CRANE
COLLAPSE AT MECCA’S GRAND MOSQUE
മക്ക ക്രെയിന്‍ അപകടം:
Prince Khaled al-Faisal, governor
of the Mecca region, has ordered an investigation into the incident and was
heading to the mosque.Pictures showed a large group of people lying on polished
tiled flooring, most of them near to a wall and surrounded by rubble and other
debris. One man appeared to be being wheeled out of the building in a
wheelchair. Bloodied people were being treated at the scene. വെള്ളിയാഴ്ച മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലുണ്ടായ ക്രെയിനപകടത്തില്‍
മരിച്ചവരുടെ എണ്ണം 107 ആയി. 238 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച്
സൗദിസര്‍ക്കാര്‍ അന്വേഷണം തുടങ്ങി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫെയ്സലാണ് അന്വേഷണം
പ്രഖ്യാപിച്ചത്. കനത്ത കാറ്റും മഴയുമാണ് അപകടത്തിനുകാരണമെന്ന്
പ്രതിരോധമന്ത്രാലയത്തിലെ ജനറല്‍ സുലൈമാന്‍ അല്‍-അമര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനം
മുടക്കംകൂടാതെ മുന്നോട്ടുപോകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്
അറിയിച്ചു. പള്ളിയില്‍, വിശ്വാസികള്‍ കഅബയെ വലംവെക്കുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന്
പള്ളിയുടെ ചുമതലയുള്ളവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച
പ്രാദേശികസമയം 5.30-നായിരുന്നു പള്ളിയിലെ മൂന്നാംനിലയില്‍ അപകടം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
സ്ഥാപിച്ച ക്രെയിനുകളിലൊന്നാണ് തകര്‍ന്നുവീണത്. ക്രെയിന്‍ വീണതിനൊപ്പം
കെട്ടിടഭാഗങ്ങള്‍കൂടി തകര്‍ന്നുവീണതാണ് ദുരന്തത്തിന്റെ ആക്കംകൂട്ടിയത്.
പരിക്കേറ്റവരില്‍ അധികംപേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അപകടംനടന്ന
സ്ഥലത്തിന്റെ അറ്റകുറ്റപ്പണി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആരംഭിക്കുമെന്ന്
അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്കുപുറമേ ഇന്‍ഡൊനീഷ്യ, ഇറാന്‍, ഈജിപ്ത്
എന്നിവിടങ്ങളില്‍നിന്നുള്ളവരും മരിച്ചവരിലുള്‍പ്പെടുന്നു. 2006-ല്‍ മക്കയിലുണ്ടായ
തിക്കിലും തിരക്കിലും 346 പേര്‍ മരിച്ചിരുന്നു. ഇതേവര്‍ഷം സിറ്റിസെന്‍ററില്‍
ഹോട്ടല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 76 പേരും മരിച്ചിരുന്നു.
മരിച്ച രണ്ടാമത്തെയാള്‍ ബംഗാളിഅപകടത്തില്‍ ഒരു ഇന്ത്യക്കാരന്‍കൂടി മരിച്ചതായി സ്ഥിരീകരിച്ചു. തത്തമംഗലം സ്വദേശി മൂമിന ഇസ്മയില്‍ (39) മരിച്ചതായി കഴിഞ്ഞദിവസംതന്നെ സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെയാള്‍ പശ്ചിമബംഗാളില്‍നിന്നെത്തിയ മുനീസ അഹമ്മദാണ്. അപകടത്തില്‍ രണ്ട് ഇന്ത്യക്കാരാണ് മരിച്ചതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപും അറിയിച്ചു. പരിക്കേറ്റവരില്‍ 19 ഇന്ത്യക്കാരുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന (മൂന്നുവീതം), പശ്ചിമബംഗാള്‍, ഡല്‍ഹി (രണ്ടുവീതം) അസം, ബിഹാര്‍ (ഓരോന്നുവീതം) എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാലുപേര്‍ സ്വകാര്യഗ്രൂപ്പുകള്‍ മുഖേനയും 15 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും തീര്‍ഥാടനത്തിനെത്തിയവരാണ്. പരിക്കേറ്റവരില്‍ മലയാളികളില്ലെന്നാണ് വിവരം.

Prof. John Kurakar
No comments:
Post a Comment