CATHOLIC NUN FOUND DEAD INSIDE
CONVENT IN KOTTAYAM
കന്യാസ്ത്രീയുടെ കൊലപാതകം
കോട്ടയം പാലായിലെ കോണ്‍വന്റില്‍ കന്യസ്‌ത്രീ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങിയ കോട്ടയം സ്വദേശിക്ക് സംഭവുമായി സംഭവുമായി ബന്ധമില്ലെന്ന് പോലീസ്. കോയമ്പത്തൂരില്‍ കേറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ സംഭവ ദിവസം ജോലി സ്‌ഥലത്തുണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ സ്‌ഥിരീകരിച്ചു. കമ്പനിയുമായി ബന്ധപ്പെട്ടാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇയാള്‍ ഇടയ്‌ക്കിടെ മാനസികാസാസ്‌ഥ്യം പ്രകടിപ്പിക്കാറുണെന്നും കമ്പനി അധികൃതര്‍ സ്‌ഥിരീകരിച്ചു.
കോട്ടയം കുമ്മനം സ്വദേശി നാസര്‍ എന്നയാളാണ് മാഹി പോലീസില്‍ കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് പത്ത് മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്. മാഹി പോലീസ് വിവരം അറിയിച്ചത് പ്രകാരം പാലാ പോലീസും മാഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധമില്ലെന്ന് സ്‌ഥിരീകരിച്ചെങ്കിലും പാലാ പോലീസിന്റെ കൂടി സാന്നിദ്ധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്‌ത ശേഷമെ ഇയാളെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് കര്‍മ്മലീത്ത മഠത്തിലെ കിടപ്പുമുറിയില്‍ സിസ്‌റ്റര്‍ അമലയെ തലയ്‌ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കോണ്‍വെന്റിലെ വയോധികയായ കന്യാസ്‌ത്രീയ്‌ക്കു നേരെയും ആക്രമണം നടന്നതായി കണ്ടെത്തിയിരുന്നു.
സിസ്‌റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ വ്യക്‌തമായ നിഗമനത്തിലെത്താന്‍ സാധിക്കാതെ പോലീസ് കുഴങ്ങുന്നു. എന്തിനാണ് കൊലപാതകം നടത്തിയെന്നതു സംബന്ധിച്ചും മോഷണം സംബന്ധിച്ചും വ്യക്‌തമായ സൂചനകളില്ല. മൂന്നാംനിലയിലെ മുറികളിലൊന്നിലാണ് കൊല്ലപ്പെട്ട സിസ്‌റ്റര്‍ അമല താമസിച്ചിരുന്നത്.
രണ്ടാം നിലയിലെ ഒരു മുറിയില്‍ നിന്ന് 500 രൂപ കാണാതായത് മാത്രമാണ് മോഷണവുമായി സംഭവത്തെ ബന്ധപ്പെടുത്തുവാനുള്ള ഏക സാദ്ധ്യത. രണ്ടാംനിലയില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍കൂടിയായ കന്യാസ്‌ത്രീ രാത്രി 12 മണിയോടെ കോണ്‍വന്റിന്റെ ഉടമസ്‌ഥതയിലുള്ള കാര്‍മ്മല്‍ ആശുപത്രിയിലേയ്‌ക്ക് പോയിരുന്നു . ഇവരുടെ മുറിയില്‍നിന്നാണ് 500 രൂപ കാണാതായത്.
സി. എം. സി കോണ്‍വന്റില്‍ നിന്ന് അര കിലോമീറ്ററിലധികം ദൂരമുണ്ട് കാര്‍മ്മല്‍ ആശുപത്രിയിലേയ്‌ക്ക്. എന്നാല്‍ വിലപിടിപ്പുള്ള മറ്റൊന്നും കാണാതായതായി പ്രാഥമിക സൂചനകളൊന്നുമില്ല. കോണ്‍വെന്റിന് ചുറ്റും വീടുകളുണ്ട്. പുറകുവശത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയാണ്. ഇതിലുടെയാണ് കൊലപാതകി കൃത്യം നിര്‍വ്വഹിച്ച ശേഷം സ്‌ഥലംവിട്ടതെന്ന് കരുതുന്നു. പോലീസ്‌നായ കോണ്‍വെന്റിന്റെ പുറകുവശത്തുകൂടി ഓടി കെ.എസ്.ആര്‍.ടി.സി. ബസ്‌സ്‌റ്റാന്‍ഡില്‍ എത്തി തിരികെ എത്തുകയായിരുന്നു. കോണ്‍വെന്റിന് മുന്‍വശത്തു മാത്രമാണ് ഉയരത്തിലുള്ള മതിലുള്ളത്. പിന്‍വശത്ത് ചെറിയ മതില്‍ മാത്രമാണുള്ളത്. ഒരുവശത്ത് കാടുപിടിച്ചുകിടക്കുകയാണ്.
ലിസ്യു കര്‍മലീത്താമഠത്തിലെ കന്യാസ്‌ത്രീ അമല (69) കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ്. സംഭവത്തിനു പിന്നില്‍ നാലു സാധ്യതകളാണ് പോലീസ് ഗൗരവമായി അന്വേഷിക്കുന്നത്. മഠത്തിലെ അന്തേവാസികളായ 30 കന്യാസ്‌ത്രീകളില്‍ പകുതിയിലേറെപ്പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന പാലാ ഡിവൈ.എസ്.പി: ഡി.എസ്. സുനീഷ് ബാബുവിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്.
സിസ്‌റ്റര്‍ അമല കൊല്ലപ്പെട്ട ബുധനാഴ്‌ച രാത്രി പതിനൊന്നരയോടെ മഠത്തിനു സമീപം അജ്‌ഞാതനായ ഒരാളെ കണ്ടിരുന്നതായി അന്തേവാസിയായ സിസ്‌റ്റര്‍ ജസിനാന്തോ മൊഴി നല്‍കി. അപ്പോള്‍ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. സിസ്‌റ്റര്‍ അമല കൊല്ലപ്പെട്ടെന്ന് അറിഞ്ഞതിനു ശേഷമാണ് വിവരം പുറത്തുപറഞ്ഞത്. സിസ്‌റ്റര്‍ അമലയുടെ മുറിയുടെ താഴത്തെ നിലയിലെ മുറിയില്‍ താമസിച്ചിരുന്ന ഡോ. സിസ്‌റ്റര്‍ റോബി മരിയ രാത്രി 12.45-ന് സമീപമുള്ള കാര്‍മല്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂറിനു ശേഷം മടങ്ങിയെത്തിയിരുന്നു. മുറിയിലെ ലൈറ്റ് തെളിക്കാതെയാണ് ഉള്ളില്‍ കയറി ഉറങ്ങിയത്. പുലര്‍ച്ചെ അഞ്ചരതോടെ ഉണര്‍ന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാലില്‍ എന്തോ തട്ടിയതറിഞ്ഞ് ലൈറ്റ് ഇട്ടപ്പോള്‍ മുറി അലങ്കോലമായി കിടക്കുന്നതു ശ്രദ്ധയില്‍പെട്ടു. മുറിയില്‍ മോഷണം നടന്നതായും പഴ്‌സില്‍നിന്ന് 500 രൂപ നഷ്‌ടപ്പെട്ടതായും മനസിലായ ഉടന്‍ മദറിനെ വിവരം അറിയിച്ചശേഷം ഇരുവരും ടെറസില്‍ ഗേറ്റ് തുറന്നിട്ടുണ്ടോ എന്നു നോക്കി. ഗേറ്റ് പൂട്ടിയിരിക്കുകയാണെന്ന് ഉറപ്പാക്കുകയും ചെയ്‌തു. ഇക്കാര്യം ആരോടും പറഞ്ഞതുമില്ല.
ഒരാഴ്‌ച മുന്‍പ് 70 വയസുള്ള ഒരു കന്യാസ്‌ത്രീക്ക് തലയ്‌ക്ക് പരുക്കേറ്റിരുന്നു. ഈ വിവരം പുറത്തുപറയാതെ സിസ്‌റ്ററിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. മുറിവ് ആഴത്തിലുള്ളതായിരുന്നെന്നും എട്ട് തുന്നലുകള്‍ ഇട്ടിരുന്നെന്നും മദര്‍ സിസ്‌റ്റര്‍ അലക്‌സ് മേരി മൊഴി നല്‍കി. ഈ സംഭവം മൂടിവച്ചതിന്റെ കാരണം വ്യക്‌തമല്ല.കൊലക്കുറ്റമേറ്റ് കോട്ടയം സ്വദേശി മാഹിയില്‍ കീഴടങ്ങി; കൊലയാളിയല്ലെന്നു പോലീസ്‌കണ്ണൂര്‍: കന്യാസ്‌ത്രീ തലയ്‌ക്കടിയേറ്റു മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ഏറ്റെടുത്ത് കോട്ടയം സ്വദേശി മാഹിയില്‍ പോലീസിനു മുന്നിലെത്തി. പരസ്‌പരവിരുദ്ധമായ സംസാരം ഏറെ വലച്ചെങ്കിലും ഇയാളല്ല കൊലപാതകിയെന്നു പോലീസ് ഉറപ്പിച്ചു. മാനസികാസ്വാസ്‌ഥ്യമുണ്ടെന്നും തിരിച്ചറിഞ്ഞതോടെ കോട്ടയം കുമരകം സ്വദേശിയായ ഇയാളെ കോട്ടയം പോലീസിനു കൈമാറി. കുമരകം ഖദീജ മന്‍സില്‍ കെ.പി. നാസറാ(48) ണ് കന്യാസ്‌ത്രീയെ കൊലപ്പെടുത്തിയെന്ന് മാഹി പോലീസിനു മുന്നില്‍ കുറ്റമേറ്റത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലെത്തിച്ച് താക്കീത് നല്‍കി വിട്ടയച്ചെങ്കിലും തിരികെയെത്തി കൊലക്കുറ്റമേല്‍ക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഒളിച്ചുകടന്നതാണെന്ന നിലപാടില്‍ നാസര്‍ ഉറച്ചു നിന്നെങ്കിലും സംഭവദിവസം ഇയാള്‍ കോയമ്പത്തൂരിലായിരുന്നു എന്ന് പോലീസ് കണ്ടെത്തി.കോയമ്പത്തൂരില്‍ ഒരു കാറ്ററിംഗ് സ്‌ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍. സ്‌ഥാപനത്തിന്റെ ഉടമയുമായി പോലീസ് ബന്ധപ്പെട്ടപ്പോഴാണ് കന്യാസ്‌ത്രീ കൊല്ലപ്പെട്ട ദിവസം ഇയാള്‍ കോയമ്പത്തൂരില്‍ ജോലി ചെയ്‌തിരുന്നു എന്നു വ്യക്‌തമായത്. കൊലപാതകം നടന്ന കോണ്‍വെന്റില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ച വിരലടയാളവുമായി ഒത്തുനോക്കിയപ്പോള്‍ സാദൃശ്യം കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.ചോദ്യം ചെയ്ുമ്പോയള്‍ പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. അതോടെ മാനസികാസ്വാസ്‌ഥ്യമുണ്ടെന്ന സംശയത്തിലായി പോലീസ്. നാസറിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ക്ക് മാനസികാസാസ്‌ഥ്യമുള്ളതായി വിവരം കിട്ടുകയും ചെയ്‌തു.കോട്ടയത്തു നിന്ന് കേസന്വേഷണ ചുമതലയുള്ള പോലീസ് സംഘം രാത്രിയില്‍ മാഹിയിലെത്തി നാസറിനെ ചോദ്യം ചെയ്‌തു. മാഹി പോലീസ് പ്രതിയെ കോട്ടയം പോലീസിനു കൈമാറി.
സിസ്‌റ്റര്‍ അമലയുടെ കൊലപാതകത്തില്‍ വഴിത്തിരിവായേക്കാവുന്ന തെളിവുകള്‍ പോലീസിന് ലഭിച്ച്. മഠത്തില്‍ തെരച്ചില്‍ നടത്തിയ പോലീസിന് കോണിപ്പടിയുടെ അടിയില്‍നിന്ന് രക്‌തക്കറ പുരണ്ട മണ്‍വെട്ടി ലഭിച്ചു. മണ്‍വെട്ടിയുടെ പിന്‍ഭാഗം ഉപയോഗിച്ചുള്ള അടിയേറ്റതാണ് സിസ്‌റ്റര്‍ അമലയുടെ മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. കണ്ടെത്തിയ മണ്‍വെട്ടി ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചതായി പോലീസ് വ്യക്‌തമാക്കി.ദിവസങ്ങള്‍ക്ക് മുമ്പാണ് പാലാ കര്‍മ്മലീത്ത മഠത്തില്‍ സിസ്‌റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. മഠവുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലപാതകിയെന്നും ഇക്കാര്യ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും എ.ഡി.ജി.പി കെ. പദ്‌മകുമാര്‍ വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍ കൊലപാതകിയെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമം മാത്രമായിരുന്നോ ലക്ഷ്യമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തിരുന്നു.അതേസമയം, അമലയുടെ കൊലപാതകത്തില്‍ ദുരൂഹതകളും വിട്ടൊഴിയുന്നില്ല. സിസ്‌റ്ററെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഒരാള്‍ മാഹി പോലീസിന് മുന്നില്‍ കീഴടങ്ങിയതാണ് ഇതില്‍ ആദ്യത്തേത്. കോട്ടയം സ്വദേശി നാസറാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. സിസ്‌റ്ററെ കൊലപ്പെടുത്തിയതും മഠത്തിന് കല്ലെറിഞ്ഞതും താനാണെന്നായിരുന്നു നാസറുടെ വാദം. എന്നാല്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് തെളിഞ്ഞതോടെ വീണ്ടും ചോദ്യങ്ങളുയര്‍ന്നു.കൊല്ലപ്പെട്ട ദിവസം സിസ്‌റ്റര്‍ അമല ധരിച്ചിരുന്ന രക്‌തം പുരണ്ട വസ്‌ത്രങ്ങള്‍ മഠത്തിലെ മറ്റ് അന്തേവാസികള്‍ നീക്കം ചെയ്‌തത് പോലീസിനെ കുഴപ്പിക്കുന്നു. തെളിവു നശിപ്പിക്കാനുള്ള നീക്കമായിരുന്നുവോ ഇതെന്ന സംശയമായിരുന്നു പോലീസിന് മുന്നില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വ്യക്‌തമായി പ്രതികരിക്കാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.മഠത്തിന് നേരെ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അന്തേവാസികള്‍ പറയുന്നു. എന്നാല്‍ ഈ സംഭവങ്ങളൊന്നും മഠത്തിലുള്ളവര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. സംഭവ ദിവസം ജനാലയ്‌ക്ക് അരികില്‍ അജ്‌ഞാതനെ കണ്ടുവെന്ന ഒരു സിസ്‌റ്ററുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നിലവില്‍ കേസ് മുന്നോട്ടു പോകുന്നത്.

Prof. John Kurakar
No comments:
Post a Comment