NASA SCIENTISTS FIND EVIDENCE OF
FLOWING WATER ON MARS
ചൊവ്വയില്‍ ജലസാന്നിധ്യം കണ്ടെത്തിയെന്ന് നാസ
The water flows could point Nasa and other space agencies towards the most promising sites to
find life on Mars, and to landing spots for future human missions where water
can be collected from a natural supply. “Mars
is not the dry, arid planet that we thought of in the past,” said Nasa’s Jim
Green. “Liquid water has been found on Mars.”ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടാകുമെന്ന ശാസ്ത്രലോകത്തിന്റെ
സംശയത്തിന് ബലമേകി ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്നതിന് നാസയുടെ സ്ഥിരീകരണം. വേനല്‍കാലത്ത് ചൊവ്വയുടെ ഉപരിതലത്തിലൂടെ ദ്രവരൂപത്തിലുള്ള
ജലമൊഴുകിയതിനുള്ള തെളിവുകളാണ് ലഭിച്ചത്. ഇതു തെളിയിക്കുന്ന ചിത്രങ്ങളും ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. എന്നാല്‍ ജലത്തിന്റെ ഉറവിടമേതെന്ന് കണ്ടെത്താനായിട്ടില്ല. നാസയുടെ എം.ആര്‍. ഒ ഉപഗ്രഹമാണ് ചൊവ്വാ പര്യവേക്ഷണ ചരിത്രത്തിലെ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.
ജലത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രം കാണപ്പെടുന്ന ലവണാംശത്തിന്റെ അടയാളങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്രഹത്തിലെ ഭൂമധ്യരേഖയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പാറകള്‍ക്കിടയിലൂടെ ലവണജലം ഒഴുകിയത് മൂലം ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വേനല്‍ കാലങ്ങളില്‍ ഈ ചാലുകള്‍ കാണുന്നുണ്ടെങ്കിലും താപനില കുറയുമ്പോള്‍ ഇത് അപ്രത്യക്ഷമാകുന്നതായും നേച്ചര്‍ ജിയോസന്‍സ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പറയുന്നു. 2006 മുതല്‍ എം.ആര്‍.ഒ ഉപഗ്രഹം ചൊവ്വയില്‍ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.സൗരയൂഥത്തിലെ ഭൂമിയോട് ഏറ്റവും സാമ്യതകളുള്ള ഗ്രഹത്തില്‍ ജീവസാന്നിധ്യമുണ്ടാകാമെന്ന സംശയത്തിന് പുതിയ കണ്ടെത്തലോടെ ബലമേറി.
Prof. John Kurakar
No comments:
Post a Comment