പ്രത്യാശയുടെ വാതായനം തുറന്നിരിക്കുന്നു
കേരളത്തിൽ കോട്ടയം സർക്കാർ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നഹൃദയം മാറ്റിവയ്ക്കൽ ശസ്ത്ര
ക്രീയ പ്രത്യാശയുടെ
വാതായനം തുറന്നിരിക്കുകയാണ് . നിർദ്ധനരും ഇടത്തരം വരുമാനക്കാരുമായ
രോഗികളെ സംബന്ധിച്ചിടത്തോളം പ്രത്യാശയുടെ അതിവിശാലമായ വാതായനമാണ് ഈ ചരിത്രനേട്ടം
തുറന്നിടുന്നത്. അർപ്പണബോധമുള്ള ഡോക്ടർമാരും ആശുപത്രി സ്റ്റാഫും അവശ്യം
വേണ്ടതായ സൗകര്യങ്ങളുമുണ്ടെങ്കിൽ സർക്കാർ ആശുപത്രികളിലും കഴിയാത്തത്
ഒന്നുമില്ലെന്ന് കാട്ടിതരുന്നതാണ് കോട്ടയംമെഡിക്കൽ കോളേജിൽ നടന്ന ശത്രക്രീയ
. ഡോ. ടി.കെ.
ജയകുമാറും സംഘവും മുക്തകണ്ഠമായ
പ്രശംസയും ആദരവും അർഹിക്കുന്നു.
എട്ടുമാസമായി പരഹൃദയവും കാത്ത് മെഡിക്കൽ
കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട
ചിറ്റാർ സ്വദേശിയായ പൊടിമോനാണ് പുതുജീവിതത്തിലേക്ക്
ഉയർത്തപ്പെട്ടിരിക്കുന്നത്. സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി
പരിക്കേറ്റ് കൊച്ചി ലൂർദ്ദ് ആശുപത്രിയിൽ
പ്രവേശിപ്പിക്കപ്പെട്ടിരുന്ന അങ്കമാലി മഞ്ഞുമ്മൽ സ്വദേശി
വിനയകുമാറിന്റെ ബന്ധുക്കൾ കാണിച്ച മഹാമനസ്കതയാണ്
പൊടിമോന് തുണയായത്. അവയവങ്ങൾ പൊടിമോൻ
ഉൾപ്പെടെ ആറുപേർക്കാണ് ഉപകരിച്ചത്. അവയവദാനമെന്ന മഹാദാനത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ കൂടുതൽ
കുടംബങ്ങൾ കരുണാപൂർവം മുന്നോട്ടുവന്നു തുടങ്ങിയത്
തീരാവ്യാഥികൾ പിടിപെട്ടും അവശനിലയിൽ കഴിയുന്ന ഒട്ടേറെ
രോഗികളിൽ പ്രതീക്ഷ പകരുന്നുണ്ട്. വിനയകുമാറിന്റെ
ഹൃദയത്തിനു പുറമേ വൃക്കകളും നേത്രപടലവുമാണ്
ആറുപേരിലായി വച്ചുപിടിപ്പിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലാണെങ്കിൽ ഇരുപതുമുതൽ
30 ലക്ഷം രൂപവരെ ചെലവുവരുന്ന
ഹൃദയമാറ്റ ശസ്ത്രക്രിയയാണ് വെറും ഒന്നേകാൽ ലക്ഷത്തിന്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
നിർവഹിക്കപ്പെട്ടത്. സർക്കാരിന്റെ കാരുണ്യ പദ്ധതി പ്രകാരമുള്ള
സഹായവും പൊടിമോന് ലഭിച്ചു. പൊടിമോനെപ്പോലെ
ഹൃദയമാറ്റ ശസ്ത്രക്രിയ കൊണ്ടുമാത്രം ജീവിതത്തിലേക്ക് മടങ്ങിവരാനാകുന്ന വേറെയും ധാരാളംപേർ സംസ്ഥാനത്തുണ്ടാകും.
ചികിത്സയ്ക്ക് വേണ്ടിവരുന്ന താങ്ങാനാവാത്ത ചെലവിനൊപ്പം അനുയോജ്യനായ ദാതാവിനെ ലഭിക്കാനുള്ള കടുത്ത
പ്രയാസവും ആശ കെടുത്തുന്ന
ഘടകങ്ങളാണ്. അവയവദാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ പുതിയ അവബോധം വളർന്നുവരുന്നതാണ്
ഈ രംഗത്ത് പ്രതീക്ഷ
പകരുന്നത്. ഇതിനൊപ്പം സർക്കാർ മെഡിക്കൽ
കോളേജ് ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ
വിപുലപ്പെടുത്താൻ കഴിയണം. തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയാ സൗകര്യം
ഏർപ്പെടുത്താൻ രണ്ടുവർഷമായി നടത്തുന്ന ശ്രമം ഇനിയും
ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്ന
കാര്യം ഓർക്കുന്നു. വിദഗ്ദ്ധ ഡോക്ടർമാർ ഇല്ലാത്തതുകൊണ്ടല്ല
അവരുടെ സേവനം വേണ്ട രീതിയിൽ
പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്തതാണ് രോഗികൾക്ക് വിനയാകുന്നത്. അത്യാധുനിക ഹൃദ്രോഗ ചികിത്സാ
മുറകളിൽ കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രി ഏറെ നേട്ടമുണ്ടാക്കിയതിനു
പിന്നിൽ ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനം കാണാം.സ്വകാര്യ ആശുപത്രികൾ രണ്ടും
മൂന്നും ലക്ഷം രൂപ ഈടാക്കുന്ന
ചികിത്സ സൗജന്യമായി ചെയ്യുമ്പോൾ അതിന്റെ
ഗുണം എത്തുന്നത് സമൂഹത്തിലെ
സാധാരണക്കാരിലാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം
വഹിച്ച ഡോ. ജയകുമാർ കഴിഞ്ഞവർഷം
ആയിരത്തിലേറെ ഹൃദയ ശസ്ത്രക്രിയകൾ നടത്തി
എന്നതിൽ നിന്നുതന്നെ തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ആഴമറിയാം. ഇതുപോലുള്ള പുണ്യാത്മാക്കൾ
എല്ലാ ആശുപത്രികളിലും കാണും. അവർക്ക് സുഗമമായി
പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ചികിത്സ
തേടി എത്തുന്നവർക്ക് വലിയ
ആശ്വാസമാകും.
ദശാബ്ദങ്ങളുടെ ചരിത്രമുള്ളവയാണ് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ.
എന്നാൽ അടുത്ത കാലത്ത് പിറവിയെടുത്ത
ചില സ്വകാര്യ ആശുപത്രികളിലുള്ളത്ര
ചികിത്സാ സൗകര്യങ്ങളും സംവിധാനങ്ങളും അവയ്ക്ക് ഇന്നും അപ്രാപ്യമാണ്.
ചികിത്സാരംഗത്ത് സ്വകാര്യ ആശുപത്രികൾ ആധിപത്യം
ഉറപ്പിച്ചതോടെ പൊതുജനാരോഗ്യ മേഖലയോടുള്ള സർക്കാരിന്റെ സമീപനത്തിൽ പൊതുവേ ഉദാസീനതയാണ്
കാണുന്നത്. മെഡിക്കൽ കോളേജുകളിൽ പോലും
സ്കാനറുകൾ എത്തിയിട്ട് അധികനാളായിട്ടില്ല. മറ്റ് അത്യന്താധുനിക ചികിത്സാ
സംവിധാനങ്ങളിൽ പ്രത്യാശയുടെ
വാതായനം തുറന്നിരിക്കുന്നു ഇനിയും
എത്തേണ്ടതുമുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രി സർക്കാരിനും ജനങ്ങൾക്കും വലിയ ഒരു സന്ദേശമാണ്
നൽകുന്നത്. അസാദ്ധ്യമായി ഒന്നുമില്ലെന്നതാണ് ആ സന്ദേശം.
നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചതുകൊണ്ടു
മാത്രമായില്ല. ഉചിതമായ പാരിതോഷികങ്ങൾക്കും സർവഥാ
അർഹരാണവർ. ഒപ്പം അനുകരണീയമായ ഈ
മാതൃക മറ്റ് മെഡിക്കൽ കോളേജ്
ആശുപത്രികളിലേക്കുകൂടി പകർത്താൻ അനുകൂല സാഹചര്യങ്ങൾ
സൃഷ്ടിക്കണം. ആരോഗ്യവകുപ്പ് അതിനാവശ്യമായ എല്ലാ പിന്തുണയും നൽകണം.
ഏറ്റവും മികച്ച ആശൂപത്രികൾ സർക്കാർ
ആശൂപത്രികൾ തന്നെയാണ്
എന്ന നിലവരണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment