Pages

Tuesday, September 8, 2015

''പുതുക്കോട്ടയിലെ പെണ്ണുങ്ങള്‍" കാലത്തിന്റെ ചക്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്

''പുതുക്കോട്ടയിലെ പെണ്ണുങ്ങള്‍" കാലത്തിന്റെ ചക്രങ്ങള്ക്കൊപ്പം സഞ്ചരിക്കുകയാണ്
കെ.. ബീന
''പുതുക്കോട്ടയിലെ പെണ്ണുങ്ങള്മറ്റിടങ്ങളിലെ പോലെ അല്ല. എന്തു കാര്യം നടത്താനും അവര്തന്നെ വരും. ആണുങ്ങളെ പുറത്തു പറഞ്ഞുവിട്ട് വീട്ടിലിരിക്കുന്ന രീതി ഇവിടെ ഇല്ലേ ഇല്ല. പഞ്ചായത്ത് ഓഫീസിലും മറ്റിടങ്ങളിലുമൊക്കെ ധൈര്യത്തോടെ കടന്നുവന്ന് കാര്യങ്ങള്അനേ്വഷിക്കാനും, നടത്തിയെടുക്കാനുമുള്ള പ്രാപ്തി അവര്ക്ക് ഇന്നുണ്ട്. കുടുംബത്തിലും, സമൂഹത്തിലും അവര്ശക്തി തെളിയിച്ചു കഴിഞ്ഞു.1995-ല്‍ 'നല്ലൊരു വരള്ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു' എന്ന പുസ്തകത്തില്പ്രശസ്ത പത്രപ്രവര്ത്തകന്പി. സായ്നാഥ് പുതുക്കോട്ടയിലെ സ്ത്രീകള്സൈക്കിള്ഓടിക്കാന്പഠിച്ച് സ്വതന്ത്രരായതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ''ഗ്രാമങ്ങളിലെ സ്ത്രീകള്ക്ക് ഇതെത്രമാത്രം പ്രാധാന്യമേറിയതാണെന്ന് മനസ്സിലാക്കുന്നതില്ആളുകള്പരാജയപ്പെടുകയാണ്. ഇവിടുത്തെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് വിമാനം പറത്തുന്നതു പോലെ ഒരു വലിയ ഹിമാലയന്നേട്ടമാണ്.'' അതു വായിച്ചാണ് പുതുക്കോട്ടയ്ക്ക് വണ്ടി കയറിയത്. സൈക്കിള്പഠനം പുതുക്കോട്ടയിലെ സ്ത്രീകളെ എവിടെ എത്തിച്ചു എന്നറിയാനുള്ള കൗതുകം.
''പണ്ട് പണ്ട് എന്ന് പറഞ്ഞാല്ഏതാണ്ട് ഇരുപത് വര്ഷം മുമ്പ് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ പെണ്ണുങ്ങള്വീട്ടിലാരെങ്കിലും വന്നാല്അടുക്കളയ്ക്കുള്ളില്ഒളിക്കുന്ന, വീടിന് പുറത്തിറങ്ങാന്മടിക്കുന്നവരായിരുന്നു. നാട്ടിലെ സ്ത്രീകളെയും പുരുഷന്മാരെയും പുരോഗതിയുടെ വഴിയിലേക്ക് കൊണ്ടുവരാനായി അവിടൊരു പ്രസ്ഥാനമുണ്ടായിരുന്നു. ''അറിവൊളി ഇയക്കം ''എന്ന സാക്ഷരതാ പ്രസ്ഥാനം. പുരുഷന്മാര്താല്പ്പര്യത്തോടെ അക്ഷരാഭ്യാസം നേടാനെത്തി. സ്ത്രീകള്തലയില്സാരിത്തുമ്പു മൂടി അടുക്കളമൂലയില്തന്നെ ഇരുന്നു. അന്നത്തെ പുതുക്കോട്ട കളക്ടര്ഷീലാ റാണി ചുങ്കത്ത് സ്ത്രീകളെ പുറത്തുകൊണ്ടു വരാനും സാക്ഷരരാക്കാനും നിരവധി മാര്ഗ്ഗങ്ങള്തേടി. അതിലൊന്നായിരുന്നു സൈക്കിള്ഓടിക്കാന്പഠിപ്പിക്കല്‍. സൈക്കിള്ഓടിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും സൂചകമായി 'അറിവൊളി ഇയക്കം' കാര്എടുത്തുകാട്ടി. സ്ത്രീകള്ക്ക് പ്രോത്സാഹനത്തിന് നിരവധി പരിപാടികള്ആവിഷ്കരിച്ചു.ഇവയുടെ ഒക്കെ ഫലമായി ലക്ഷക്കണക്കിന് സ്ത്രീകള്സൈക്കിള്പഠിക്കാനെത്തി. ഒരു നാട് മാറ്റത്തിന്റെ വഴിയിലേയ്ക്ക് കുതിക്കുകയായിരുന്നു. ഇരുപതു വര്ഷം മുമ്പത്തെ കഥ ഇന്ന് എവിടെ എത്തി നില്ക്കുന്നു, അന്ന് സ്ത്രീകള്ക്ക് സൈക്കിള്ഓടിക്കാന്നേതൃത്വം നല്കിയ കണ്ണമ്മാള്ഇപ്പോള്എന്തുചെയ്യുന്നു, പുതുക്കോട്ടയിലെ സ്ത്രീകള്പുരോഗതിയുടെ പാതയിലേക്ക് ചക്രങ്ങള്ഉരുട്ടിയെത്തിയോ എന്നൊക്കെ അറിയാനാണ് യാത്ര.1991-ല്അറിവൊളി ഇയക്കം അക്ഷരവെളിച്ചവുമായി എത്തുമ്പോള്വോളന്റിയര്ആയി പ്രവര്ത്തിച്ച പാണ്ഡ്യന്പെണ്ണുങ്ങള്വെളിയിലേക്കിറങ്ങാത്ത കാലത്ത് ''ആട്ടവും പാട്ടും ഒക്കെ അവരെ ആകര്ഷിക്കാന്ശ്രമിച്ച'' കഥ പറഞ്ഞു:''അറിവൊളി ഇയക്കം ജാതി, മത ചിന്തകള്ക്കെതിരെ പൊരുതി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്ആളുകളെ പ്രേരിപ്പിച്ചു. അറിവൊളി പ്രവര്ത്തകര്ജാതി നോക്കാതെ വീടുകളില്പോയി ആഹാരം കഴിച്ചു കാണിച്ചു. ഇപ്പോള്റോഡില്കണ്ടില്ലേ, എത്രമാത്രം മുസ്ലീം സ്ത്രീകളാണ് ഇരുചക്ര വണ്ടികള്ഓടിക്കുന്നത്.''സെക്കണ്ടറി സ്കൂള്ടീച്ചറായ ഫാത്തിമ പറഞ്ഞു:
''സൈക്കിള്പഠിക്കുമ്പോള്കരുതിയില്ല, ഇത്രയേറെ സ്വാതന്ത്ര്യം നല്കുമെന്ന്. ആരെയും ആശ്രയിക്കേണ്ട, ഇതെന്റെ ജീവിതം മാറ്റിക്കളഞ്ഞു.''
'' മായികതകളെ ഒഴിവാക്കുക,
നിങ്ങള്ക്കെതിരെ അവര്കൊണ്ടുവരുന്ന
ദുരിതങ്ങള്ക്ക് മേല്തീകോരിയിടുക.
ചിറകുകള്അരിയപ്പെട്ട പക്ഷികളെപ്പോലെ
സമൂഹം നിങ്ങളെ വീടുകള്ക്കുള്ളില്
തളച്ചിടുകയായിരുന്നു.
ശക്തി സംഭരിക്കുന്ന കൊടുങ്കാ
റ്റിനെപ്പോലെ പുറത്തുവരിക,
അല്ലയോ സഹോദരി, വരൂ,
സൈക്കിള്സവാരി പഠിക്കൂ,
എന്നിട്ട് കാലത്തിന്റെ ചക്രങ്ങളില്
യാത്രയാകൂ.

പുതുക്കോട്ടയിലെ കവികളായ ജയചന്ദറും മുത്തുഭാസ്കരനും സൈക്കിള്സവാരിക്കാരായ സ്ത്രീകള്ക്ക് വേണ്ടി എഴുതിയ നിരവധി പാട്ടുകളിലൊന്നാണിത്.സൈക്കിള്പഠിക്കാന്തുടങ്ങിയ കാലത്തെ അനുഭവങ്ങള്അംഗന്വാടി ടീച്ചറായ സരള ഓര്ത്തു:''അതു പുകിലായിരുന്നു. ക്രൂരമായിത്തന്നെ പുരുഷന്മാര് മുന്നേറ്റത്തെ നേരിട്ടു. അപവാദങ്ങള്ഏറെ കേട്ടു. അറിവൊളി ഇയക്കം ഞങ്ങള്ക്ക് ധൈര്യം നല്കി. കുറച്ചുനാള്കഴിഞ്ഞപ്പോള്സമൂഹത്തിന് സ്ത്രീകള്സൈക്കിള്ചവിട്ടുന്നത് അംഗീകരിക്കതെ വയ്യെന്നായി.''ഒരുപാട് തിരക്കി തിരക്കിയാണ് കണ്ണമ്മാളെ കണ്ടെത്തിയത്. എല്‍..സി.യുടെ പുതുക്കോട്ട ബ്രാഞ്ചില്ജൂനിയര്അസിസ്റ്റന്റാണ് കണ്ണമ്മാള്ഇപ്പോള്‍.സൈക്കിള്ഓടിക്കാന്സ്ത്രീകളെ പഠിപ്പിച്ച തന്നെ തേടി കേരളത്തില്നിന്ന് ഇവിടംവരെ വന്നതിനെക്കുറിച്ച് കണ്ണമ്മാള്അത്ഭുതപ്പെട്ടു:
''അന്ന് ഇതേ അല്ലായിരുന്നു സാഹചര്യം. പെണ്കുട്ടികള്‍ 4, 5 ക്ലാസ്സിനപ്പുറം പഠിക്കാറില്ല. അടുത്തെങ്ങും സ്കൂളുകള്ഇല്ലാത്തതുതന്നെയായിരുന്നു കാരണം. മെന്സസ് ആയിക്കഴിയുമ്പോള്ദൂരേക്ക് പോകാനുള്ള സൗകര്യമില്ലാതെ പഠിത്തം നിര്ത്തും. ഇതിനു ബദലായി 1991-ല്അറിവൊളി ഇയക്കം ദേശീയതലത്തില്തുല്യതാ പരീക്ഷ നടത്തി. ലക്ഷക്കണക്കിനാളുകളാണ് പഠിക്കാന്എത്തിയത്. സ്ത്രീകളുടെ എണ്ണം കുറവാണെന്ന് കണ്ടാണ് ഷീലാ റാണി ചുങ്കത്ത് മാഡം ''സൈക്കിള്‍'' പദ്ധതി ആവിഷ്ക്കരിച്ചത്. ഞാനാണ് ആദ്യം പഠിച്ചത്. ആദ്യമായി സ്ത്രീകളെ പഠിപ്പിച്ചതും ഞാനായിരുന്നു. പെണ്ണുങ്ങള്സൈക്കിള്ചവിട്ടിയാല്കലികാലം, മഴ പെയ്യില്ല എന്നൊക്കെയായിരുന്നു വിമര്ശനങ്ങള്‍. മാഡം വളരെ കര്ശനമായി നേരിട്ടു. സര്ക്കാരില്നിന്ന് ഏതു കാര്യം നടത്തിയെടുക്കണമെങ്കിലും വീട്ടിലുള്ള സ്ത്രീകള്സൈക്കിള്ഓടിച്ച് കാണിക്കണം എന്നു പറയുമായിരുന്നു. അങ്ങനെ പദ്ധതിക്ക് സാമൂഹിക അംഗീകാരം കിട്ടി. സ്ത്രീകള്ക്കായി സൈക്കിള്പരിശീലന കേന്ദ്രങ്ങള്‍, സൈക്കിള്ഓടിക്കല്മത്സരങ്ങള്‍, സൈക്കിള്യാത്രാ പ്രദര്ശനങ്ങള്‍, പ്രകടനങ്ങള്‍, ലക്കി ഡിപ്പുകള്‍, സമ്മാനങ്ങള്‍ - സമ്മാനം കിട്ടാന്വേണ്ടി മാത്രം സൈക്കിള്ഓടിക്കാന്പഠിച്ച് ഒടുവില്അത് ജീവിതത്തിന്റെ രീതിയാക്കി മാറ്റിയ ആയിരക്കണക്കിന് സ്ത്രീകളെ എനിക്കറിയാം. അംഗന്വാടി ടീച്ചര്മാര്ക്ക് സൈക്കിള്പഠനം നിര്ബ്ബന്ധമാക്കി. ഇപ്പോള്നടക്കാന്പഠിക്കുന്നതുപോലെ സ്വാഭാവികമായി പെണ്കുട്ടികള്സൈക്കിള്ഓടിക്കാനും പഠിക്കുന്നു. തമിഴ്നാട് ഗവണ്മെന്റ് എല്ലാ പെണ്കുട്ടികള്ക്കും സൗജന്യമായി സൈക്കിള്നല്കുകയും ചെയ്യുന്നുണ്ട്.''

സഞ്ചാരസ്വാതന്ത്ര്യം സ്ത്രീക്ക് നല്കുന്ന ആത്മവിശ്വാസം എത്രയാണെന്നറിയാന്പുതുക്കോട്ട പോകണം. ''എല്ലാ സ്ത്രീകളും സൈക്കിള്പഠിക്കാന്മുന്നോട്ടുവന്ന ആദ്യകാലത്ത് സൈക്കിളുകള്ക്ക് ഭയങ്കര ക്ഷാമമായിരുന്നു. അന്ന് പുരുഷന്മാര്ക്കുള്ള സൈക്കിളുകള്ചവിട്ടിയാണ് സ്ത്രീകള്പ്രശ്നം പരിഹരിച്ചത്. കുട്ടികളെ മുന്നിലിരുത്തി പോകാന്അതാണ് നല്ലത് എന്നവര്മനസ്സിലാക്കി. പിന്നിലെ സ്റ്റാന്റുകളില്വെള്ളം നിറച്ച കുടങ്ങള്വച്ച് കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടക്കുന്ന ഭാരം അവര്കുറച്ചു. കാര്ഷികോല്പ്പന്നങ്ങള്ദൂരെയുള്ള ചന്തകളിലേക്ക് സൈക്കിളില്കൊണ്ടുപോയി നല്ല വില നേടി.''
സ്ത്രീകള്ക്കിടയില്സൗഹൃദവും ഉറച്ച ബന്ധങ്ങളും സൃഷ്ടിക്കാന്സൈക്കിള്സ്വാതന്ത്ര്യം വഴി തെളിച്ചുവെന്നും കണ്ണമ്മാള്പറഞ്ഞു:സൈക്കിള്ഓടിക്കുന്ന സത്രീകള്അന്നും ഇന്നും പറയുന്നു:''ഇത് സാമ്പത്തികമായി മെച്ചപ്പെടുന്നതിന്റെ മാത്രം കാര്യമല്ല, ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്, സ്വാതന്ത്യത്തിന്റെയും സംതൃപ്തിയുടെയും പ്രശ്നമാണ്'' . ഇന്ന് പുതുക്കോട്ടയിലെ നിരത്തുകളില്പാടിനടക്കുന്നത് ജയചന്ദറിന്റെ മറ്റൊരു പാട്ടാണ്:
''അതേ സഹോദരാ
ഞാന്സൈക്കിള്സവാരി പഠിച്ചു കഴിഞ്ഞു
ഞാന്കാലത്തിന്റെ ചക്രങ്ങള്ക്കൊപ്പം

ചലിക്കുകയാണ്്'' .

Prof. John Kurakar

No comments: