുള്ള അത്തരമൊരു നിമിഷത്തിന്റെ വിഡിയോ ദൃശ്യത്തെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ചാവേർ ആക്രമണത്തിന് നിയോഗിക്കപ്പെട്ട യുവാവ് ഭയംകൊണ്ട് കരയുന്നതാണ് ദൃശ്യം. ഉസ്ബക്കിസ്ഥാൻ സ്വദേശിയായ ജാഫർ എന്ന യുവാവാണ് ബോംബുകൾ നിറച്ച വാഹനത്തിനുള്ളിൽ നിന്ന് കരയുന്നത്.
ബോംബുകൾ നിറച്ച വാഹനം സിറിയയിലെ ഒരു ഗ്രാമത്തിലേക്കോടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയെന്ന ദൗത്യമായിരുന്നു
ജാഫറിന് ഉണ്ടായിരുന്നത്. എന്നാൽ, വാഹനത്തിൽ കയറിയിരുന്ന ജാഫർ മരിക്കാനുള്ള ഭയംകൊണ്ട് പൊട്ടിക്കരഞ്ഞുപോയി.
ഇതുകണ്ട മറ്റു ചാവേറുകൾ ജാഫറിനെ ആശ്വസിപ്പിച്ച് ‘ധൈര്യം’ പകരുന്നത് വിഡിയോയിൽ ദൃശ്യമാണ്. മാത്രമല്ല, എന്റെ പ്രിയ സഹോദരാ പേടിക്കരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതും കേൾക്കാം. എന്തായാലും, ഗത്യന്തരമില്ലാതെ എല്ലാവരോടും യാത്രപറഞ്ഞ് പോകുന്ന ജാഫർ, നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
സിറിയയിൽ അൽഖായിദയ്ക്കു
വേണ്ടി പോരാടുന്ന ഭീകര സംഘടനയുടെ ചാവേറായാണ് ജാഫർ ഇവിടെ എത്തിയത്. സ്വയം പൊട്ടിത്തെറിക്കാനുള്ള ഊഴം വന്നപ്പോൾ ഭയന്നുപോയ ജാഫർ ആക്രമണത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചെങ്കിലും കൂടെയുള്ളവർ നിർബന്ധിച്ച് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിനുള്ളിലാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സിറിയയിൽ നടന്ന ചാവേർ ആക്രമണമാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഡ്രോൺ വഴി ഈ ചാവേർ ആക്രമണത്തിന്റെ ആകാശദൃശ്യവും അൽഖായിദ വിഡിയോയിൽ പകർത്തിയിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment