അംഗന വാടി ടീച്ചറുടെ ധൈര്യം
കുരുന്നുകളെ രക്ഷിച്ചു.
കുരുന്നുകളെ രക്ഷിച്ചു.
മൂവാറ്റുപുഴ:
മനഃസാന്നിധ്യം കൈവിടാതെ അംഗന വാടി ടീച്ചര്
കാണിച്ച ധൈര്യം കുരുന്നുകളെ രക്ഷിച്ചു.
കുട്ടികളെ കടിച്ചുകുടയാന് കുരച്ചുചാടിയ തെരുവ് നായയെ കഴുത്തില്
പിടുത്തമിട്ട് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു ടീച്ചര് ഷേര്ളി ജോര്ജ്.
ടീച്ചര് ഇതിനു ശ്രമിച്ചില്ലായിരുന്നെങ്കില് ഫലം പ്രവചനാതീതമാകുമായിരുന്നു.കുട്ടികളെ ബാത്ത് റൂമില്
കൊണ്ടു പോകുന്നതിനായി വാതില് തുറന്നപ്പോഴാണ് നായയുടെ
കടന്നാക്രമണമുണ്ടായത്. പാഞ്ഞെത്തിയ നായ വാതില്ക്കല്
നില്ക്കുകയായിരുന്ന ആദി കൃഷ്ണനു
നേരേ ചാടി വീഴുകയായിരുന്നു.
സെക്കന്റുകള്ക്കകം കുട്ടിയുടെ മുഖത്താകെ കടിച്ചു
പരുക്കേല്പ്പിച്ചു. ഒരു വിധത്തില്
കുട്ടിയെ രക്ഷപ്പെടുത്തി നായയെ പുറത്തുചാടിച്ചെങ്കിലും ബാത്ത്റൂമിലേക്ക്
ഇറങ്ങിയ മാളവികയെ പട്ടി ആക്രമിച്ചു.
വലതുകൈയുടെ മുട്ടിനു സമീപം ആദ്യ
കടിയേറ്റെങ്കിലും ഓടിയെത്തിയ ടീച്ചര് നായയുടെ
കഴുത്തിനുപിടുത്തമിട്ട്വലിച്ചെറിയുകയായിരുന്നു.
പത്തു വിദ്യാര്ഥികളാണ് ഇന്നലെ അംഗന്വാടിയില് ഉണ്ടായിരുന്നത്.
നായയുടെ ആക്രമണത്തിനിടയില് കുരുന്നുകളാകെ
പേടിച്ചരണ്ടു. ഉടന് തന്നെ ആയ
ഉഷാദേവിയുടേയും നാട്ടുകാരുടേയും സഹായത്തോടെ മൂവാറ്റുപുഴ ജനറല് ആശുപത്രിയില് എത്തിക്കുകയായിരുന്നു.
ആയവന ഗ്രാമപഞ്ചായത്ത് മൂന്നാം
വാര്ഡിലെ കമ്മ്യൂണിറ്റിഹാള് കെട്ടിടത്തിലാണ് അംഗന്വാടി പ്രവര്ത്തിക്കുന്നത്. സേവാഗ്രാമ
കേന്ദ്രവും ഈ കെട്ടിടത്തിലാണ്
പ്രവര്ത്തിക്കുന്നത്. ചുറ്റുമതില് ഉള്പ്പെടെയുള്ള സുരക്ഷയും ഇവിടെയുണ്ട്. കുരുന്നുകളെ
നായ ആക്രമിച്ചതറിഞ്ഞ് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് മേഴ്സി ജോര്ജ് ഉള്പ്പെടെയുള്ളവര്
ആശുപത്രിയില് എത്തിയിരുന്നു
Prof. John Kurakar
No comments:
Post a Comment