വീടുകൾ പണിയാൻ
മരങ്ങളെ മാനിച്ചു
കൊണ്ടുവേണം വീടുകൾ
പണിയാൻ .കാനഡ, അമേരിക്ക, ഇറ്റലി,
റഷ്യ ശ്രിലങ്ക തുടങ്ങിയ രാജ്യങ്ങൾ മരങ്ങളെ എങ്ങനെ മാനിക്കുന്നുവെന്നു
കണ്ടു പഠിക്കണം . മരങ്ങൾ അതേപടി നിര്ത്ത്തികൊണ്ടുതന്നെയാണ് വീടുകളും
കെട്ടിടങ്ങളും പണിതിരിക്കുന്നത്
.കേരളത്തിൽ മിത്രനികേതനും ഈ
മാതൃക പിന്തുടരുന്നതിൽ സന്തോഷമുണ്ട്
.മരങ്ങൾ നശിപ്പിക്കരുത്, തീയിടരുത്, ലോകാവാസനം ആണെന്ന്
ബോധ്യപ്പെട്ടാൽ പോലും നിങ്ങളുടെ കയ്യിലൊരു
പച്ച മരത്തിന്റെ കഷ്ണമുണ്ടെങ്കിൽ
അത് നട്ടു പിടിപ്പിക്കണമെന്ന്
പ്രകൃതി വാദികൾ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്ക്മുൻപു
തന്നെ പ്രവാചകൻ പറഞ്ഞിട്ടുണ്ട് .
ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതിയും വികസനവും ഉപയോഗിക്കുന്നതും
ആര്ജിക്കുന്നതും തത്ത്വദീക്ഷയില്ലാതെ ആയിക്കൂടാ. പ്രപഞ്ചത്തില് നമ്മുടെ
ഇടവും അതിന്റെ പരിമിതിയും അതില്
നമ്മുടെ ബാധ്യതയും മനസ്സിലാക്കി അതിനനുസരിച്ച്
ജീവിക്കാനാണ് നമുക്കനുമതിയുള്ളത്. അതിലൂടെ മാത്രമാണ് നമ്മുടെ
സുരക്ഷയും നമ്മുടെ ആവാസ വ്യവസ്ഥയുടെ
സുസ്ഥിതിയും ഉറപ്പാക്കാനാവൂ. പരിസ്ഥിതി
മലിനപ്പെട്ടാലും അക്രമിക്കപ്പെട്ടാലും അതിന്റെ കെടുതി നമുക്ക്
തന്നെയായിരിക്കും, നമുക്ക് ലഭിച്ചതുപോലെ
അടുത്ത തലമുറയ്ക്ക് ഈ പ്രകൃതിയെ
,ഈ കാടും മേടും
കുന്നും മലയും വായുവും വെള്ളവും
എല്ലാം നൽകാൻ നാം കടപെട്ടവരാണ്
.. ഒരു വിരുന്നുകാരനെ പോലെ മാത്രമെ നമുക്കിവിടെ
ജീവിക്കാൻ അധികാരമുള്ളൂ.
മരങ്ങള് നട്ടുവളര്ത്തുന്ന കാര്യത്തില് കാനഡ,
അമേരിക്ക, ഇറ്റലി, റഷ്യ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
മിക്കരാജ്യക്കാരും പ്രധാനവീഥികളുടെ ഇരുവശങ്ങളിലും പുഷ്പ്പിക്കുന്ന മരങ്ങള് വളര്ത്തുന്നുണ്ട്.
നാനാതരത്തിലുള്ള വൃക്ഷലതാദികള് തളിര്ത്തും പൂത്തും കായ്ച്ചും നില്ക്കുന്ന
കാഴ്ച മനോഹരമാണ്
.






No comments:
Post a Comment