മറക്കാൻ പാടില്ലാത്ത
കുറെ ലോക ദിനങ്ങൾ
ജനുവരി ഒന്ന്
ലോക കുടുംബദിനം
കുടുംബങ്ങള്‍ക്ക് സ്നേഹവും സൗഹാര്‍ദവും പങ്കുവെക്കാനും അതുവഴി
സമാധാനവും അക്രമരാഹിത്യവും വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട്
അമേരിക്കയിലാണ് ജനുവരി ഒന്ന് ലോക
കുടുംബദിനമായി ആചരിച്ചുതുടങ്ങിയത്. ഐക്യരാഷ്ട്രസഭ മില്ളേനിയം ആഘോഷങ്ങളുടെ ഭാഗമായി
ഇതിന് അംഗീകാരം നല്‍കി.
ജനുവരി 27
ഹോളോകോസ്റ്റ് സ്മരണാ ദിനം
രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലര്‍ ജര്‍മനിയിലെ
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍
കൂട്ടത്തോടെ ക്രൂരമായി കൊന്നൊടുക്കിയ ലക്ഷക്കണക്കിന്
മനുഷ്യരെ സ്മരിക്കാനുള്ള ദിവസമാണ് ജനുവരി 27. ഐക്യരാഷ്ട്രസഭ
2005ലാണ് ദിനാചരണം തീരുമാനിച്ചത്.
ഫെബ്രുവരി
നാല്
അര്ബുദ ദിനം
ലോകത്ത് മനുഷ്യര്‍ മരിക്കുന്നതില്‍ 13 ശതമാനം
കാന്‍സര്‍ ബാധിച്ചാണ്.
ലോകാരോഗ്യ സംഘടനയാണ് അര്‍ബുദ
ബോധവത്കരണ ദിനമായി ഫെബ്രുവരി നാല്
ആചരിക്കുന്നത്. പുകയില വിരുദ്ധ പ്രചാരണവും
കാന്‍സര്‍ രോഗികളെ
ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരലും ദിനാചരണത്തിന്‍െറ ലക്ഷ്യങ്ങളാണ്.
ഫെബ്രുവരി
20
സാമൂഹികനീതി ദിനം
2007ലാണ് ഐക്യരാഷ്ട്രസഭ ദിനാചരണം തീരുമാനിച്ചത്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുക,
എല്ലാവര്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുക
തുടങ്ങിയവയാണ് സാമൂഹികനീതി ദിനത്തിന്‍െറ ലക്ഷ്യം.
സ്ത്രീ-പുരുഷ സമത്വം, തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുക, ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക
തുടങ്ങിയ ഉദ്ദേശ്യങ്ങളുമുണ്ട്.
ഫെബ്രുവരി
21
മാതൃഭാഷാ ദിനം
ഭാഷകളുടെ പ്രോത്സാഹനവും വികാസവും സംരക്ഷണവും ലക്ഷ്യമാക്കി
1999 മുതലാണ് യുനെസ്കോ മാതൃഭാഷാദിനം ആചരിച്ചുതുടങ്ങിയത്.
പാകിസ്താന്‍െറ ഭാഗമായിരുന്ന
ധാക്കയില്‍ 1952ല്‍ ബംഗ്ളാ
ഭാഷയോടുള്ള സര്‍ക്കാറിന്‍െറ അവഗണനക്കെതിരെ
വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിന്‍െറ സ്മരണക്കാണ്
ഫെബ്രുവരി 21 ഭാഷാദിനമായി പ്രഖ്യാപിച്ചത്.
മാര്‍ച്ച് 8
വനിതാ ദിനം
1910ല്‍ കോപന്‍ഹേഗനില്‍ ചേര്‍ന്ന അന്താരാഷ്ട്ര
വനിതാ സമ്മേളനത്തിലാണ് ദിനാചരണം പ്രഖ്യാപിച്ചത്. 1911ല്‍
ആദ്യദിനാചരണം. വനിതകള്‍ക്ക് വിദ്യാഭ്യാസത്തിലും
ശാസ്ത്രസാങ്കേതികതയിലും തുല്യ അവസരവും സുരക്ഷയും
നീതിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഒക്ടോബര്‍ 15 ഗ്രാമീണ
വനിതാ ദിനമാണ്.
മാര്‍ച്ച് 21
കവിതാ ദിനം
കവിതക്കുമുണ്ട്
ഒരു ദിവസം. കവിതകളിലൂടെ
ഭാഷാവൈവിധ്യം സംരക്ഷിക്കുക ലക്ഷ്യം വെച്ച് 1999ല്‍
പാരിസില്‍ ചേര്‍ന്ന യുനെസ്കോ
യോഗമാണ് മാര്‍ച്ച് 21 ലോക
കവിതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് 22
ജലദിനം
ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക, ശുദ്ധജലം
പാഴാവുന്നത് തടയുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക
തുടങ്ങിയ ലക്ഷ്യത്തോടെ 1992ലാണ് ഐക്യരാഷ്ട്രസഭ ജലദിനാചരണം
ആരംഭിച്ചത്. ശുദ്ധജലത്തിന്‍െറയും ജലസംരക്ഷണത്തിന്‍െറയും
പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് ഈ ദിവസം
ലോകമാകെ പരിപാടികള്‍ നടക്കുന്നു. 2012 ‘ലോക ജലസഹകരണ വര്‍ഷ’മായിരുന്നു.
മാര്‍ച്ച് 24
ക്ഷയരോഗ ദിനം
1882 മാര്‍ച്ച് 24നാണ് ക്ഷയരോഗത്തിന്
കാരണമായ ‘ട്യൂബര്‍കുലോസിസ് ബാസിലസ്’
എന്ന രോഗാണുവിനെ ഡോ.
ഹെന്‍റിച്ച് ഹെര്‍മന്‍ റോബര്‍ട്ട്
കോച്ച് കണ്ടത്തെിയത്. 1996ല്‍ ലോകാരോഗ്യ
സംഘടന ഈ ദിവസം
ക്ഷയരോഗ ബോധവത്കരണ ദിനമായി ആചരിക്കാന്‍
തീരുമാനിച്ചു. രോഗത്തെക്കുറിച്ചും ചികിത്സയെകുറിച്ചുമുള്ള ബോധവത്കരണമാണ് ലക്ഷ്യം.
മാര്‍ച്ച് 25
അടിമത്ത വിരുദ്ധദിനം
നൂറ്റാണ്ടുകള്‍
നിലനിന്ന അടിമത്തത്തിന്‍െറ ഇരകളെ
സ്മരിക്കാനുള്ള ദിനം. 2007ലാണ് ഐക്യരാഷ്ട്രസഭ
ദിനാചരണം തുടങ്ങിയത്. പല രൂപങ്ങളില്‍
പല രാജ്യങ്ങളിലും ഇന്നും
തുടരുന്ന അടിമത്ത സമ്പ്രദായത്തിനെതിരെ ബോധവത്കരണമാണ്
ദിനാചരണത്തിന്‍െറ ലക്ഷ്യം.
ഏപ്രില്‍ രണ്ട്
ഓട്ടിസം ദിനം
ഓട്ടിസം പോലെ ശാരീരികവും മാനസികവുമായ
വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കുടുംബത്തിന്‍െറയും
സമൂഹത്തിന്‍െറയും പ്രത്യേക പരിചരണവും
ശ്രദ്ധയും ആവശ്യമാണെന്ന സന്ദേശമുയര്‍ത്തിയാണ് ഓട്ടിസം ദിനം
ആചരിക്കുന്നത്.
ഏപ്രില്‍ നാല്
കുഴിബോംബ് വിരുദ്ധദിനം
നിരവധി നിരപരാധികളുടെ ജീവനെടുക്കുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്ന
കുഴിബോംബുകള്‍ക്കെതിരെ ബോധവത്കരണത്തിനാണ് ഐക്യരാഷ്ട്രസഭ
2005 മുതല്‍ ദിനാചരണം തുടങ്ങിയത്. യുദ്ധവും
കലാപവും ഒടുങ്ങിയാലും ജീവനുഭീഷണിയായി ‘മൈനുകള്‍’ അപകടം വിതച്ചുകൊണ്ടിരിക്കും.
ഏപ്രില്‍ ഏഴ്
ലോകാരോഗ്യദിനം
1948ല്‍ ആദ്യമായി ചേര്‍ന്ന
ലോകാരോഗ്യ അസംബ്ളിയിലാണ് 1950 മുതല്‍ ഏപ്രില്‍ ഏഴ്
ലോകാരോഗ്യ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ
തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കും
മാരകരോഗങ്ങള്‍ക്കുമെതിരെയും പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യസംരക്ഷണം
എന്നിവയെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ലക്ഷ്യം.
ഏപ്രില്‍
12
മനുഷ്യ ബഹിരാകാശ പേടക ദിനം
റഷ്യന്‍ ബഹിരാകാശ സഞ്ചാരി യൂറി
ഗഗാറിന്‍ ‘വോസ്റ്റോക്’ എന്ന കൃത്രിമ പേടകത്തില്‍
ലോകത്താദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയതിന്‍െറ സ്മരണക്കാണ്
ദിനാചരണം. ശാസ്ത്ര ചരിത്രത്തിലെ ഈ
മഹാസംഭവത്തിന്‍െറ 50ാം വാര്‍ഷികാഘോഷത്തിലാണ് (2011) ദിനാചരണം തീരുമാനിച്ചത്.
ഏപ്രില്‍
22
ഭൗമദിനം
1970 മുതല്‍
ലോകത്തെ പരിസ്ഥിതി സംഘടനകളാണ് ഭൂമിയുടെ
സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കാനും ഓര്‍മപ്പെടുത്താനും
ഏപ്രില്‍ 22ന് ഭൗമദിനാചരണം
തുടങ്ങിയത്. 2009ലാണ് ഐക്യരാഷ്ട്രസഭ ദിനാചരണം
പ്രഖ്യാപിച്ചത്.
ഏപ്രില്‍
23
പകര്പ്പവകാശ ദിനം
ലോക സാഹിത്യത്തിലെ അദ്ഭുതപ്രതിഭ വില്യം ഷേക്സ്പിയറുടെ ചരമദിനമായ
ഏപ്രില്‍ 23 പുസ്തക പകര്‍പ്പവകാശ
ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് 1995ല്‍ യുനെസ്കോയാണ്.
വായന പ്രോത്സാഹിപ്പിക്കുക, പുസ്തകങ്ങളുടെ
പ്രചാരം വര്‍ധിപ്പിക്കുക,
പകര്‍പ്പവകാശ ലംഘനം
തടയുക എന്നിവയാണ് ലക്ഷ്യം.
ഏപ്രില്‍
25
മലേറിയ ദിന
ലോകത്ത് വര്‍ഷത്തില്‍
22 കോടി ആളുകള്‍ക്ക് മലേറിയ
ബാധിക്കുന്നു. മരണം എട്ടുലക്ഷവും. കൊതുകു
നശീകരണത്തിന്‍െറ പ്രാധാന്യം,
മലേറിയ രോഗ പ്രതിരോധം, ചികിത്സ
തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണത്തിന് 2007ല്‍ നടന്ന
ലോകാരോഗ്യ സമ്മേളനത്തിലാണ് ദിനാചരണം പ്രഖ്യാപിച്ചത്.
ഏപ്രില്‍
26
ബൗദ്ധിക സ്വത്തവകാശ ദിനം
2000ത്തിലാണ്
വേള്‍ഡ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി
ഓര്‍ഗനൈസേഷന്‍ ബൗദ്ധിക
സ്വത്തവകാശ ദിനം ആഹ്വാനം ചെയ്തത്.
കണ്ടുപിടിത്തങ്ങളുടെയും ഉപകരണങ്ങളുടെയും പേറ്റന്‍റ്, ട്രേഡ്
മാര്‍ക്കുകളുടെയും ഡിസൈനുകളുടെയും
അവകാശം, പകര്‍പ്പവകാശം (കോപ്പി
റൈറ്റ്) എന്നിവയുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
ഏപ്രില്‍
28
തൊഴില്‍ സുരക്ഷാ ദിനം
ആരോഗ്യകരമായ
തൊഴില്‍ സാഹചര്യവും മതിയായ സുരക്ഷാ
സൗകര്യങ്ങളും തൊഴിലിടങ്ങളില്‍ ഉറപ്പുവരുത്തുന്നതിനാണ് ഏപ്രില്‍ 28ന് അന്താരാഷ്ട്ര
തൊഴില്‍ സംഘടന തൊഴില്‍ സുരക്ഷാ
ദിനം ആചരിക്കുന്നത്. 2003ലാണ്
തുടക്കം.
ഏപ്രില്‍
29
രാസായുധ വിരുദ്ധദിനം
ജീവന്‍െറതന്നെ നിലനില്‍പിനും
ലോക സമാധാനത്തിനും ഭീഷണിയായ
രാസായുധങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിന്
2005 മുതല്‍ തുടങ്ങിയ ദിനാചരണം. 1997 ഏപ്രില്‍
29ന് നടന്ന രാസായുധ
വിരുദ്ധ കണ്‍വെന്‍ഷന്‍െറ
ഓര്‍മ നിലനിര്‍ത്താനാണ് ഐക്യരാഷ്ട്ര സഭ
ഈദിവസം തെരഞ്ഞെടുത്തത്.
മേയ് 1
ലോക തൊഴിലാളി ദിനം
തൊഴില്‍ സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്താനും
ആവശ്യമായ വിശ്രമം ലഭിക്കാനുമായി ഷികാഗോയില്‍
തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിന്‍െറ സ്മരണക്ക്
ലോകമെങ്ങും മേയ് ഒന്ന് തൊഴിലാളി
ദിനമായി ആചരിക്കുന്നു. ഈ ദിവസം
ലോകമെങ്ങും തൊഴിലാളികള്‍ റാലിയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍
ബന്ധപ്പെടുന്ന ദിനാചരണമാണ് മേയ് ദിനം.
മേയ് 3
മാധ്യമ സ്വാതന്ത്ര്യദിനം
സ്വതന്ത്രവും
നീതിപൂര്‍വകവുമായ വാര്‍ത്താ
മാധ്യമങ്ങള്‍ ഉണ്ടാവണമെന്ന ‘വിന്‍ഹോക് പ്രഖ്യാപനം’
നടന്ന 1993 മേയ് മൂന്നിനാണ് മാധ്യമ
സ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളുടെ
സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും മാധ്യമ
പ്രവര്‍ത്തകരെ ആക്രമിക്കാനും അപായപ്പെടുത്താനുമുള്ള
ശ്രമങ്ങള്‍ക്കെതിരെയാണ് ദിനാചരണം.
മേയ്
10-11
ദേശാടനപ്പക്ഷി ദിനം
ദേശാടനപ്പക്ഷികളെ
സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ 2006ല്‍ ആവിഷ്കരിച്ച
പദ്ധതിയാണ് ദേശാടനപ്പക്ഷി സംരക്ഷണ ദിനാചരണം (രണ്ടാം
ശനി, ഞായര്‍). ദേശാടനപ്പക്ഷികളെ
വേട്ടയാടുന്നതും അവയുടെ സന്ദര്‍ശന
കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതും തടയാനുള്ള ബോധവത്കരണമാണ് ലക്ഷ്യം.
മേയ് 15
കുടുംബഭദ്രത ദിനം
1993 മുതല്‍
ഐക്യരാഷ്ട്ര സഭ ആരംഭിച്ച
ദിനാചരണം. കുടുംബങ്ങളുടെ ക്ഷേമത്തിലൂടെ സമൂഹത്തിന്‍െറ പുരോഗതി
എന്നതാണ് ലക്ഷ്യം. കുടുംബ ബന്ധങ്ങളുടെ
ഭദ്രത, കുടുംബങ്ങളുടെ ദാരിദ്ര്യം അകറ്റുക തുടങ്ങിയ
ആശയങ്ങള്‍ ഈ ദിനത്തില്‍
പ്രചരിപ്പിക്കപ്പെടുന്നു.
മേയ് 22
ജൈവ വൈവിധ്യ ദിനം
2000 മുതല്‍
മേയ് 22 ജൈവ വൈവിധ്യ
ദിനമായി ആചരിക്കുന്നു. ലോകത്തിലെ സസ്യ-ജന്തു
വൈവിധ്യം സംരക്ഷിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ്
ലക്ഷ്യം. വനങ്ങളുടെ നാശത്തിനും ജീവജാലങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും അവയുടെ ആവാസവ്യവസ്ഥ
തകര്‍ക്കുന്നതിനുമെതിരെയുള്ള ബോധവത്കരണവുമായി
കുട്ടികള്‍ ഉള്‍പ്പെടെ
ലോകമെങ്ങും ഈ ദിനം
ആചരിക്കുന്നു.
മേയ് 31
പുകയില വിരുദ്ധദിനം
കുട്ടികള്‍ക്കിടയില്‍പോലും വര്‍ധിച്ചുവരുന്ന പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്
1987 മുതല്‍ ലോകാരോഗ്യ സംഘടന ആഹ്വാനംചെയ്തതാണ് ദിനാചരണം.
കാന്‍സറടക്കം നിരവധി
രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നു.
54 ലക്ഷം പേര്‍ പുകയില ജന്യരോഗങ്ങള്‍
കാരണം വര്‍ഷംതോറും
മരണമടയുന്നു.
ജൂണ്‍ 5
പരിസ്ഥിതി ദിനം
പരിസ്ഥിതി
സംരക്ഷണത്തിന്‍െറ പ്രാധാന്യം
ബോധ്യപ്പെടുത്തുന്നതിന് ഐക്യരാഷ്ട്ര സഭ ആരംഭിച്ചതാണ്
പരിസ്ഥിതി ദിനാചരണം. 1972 ജൂണ്‍ 5-16ന് നടന്ന
ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ മാനവ
പരിസ്ഥിതി കോണ്‍ഫറന്‍സിലാണ്
പരിസ്ഥിതി ദിനാചരണം തീരുമാനിച്ചത്.
ജൂണ്‍ 8 സമുദ്രദിനം
സമുദ്രങ്ങളുടെയും
മത്സ്യമടക്കമുള്ള കടല്‍ജീവികളുടെയും സംരക്ഷണം
ലക്ഷ്യമാക്കിയാണ് സമുദ്രദിനം ആചരിക്കുന്നത്. പലതരത്തിലുള്ള
മലിനീകരണം നേരിടുന്ന സമുദ്രങ്ങളെ സംരക്ഷിക്കാന്‍
ദിനാചരണം വേണമെന്ന ആശയം 1992ലെ
ഭൗമ ഉച്ചകോടിയിലാണ് ഉയര്‍ന്നുവന്നത്.
ജൂണ്‍ 12
ബാലവേല വിരുദ്ധദിനം
ലോകത്ത്
21 കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്.
ഇതില്‍ 12 കോടിയും അപകട സാഹചര്യങ്ങളിലാണ്
പണിയെടുക്കുന്നത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും
ബാലവേല നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടയാന്‍ കഴിഞ്ഞിട്ടില്ല. ബാലവേല
പരമാവധി കുറക്കാന്‍ 2002 മുതലാണ് അന്താരാഷ്ട്ര തൊഴില്‍
സംഘടന (ILO) ദിനാചരണം തുടങ്ങിയത്.
ജൂണ്‍ 17
വരള്ച്ച വിരുദ്ധദിനം
കടുത്ത ജലക്ഷാമത്തിലേക്ക് സഞ്ചരിക്കുന്ന ഭൂമിയെ രക്ഷിക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഐക്യരാഷ്ട്ര
സഭ 1994 മുതല്‍ ദിനാചരണം തുടങ്ങിയത്.
മരങ്ങള്‍ വെച്ചുപിടിപ്പിച്ചും ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും വയലുകളും കുളങ്ങളും ചതുപ്പുകളും
മണ്ണിട്ടുനികത്തുന്നത് തടഞ്ഞും വരള്‍ച്ചയോട്
പൊരുതാന്‍ ദിനാചരണം ആഹ്വാനംചെയ്യുന്നു.
ജൂണ്‍ 20
അഭയാര്ഥി ദിനം
യുദ്ധവും കലാപവും പ്രകൃതി ദുരന്തങ്ങളും
കാരണം നാടും വീടും ഉപേക്ഷിച്ച്
പലായനം ചെയ്യേണ്ടിവരുന്നവരുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണ്. 2001 മുതലാണ് അഭയാര്‍ഥി
ദിനാചരണം ഐക്യരാഷ്ട്ര സഭ ആരംഭിച്ചത്.
ജൂണ്‍ 23
വിധവാ ദിനം
വിധവകളുടെയും
മക്കളുടെയും സുരക്ഷിതത്വം ലക്ഷ്യംവെച്ച് 2011 മുതല്‍ ആരംഭിച്ചതാണ് വിധവാ
ദിനാചരണം. വിധവകള്‍ക്ക് ആത്മാഭിമാനത്തോടെ
ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള സമൂഹത്തിന്‍െറ കടമ
ദിനാചരണം ഓര്‍മപ്പെടുത്തുന്നു.
ജൂലൈ 5
സഹകരണ ദിനം
സഹകരണ മേഖലക്ക് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. മാസത്തിലെ
ആദ്യ ശനിയാഴ്ച സഹകരണ
ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്
1992 ജൂലൈയിലാണ്.
ജൂലൈ 11
ജനസംഖ്യാ ദിനം
ജനസംഖ്യാ നിയന്ത്രണ ബോധവത്കരണത്തിനായി 1989ലാണ്
ഐക്യരാഷ്ട്രസഭ ദിനാചരണം തുടങ്ങിയത്. പ്രചാരണങ്ങള്‍
ഏറെ ഗുണംചെയ്തിട്ടുണ്ട്. 2011ല്‍ ലോക
ജനസംഖ്യ 700 കോടി കവിഞ്ഞു.
ജൂലൈ 28
ഹെപ്പറ്റൈറ്റിസ് ദിനം
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ്.
മരണകാരണമായേക്കാവുന്ന ഈ രോഗം
ബാധിച്ചവര്‍ ലോകത്ത് 15 കോടിയുണ്ട്. ഹെപ്പറ്റൈറ്റിസിന് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ്
നിലവിലുണ്ട്. 2010ലാണ് ദിനാചരണം ആരംഭിച്ചത്.
ജൂലൈ 30
സൗഹൃദ ദിനം
വ്യക്തികള്‍
തമ്മിലും വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലും
രാജ്യങ്ങള്‍ തമ്മിലുമുള്ള സൗഹൃദം വര്‍ധിപ്പിച്ച്
ലോകസമാധാനം സാധ്യമാക്കാനുള്ള യു.എന്‍
തീരുമാനപ്രകരം 2011 മുതലാണ് ‘സൗഹൃദ ദിനം’
ആരംഭിച്ചത്.
ആഗസ്റ്റ് 6,
9
ഹിരോഷിമ, നാഗസാക്കി ദിനം
ജപ്പാനിലെ
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച്
ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കാട്ടാളത്തത്തിനെതിരെ
ആഗസ്റ്റ് 6, 9 ദിവസങ്ങള്‍ ലോകം യുദ്ധവിരുദ്ധ
ദിനമായി ആചരിക്കുന്നു.
ആഗസ്റ്റ്
9
ആദിവാസി ദിനം
1994ലെ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം ആഗസ്റ്റ്
9 ലോക ആദിവാസി ദിനമായി ആചരിക്കുന്നു.
ചൂഷണത്തിനും കടന്നാക്രമണങ്ങള്‍ക്കും വിധേയരാവുന്ന പ്രാചീന
ഗോത്രങ്ങളുടെ പിന്മുറക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 2005 -2015 ആദിവാസി സംരക്ഷണ ദശകമാണ്.
ആഗസ്റ്റ്
12
യുവജന ദിനം
ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ യുവാക്കളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭ
യുവജന ദിനാചരണം തുടങ്ങിയത്. 1998 ആഗസ്റ്റ്
8-12 ലിസ്ബണില്‍ യു.എന്‍
വിളിച്ചുചേര്‍ത്ത ലോക
രാജ്യങ്ങളിലെ യുവജന കാര്യ മന്ത്രിമാരുടെ
സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.
August 19
മാനവ സഹായദിനം
യുദ്ധങ്ങളിലും
കലാപങ്ങളിലും പ്രകൃതി ദുരന്തങ്ങളിലുംപെട്ട് കഷ്ടതയനുഭവിക്കുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരോട്
അനുഭാവം പ്രകടിപ്പിക്കാനും മനുഷ്യന്‍ മനുഷ്യനെ സഹായിക്കുക
എന്ന സന്ദേശം പ്രചരിപ്പിക്കാനും
ആഗസ്റ്റ് 19 മാനവ സഹായ ദിനമായി
ആചരിക്കാന്‍ 2008ലാണ് ഐക്യരാഷ്ട്ര സഭ
ആഹ്വാനം ചെയ്തത്.
ആഗസ്റ്റ്
29
ആണവ പരീക്ഷണ വിരുദ്ധദിനം
2009ല്‍ ചേര്‍ന്ന ഐക്യരാഷ്ട്ര
സഭയുടെ പൊതുസഭയാണ് ആണവ പരീക്ഷണങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കായി
ആഗസ്റ്റ് 29ന് ദിനാചരണം
നടത്തണമെന്ന് തീരുമാനിച്ചത്. ആണവായുധങ്ങളുടെ വ്യാപനം തടയുകയാണ് ലക്ഷ്യം.
സെപ്റ്റംബര്‍
8
സാക്ഷരതാ ദിനം
1965 മുതല്‍
യുനെസ്കോ സെപ്റ്റംബര്‍ എട്ട് സാക്ഷരതാ ദിനമായി
ആചരിക്കുന്നു. നിരക്ഷരതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഈ ദിനാചരണം
കരുത്തുപകരുന്നു. കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാ
പ്രഖ്യാപനം നടന്നതും സെപ്റ്റംബര്‍ എട്ടിനാണ്.
ആത്മഹത്യാ
വിരുദ്ധ ദിനം
ലോകത്ത് ദിനംപ്രതി 3000ത്തിലേറെ പേര്‍ ആത്മഹത്യ
ചെയ്യുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലുമുള്ള
ആത്മഹത്യ കേരളത്തിലും വര്‍ധിച്ചുവരുകയാണ്.
ലോകാരോഗ്യ സംഘടനയും ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍
സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന
സംഘടനയും ഇതിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു.
ജനാധിപത്യ
ദിനം
ജനാധിപത്യവും
പൗരസ്വാതന്ത്ര്യവും ശക്തിപ്പെടുത്താനും സെപ്റ്റംബര്‍ 15 ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാനും
2007ല്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനംചെയ്തു.
രാഷ്ട്രങ്ങള്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കണമെന്നും
ജനാധിപത്യ രാഷ്ട്രങ്ങള്‍പോലും ചിലപ്പോള്‍ ജനാധിപത്യവിരുദ്ധ
സമീപനങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നതായും യു.എന്‍ നിരീക്ഷിച്ചു.
ഓസോണ്‍ ദിനം
അള്‍ട്രാ വയലറ്റ് രശ്മികള്‍
ഭൂമിയില്‍ പതിക്കാതെ സംരക്ഷിക്കുന്ന രക്ഷാകവചമായ
ഓസോണ്‍ പാളിക്കുണ്ടാവുന്ന നാശം ഭൂമിയെയും ജീവനെയും
നശിപ്പിക്കുമെന്ന ഓര്‍മപ്പെടുത്തലിന്
1994ലാണ് ഐക്യരാഷ്ട്ര സഭ ഓസോണ്‍
സംരക്ഷണ ദിനാചരണം ആരംഭിച്ചത്.
സമാധാന ദിനം
ലോക സമാധാനത്തിന്‍െറ സന്ദേശങ്ങള്‍
പ്രചരിപ്പിക്കുന്നതിന് 1981ലാണ് യു.എന്‍
സമാധാന ദിനം ആരംഭിച്ചത്. രാഷ്ട്രങ്ങളും
ജനതകളും തമ്മിലുള്ള സ്നേഹവും സൗഹാര്‍ദവും വര്‍ധിപ്പിക്കുന്നതിനുള്ള
ആഹ്വാനമാണ് സമാധാന സംരക്ഷണ ദിനം.
വിനോദസഞ്ചാര
ദിനം
1979ല്‍ സ്പെയിനില്‍ ചേര്‍ന്ന ലോക
വ്യാപാര സംഘടനയുടെ തീരുമാനപ്രകാരം 1980 മുതല്‍
സെപ്റ്റംബര്‍ 27 വിനോദ സഞ്ചാര ദിനമായി
ആചരിച്ചുതുടങ്ങി. രാജ്യങ്ങളുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും
വര്‍ധിപ്പിക്കലും ദിനാചരണത്തിന്‍െറ ലക്ഷ്യങ്ങളാണ്.
പേവിഷ വിരുദ്ധ ദിനം
ലോകത്ത് വര്‍ഷത്തില്‍
55,000 പേര്‍ പേവിഷം ബാധിച്ച് മരിക്കുന്നു.
ഇതില്‍ ഇന്ത്യയാണ് മുന്നില്‍. 2007ലാണ്
ലോകാരോഗ്യ സംഘടന പേവിഷ വിരുദ്ധദിനാചരണം
തുടങ്ങിയത്. ഗ്ളോബല്‍ അലയന്‍സ്
ഫോര്‍ റാബീസ് കണ്‍ട്രോള്‍
എന്ന സംഘടനയും സഹകരിക്കുന്നു.
വയോജന ദിനം
വൃദ്ധരുടെ
പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും
അവരെ സംരക്ഷിക്കല്‍ സമൂഹത്തിന്‍െറ കടമയാണെന്ന്
ഓര്‍മപ്പെടുത്താനും 1990ലാണ്
യു.എന്‍ വൃദ്ധജനങ്ങള്‍ക്കായി ഒരു ദിനാചരണം
ആരംഭിച്ചത്.
അഹിംസാ ദിനം
മഹാത്മാഗാന്ധിയുടെ
ജന്മദിനമായ ഒക്ടോബര്‍ രണ്ട് ലോകമെങ്ങും
അഹിംസാ ദിനമായി ആചരിക്കുന്നു. 2007ലാണ്
ഐക്യരാഷ്ട്ര സഭ ഇന്ത്യയുടെ
നിര്‍ദേശം അംഗീകരിച്ചത്.
സ്നേഹം, സമാധാനം, അഹിംസ, അക്രമരഹിത
സമരം തുടങ്ങിയ ഗാന്ധിയന്‍
ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിടുന്നു.
തപാല്‍ ദിനം
ഏതു രാജ്യത്തേക്കും കത്തുകള്‍ അയക്കാനുള്ള സംവിധാനം
നിലവില്‍ വന്നത് 1874 ഒക്ടോബര്‍ ഒമ്പതിന് സ്വിറ്റ്സര്‍ലന്‍ഡിലെ
ബേണില്‍ യൂനിവേഴ്സല്‍ പോസ്റ്റര്‍ യൂനിയന്‍ സ്ഥാപിച്ചതോടെയാണ്. ഇതിന്‍െറ സ്മരണക്കാണ്
1970 മുതല്‍ ലോക തപാല്‍ ദിനം
ആചരിച്ചുതുടങ്ങിയത്.
ലോക കാഴ്ച ദിനം
ലോകാരോഗ്യ
സംഘടനയുടെ ആഹ്വാനപ്രകാരം ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോകം
കാഴ്ചദിനമായി ആചരിക്കുന്നത്. കാഴ്ചയുടെയും നേത്രദാനത്തിന്‍െറയും പ്രാധാന്യവും കണ്ണ്
സംരക്ഷണവുമെല്ലാം ഓര്‍മപ്പെടുത്തലാണ്
ദിനാചരണം ലക്ഷ്യമിടുന്നത്.
മാനസികാരോഗ്യ
ദിനം
സമൂഹത്തിന്‍െറ സംസ്കാര
രൂപവത്കരണത്തില്‍ മാനസികാരോഗ്യത്തിന്‍െറ പ്രാധാന്യം
ബോധ്യപ്പെടുത്തുന്നതിനാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ 10 മാനസികാരോഗ്യ
ദിനമായി ആചരിക്കുന്നത്.
ലോക ഭക്ഷ്യ ദിനം
ഫുഡ് ആന്‍ഡ്
അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍
1979 മുതല്‍ ലോക ഭക്ഷ്യദിനം ആചരിച്ചുതുടങ്ങി.
അടിസ്ഥാന ആവശ്യമായ ഭക്ഷണം ലഭിക്കാത്ത
ലക്ഷക്കണക്കിനാളുകള്‍ ലോകത്തുണ്ട് എന്ന ഓര്‍മപ്പെടുത്തലാണ്
ഒക്ടോബര്‍ 16.
ദാരിദ്ര്യ
നിര്‍മാര്‍ജന
ദിനം
പട്ടിണി ഇല്ലാതാക്കുന്നതിന് ലോകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍
1993 മുതല്‍ ഒക്ടോബര്‍ 17 ദാരിദ്ര്യ നിര്‍മാര്‍ജന ദിനമായി
ആചരിക്കുന്നു.
യു.എന്‍ ദിനം
ലോക സമാധാനം നിലനിര്‍ത്തുന്നതിനും
രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍
തീര്‍ക്കുന്നതിനും 1945 ഒക്ടോബര്‍
24ന് ഐക്യരാഷ്ട്ര സഭ
(യു.എന്‍) രൂപംകൊണ്ടു.
ആ ഓര്‍മക്കാണ്
1948 മുതല്‍ ഐക്യരാഷ്ട്ര സഭാ ദിനാചരണം
തുടങ്ങിയത്.
ദൃശ്യ-ശ്രാവ്യ ദിനം
കാണുക, കേള്‍ക്കുക, പഠിക്കുക
എന്ന സന്ദേശവുമായി യുനെസ്കോ
ഒക്ടോബര്‍ 27 ദൃശ്യ-ശ്രാവ്യ സംസ്കാര
ദിനമായി ആചരിക്കുന്നു. ചരിത്രരേഖകളും സംഭവങ്ങളും ദൃശ്യ-ശ്രാവ്യ
രൂപങ്ങളില്‍ സംരക്ഷിക്കുക, മികച്ച കാഴ്ച സംസ്കാരം
വളര്‍ത്തിയെടുക്കുക എന്നിവയാണ്
ലക്ഷ്യം.
പ്രമേഹ ദിനം
ഇന്‍റര്‍നാഷനല്‍
ഡയബറ്റിസ് ഫെഡറേഷന്‍െറ നിര്‍ദേശപ്രകാരം 1991ലാണ് ലോകാരോഗ്യ സംഘടന
ലോക പ്രമേഹദിനാചരണത്തിന് ആഹ്വാനംചെയ്തത്.
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന
സന്ദേശം പ്രചരിപ്പിക്കുകയാണ് ദിനാചരണത്തിന്‍െറ ഉദ്ദേശ്യം.
റോഡപകട ബോധവത്കരണ ദിനം
റോഡപകടങ്ങളെക്കുറിച്ചുള്ള
ബോധവത്കരണത്തിനും ഇരകളെ സ്മരിക്കാനും 2005 മുതല്‍
ലോകാരോഗ്യ സംഘടന നവംബറിലെ മൂന്നാമത്തെ
ഞായറാഴ്ച പ്രത്യേക ദിനമായി ആചരിക്കുന്നു.
ആഗോള ശിശുദിനം
1959 നവംബര്‍
20ന് കുട്ടികളുടെ അവകാശ
രേഖ ഐക്യരാഷ്ട്ര സഭ
അംഗീകരിച്ചതിന്‍െറ സ്മരണക്ക്
നവംബര്‍ 20 ലോകം ശിശുദിനമായി ആചരിക്കുന്നു.
നവംബര്‍ 14 നമ്മുടെ ദേശീയ ശിശുദിനമായതിനാല്‍
20ലെ ലോക ശിശുദിനം
നമ്മള്‍ ശ്രദ്ധിക്കാറില്ല.
നവംബര്‍
25
സ്ത്രീ സുരക്ഷാ ദിനം
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി
ലോകത്തിന്‍െറ വിവിധ
ഭാഗങ്ങളിലെ വനിതാ സംഘടനകള്‍ നവംബര്‍
25 വനിതാ സുരക്ഷാ ദിനമായി ആചരിക്കുന്നു.
1999ല്‍ ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ അംഗീകാരം
നല്‍കി.
എയ്ഡ്സ് ദിനം
എയ്ഡ്സ് രോഗത്തെ കുറിച്ചുള്ള ബോധവത്കരണം
ലക്ഷ്യമാക്കി ഡിസംബര്‍ ഒന്നിന് ഐക്യരാഷ്ട്ര
സഭയുടെ അംഗീകാരത്തോടെ ലോകം എയ്ഡ്സ് ദിനം
ആചരിക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റി രോഗികള്‍ക്ക്
സമൂഹത്തില്‍ ജീവിക്കാനുള്ള സാഹചര്യമൊരുക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുക എന്നിവയാണ് ദിനാചരണത്തിന്‍െറ
ലക്ഷ്യം.
വികലാംഗ ദിനം
ശാരീരിക വൈകല്യങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്നവരോട് അനുഭാവം പ്രകടിപ്പിക്കാനും
അവരുടെ ജീവിത സുരക്ഷിതത്വവും പുനരധിവാസവും
ഓര്‍മപ്പെടുത്താനുമാണ് ഈ
ദിനാചരണം.
വ്യോമഗതാഗത
ദിനം
വ്യോമഗതാഗതത്തിന്‍െറ പ്രാധാന്യം
ബോധ്യപ്പെടുത്തുന്നതിനായി വ്യോമഗതാഗത മേഖലയിലെ ആഗോള കൂട്ടായ്മയായ
സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍,
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ തുടങ്ങിയതാണ്
ഈ ദിനാചരണം.
ഡിസംബര്‍
10
മനുഷ്യാവകാശ
ദിനം
ലോക ജനതയുടെ പൗരാവകാശങ്ങളെക്കുറിച്ച് നിര്‍വചിക്കുന്ന
‘യൂനിവേഴ്സല്‍ ഡിക്ളറേഷന്‍ ഓഫ് ഹ്യൂമന്‍
റൈറ്റ്സ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്
1948 ഡിസംബര്‍ 10നാണ്. 1950 ഡിസംബര്‍ 10 മനുഷ്യാവകാശ
ദിനമായി ആചരിക്കാന്‍ യു.എന്‍
തീരുമാനിച്ചു.
പര്‍വത ദിനം
പരിസ്ഥിതി
മലിനീകരണത്തില്‍നിന്ന് പര്‍വതങ്ങളെ
രക്ഷിക്കുക, പര്‍വതാരോഹണം
പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2010ലാണ്
ലോക പര്‍വത
ദിനാചരണം തുടങ്ങിയത്.
Prof. John Kurakar
No comments:
Post a Comment