QATAR
AIRWAYS PLANE WAS ROCKED BY SEVERE TURBULENCE
ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു
ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു
A passenger who was
waiting for a flight from Manila to Qatar told Doha News that some of the
injured passengers were brought off the plane on wheelchairs.The return flight
was delayed by three hours due to a thunderstorm, the website reported.'Immediate
medical care and assistance was provided upon the aircraft's safe landing. Of
those reporting injury, three were sent to the hospital for further evaluation.
'They were discharged
last night after being provided the necessary medical assistance.
'The safety and
well-being of all passengers and crew is our top priority. We remain in touch
with affected passengers and crew, and are ready to provide any further assistance
required.'
Last week, 10 passengers
and two crew members were taken to hospital after an EgyptAir flight from New
York to Cairo encountered severe turbulence.
The airline said the
injured passengers and crew suffered ‘superficial injuries’ on board the Boeing
777-300.
ദോഹയിൽ നിന്ന് ഫിലിപ്പീൻസിലെ മനിലയിലേക്കു പോയ ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 പേർക്കു പരുക്ക്. ക്യൂആർ 932 എന്ന നമ്പരിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
മനിലയിലെ നിനോ അക്വിനോ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ 30 മിനിറ്റ് ശേഷിക്കെയാണ് സീറ്റ് ബെൽറ്റുകൾ ധരിച്ച യാത്രക്കാർക്ക് പരുക്കില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
മൂന്നു കുട്ടികളും രണ്ട് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. ഇതു ചൂണ്ടിക്കാട്ടി അടിയന്തര ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയിരുന്നു. പരുക്കേറ്റവർക്കെല്ലാം വൈദ്യപരിശോധന നൽകി. മൂന്നു യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന മുന്നറിയിപ്പു
വന്നതോടെ വിമാനത്തിന്റെ തിരിച്ചുള്ള പറക്കൽ മൂന്നു മണിക്കൂറോളം വൈകി.അന്തരീക്ഷത്തിലുള്ള വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) അഥവാ ക്ലിയർ എയർ ടർബുലൻസ്. നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന
ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്. ഇതു മേഘങ്ങളുമായി ബന്ധപ്പെടാത്തതിനാൽ കാഴ്ചയിലോ റഡാറിലോ അനുഭവപ്പെടില്ല. മേഘങ്ങളില്ലാത്ത സമയത്തും ഈ പ്രതിഭാസമുണ്ടാകാം.
ഭാരവും വേഗവും ഊഷ്മാവും കൂടിയ വായുപിണ്ഡങ്ങളും
ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായുപിണ്ഡങ്ങളും കൂടിച്ചേരുന്ന
അന്തരീക്ഷ മേഖലകളിലാണ് ആകാശച്ചുഴികൾ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ആകാശച്ചുഴിയെക്കുറിച്ചു മുന്നറിയിപ്പു നൽകാനുള്ള സമയം പോലും പൈലറ്റുമാർക്ക്
ലഭിക്കാറില്ല.
No comments:
Post a Comment