Pages

Monday, September 7, 2015

അഭയാർത്ഥി പ്രശ്നം

അഭയാർത്ഥി പ്രശ്നം:സഹായവുമായി ബ്രിട്ടനും ജർമ്മനിയും ആസ്ട്രിയയും

വിയന്ന:യൂറോപ്പിലേക്കുള്ള അഭയാർത്ഥിപ്രവാഹം രൂക്ഷമാകുകയും അയ്ലൻ കുർദി എന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ലോകമാകെ ചർച്ചയാകുകയും ചെയ്ത സാഹചര്യത്തിൽ  സഹായഹസ്തവുമായി വിവിധ രാജ്യങ്ങൾ രംഗത്തെത്തി.നാലായിരത്തിലധികം അഭയാർത്ഥികളെ  ആസ്ട്രിയ സ്വീകരിച്ചു. അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് ജർമനിയും വ്യക്തമാക്കി. ആസ്ട്രിയയിലേക്ക് നടക്കുകയായിരുന്ന നാലായിരം പേർക്ക് ഹംഗറി ബസുകളും മറ്റും  അനുവദിച്ചു. അതിർത്തിയിലെത്തിയവർക്ക് റെഡ് ക്രോസ് വോളണ്ടിയർമാർ സൗകര്യങ്ങൾ ഒരുക്കിജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുമെന്നും ആസ്ട്രിയ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ സിറിയൻ പൗരൻമാർക്ക് അഭയം നൽകുമെന്ന് ജർമ്മനി അറിയിച്ചു. വർഷാവസാനം അഭയാർത്ഥികളുടെ എണ്ണം എട്ട് ലക്ഷമാകുമെന്നാണ് ജർമ്മനിയുടെ കണക്കുകൂട്ടൽ. സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും സന്നദ്ധത പ്രകടിപ്പിച്ചു. കുടിയേറ്റവിരുദ്ധ നിലപാട് പിൻവലിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സഹായവാഗ്ദാനം. അഭയാർത്ഥികളെ ഏറ്റെടുക്കാൻ ബ്രിട്ടിഷ് സർക്കാരിന് മേൽ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും സമ്മർദമുണ്ടായിരുന്നു 2,000 അഭയാർഥികളെ സ്വീകരിക്കുമെന്ന് പോളണ്ട് പ്രധാനമന്ത്രി ഇവാ കോപാക്സും അറിയിച്ചു.അഭയാർത്ഥികളുടെ സുരക്ഷ, അതിർത്തി നിരീക്ഷണം, മനുഷ്യക്കടത്ത് നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹകരണം വർദ്ധിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ധാരണയായിട്ടുമുണ്ട്.

Prof. John Kurakar


No comments: