മൂന്നാർ മോഡൽ സമരം
സൂര്യനെല്ലിയിലുംപടരുന്നു
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ തുടങ്ങിവച്ച
സമരം . സൂര്യനെല്ലിയിലും സ്‌ത്രീത്തൊഴിലാളികള്‍
ആരംഭിച്ചു . . ഇന്നലെ രാവിലെയോടെയാണ് ബോണസ്
വര്‍ധനയും കൂലിവര്‍ധനയും ആവശ്യപ്പെട്ട് തൊഴിലാളികള്‍
സമരം തുടങ്ങിയത്.ആയിരത്തോളം
സ്‌ത്രീകള്‍ ഒന്നുചേര്‍ന്ന് ഹാരിസണ്‍ ഓഫീസ്
ഉപരോധിക്കുകയും ജീവനക്കാരെ തടഞ്ഞുവയ്‌ക്കുകയും
ചെയ്‌തു. ഹാരിസണ്‍
മലയാളം പ്ലാന്റേഷനിലെ പൂപ്പാറ, ആനയിങ്കല്‍, പന്നിയാര്‍
തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. കണ്ണന്‍
ദേവന്‍ കമ്പനിയിലെ സ്‌ത്രീത്തൊഴിലാളികള്‍
മൂന്നാറിനെ സ്‌തംഭിപ്പിച്ച്
നടത്തിയ നീലക്കുറിഞ്ഞി വിപ്ലവം ഐതിഹാസിക വിജയം
നേടിയിരുന്നു. ഇതിനു പിന്നാലെ പല
തോട്ടം മേഖലകളിലും മൂന്നാര്‍ മോഡല്‍
സമരം തുടങ്ങുമെന്ന് സൂചന
ലഭിച്ചിരുന്നു. മൂന്നാര്‍ സമരം തീര്‍ന്ന ഉടന്‍തന്നെയാണ് ഹാരിസണ്‍ എസ്‌റ്റേറ്റിലും തൊഴിലാളി സ്‌ത്രീകള്‍
സമരം തുടങ്ങിയിരിക്കുന്നത്. മൂന്നാറിലെ
തോട്ടം തൊഴിലാളികളുടെ സമാനമായ അവസ്‌ഥതന്നെയാണ്
തങ്ങളുടേതെന്ന് ഹാരിസണ്‍ എസ്‌റ്റേറ്റിലെ
തൊഴിലാളികള്‍ പറയുന്നു.നിലവില്‍ 8.35 ശതമാനം
ബോണസ് മാത്രമാണ് കമ്പനി നല്‍കുന്നത്. ഇത് 20 ശതമാനമാക്കി
വര്‍ധിപ്പിക്കുക, മിനിമം
കൂലി 500 രൂപയാക്കുക, ലയങ്ങളുടെ ശോച്യയാവസ്‌ഥ
പരിഹരിക്കുക, മറ്റ് അടിസ്‌ഥാന
സൗകര്യങ്ങളും ആശുപത്രി സൗകര്യവും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്
സമരം. ഹാരിസണ്‍ ഓഫീസിന് മുന്നില്‍
ആരംഭിച്ചിരിക്കുന്ന സമരം ഇന്ന് അഞ്ച്
കേന്ദ്രങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുമെന്നും തൊഴിലാളികള്‍
പറഞ്ഞു. ഹാരിസണില്‍ തുടങ്ങിയിരിക്കുന്ന സമരം
പീരുമേട് ഉള്‍പ്പടെയുള്ള
പല സ്‌ഥലങ്ങളിലേയും
എസ്‌റ്റേറ്റുകളിലേക്കും വ്യാപിക്കുമെന്നും
സൂചനയുണ്ട്.തോട്ടം മേഖലയില്‍ സ്‌ത്രീത്തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നുഇടുക്കി:
ബോണസ് വര്‍ധനയ്‌ക്കായി നീലക്കുറിഞ്ഞി വിപ്ലവം
നടത്തി വിജയം കൈവരിച്ച തൊഴിലാളി
സ്‌ത്രീകള്‍ സംഘടന
രൂപീകരിക്കുന്നു.
തോട്ടം മേഖലയിലെ എല്ലാ
സ്‌ത്രീതൊഴിലാളികളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള
സംഘടനയ്‌ക്കാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഇതിന്റെ പ്രാഥമികയോഗം 18-ന് ദേവികുളത്ത്
ലേബര്‍ ക്ലബില്‍ നടക്കും. തോട്ടം
മേഖലയിലെ ഓരോ ഡിവിഷനില്‍നിന്ന്
നാലുപേര്‍വീതം ഈ യോഗത്തില്‍
പങ്കെടുക്കും. യൂണിയന്റെ പേരുള്‍പ്പടെയുള്ളവ
യോഗത്തില്‍ തീരുമാനിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആലോചിക്കും.
യോഗത്തിനുശേഷം കലക്‌ടര്‍ക്ക്
ഉള്‍പ്പെടെ യൂണിയന്‍
ഉണ്ടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി നല്‍കും.
20-നു മൂന്നാറില്‍ സംഘടന ഉണ്ടാക്കുന്ന കാര്യം
ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. നിലവിലുള്ള ട്രേഡ്
യൂണിയനുകള്‍ കബളിപ്പിക്കുന്നുവെന്ന തിരിച്ചറിവാണ് സംഘടന ഉണ്ടാക്കാന്‍ കാരണമെന്ന്
അവര്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment