Pages

Monday, September 7, 2015

വീട്ടു വരാന്തയിലിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

വീട്ടു വരാന്തയിലിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി , കണ്ണിനു ഗുരുതരപരുക്ക്

mangalam malayalam online newspaperഅങ്കമാലി: വീട്ടുവരാന്തയിലിരുന്ന മൂന്നുവയസുകാരനു തെരുവുനായയുടെ കടിയേറ്റ്‌ ഗുരുതരപരുക്ക്‌. തൃക്കാരിയൂര്‍ അമ്പൂരിക്കാവിനു സമീപം തൃക്കരക്കുടി രവിയുടെ മകന്‍ ദേവനന്ദനാണു മുഖത്തും കണ്ണിനും ഗുരുതരപരുക്കേറ്റത്‌.ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നരയോടെയാണു സംഭവം. കുട്ടിയെ വരാന്തയില്‍ ഇരുത്തിയശേഷം ഉച്ചഭക്ഷണമെടുക്കാന്‍ അമ്മ അകത്തേക്കു പോയപ്പോഴാണു തെരുവുനായ ആക്രമിച്ചത്‌. കരച്ചില്‍ കേട്ട്‌ അമ്മ ഓടിയെത്തിയപ്പോഴേക്കു കുട്ടിയുടെ മുഖം നായ കടിച്ചുകീറി. കുട്ടിയെ ആദ്യം കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിലും തുടര്‍ന്ന്‌ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുമെത്തിച്ചു.

എന്നാല്‍, കണ്ണിനു ഗുരുതരപരുക്കുള്ളതിനാല്‍ വിദഗ്‌ധചികിത്സയ്‌ക്കായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. നാളെ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കും. പ്രദേശത്തെ തെരുവുനായശല്യത്തെക്കുറിച്ചു പഞ്ചായത്ത്‌ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

Prof. John Kurakar

No comments: