അമരനും അനശ്വരനുമായ നേതാജി.
1913
- സ്കൂളില്‍ രണ്ടാമനായി മെട്രിക്കുലേഷന്‍ വിജയിച്ചു. പ്രസിദ്ധമായ കല്ക്കത്താ പ്രസിഡന്സി കോളേജില്‍ ഉപരിപഠനത്തിനു ചേരുന്നു.
1915
- ഇന്റര്മീഡിയേറ്റ് പരീക്ഷ ഉയര്ന്ന മാര്‍ക്കില്‍ വിജയിക്കുന്നു.
1916
- ബ്രിട്ടീഷ് പ്രൊഫസറെ ധിക്കരിച്ചതിന്റെ പേരില്‍ പ്രസിഡന്സി കോളേജില്നിന്ന് പുറത്താക്കപ്പെടുന്നു.
1917
-സ്കോട്ടിഷ് ചര്ച്ച് കോളേജില്‍ തത്ത്വചിന്തയില്‍ ഉപരിപഠനത്തിന് പ്രവേശനം
ലഭിക്കുന്നു.
1919
-ഒന്നാം ക്ലാസോടെ തത്ത്വചിന്താ ബിരുദം നേടുന്നു. ഐ.സി.എസ്. (ക*ട) പരീക്ഷയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നു.
1920
-ഇംഗ്ലീഷില്‍ ഉയര്ന്ന മാര്ക്കോടെ ഐ.സി.എസ്. വിജയിക്കുന്നു.
1921
- കേംബ്രിഡ്ജ് സര്വകലാശാലയില്നിന്ന് പ്രസിദ്ധമായ ട്രിപ്പോസ് ബിരുദം നേടുന്നു.
1922
- ഗയാ കോണ്ഗ്രസ്സില്വെച്ച് ദേശബന്ധു ചിത്തരഞ്ജന് ദാസിന്റെ സ്വരാജ്യദളില്‍ ചേരുന്നു.
1923 - ഓള് ഇന്ത്യാ യൂത്ത് കോണ്ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. ഒപ്പംതന്നെ ബംഗാള്‍ സംസ്ഥാന കോണ്ഗ്രസ്സിന്റെ സെക്രട്ടറിയായും ദേശബന്ധു സ്ഥാപിച്ച 'ഫോര്വേഡ്' പത്രത്തിന്റെ എഡിറ്ററായും നിയമിതനാവുന്നു.
1924
- കല്ക്കത്ത മുന്സിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ സ്വരാജ്യദള്‍ വിജയിക്കുന്നു. ദേശബന്ധുവിനെ കല്ക്കത്ത മേയറായും സുഭാഷ് ചന്ദ്രബോസിനെ സി.ഇ.ഒ. ആയും തിരഞ്ഞെടുക്കുന്നു. ഒക്ടോബറില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
1925 - ദേശബന്ധുവിന്റെ മരണം.
1928
- ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ കല്ക്കത്താ സമ്മേളനത്തില്‍ വെച്ച് ഒരു വളണ്ടിയര്‍ സംഘടന രൂപവത്കരിക്കുകയും അതിന്റെ ഓഫീസര്‍ ഇന്‍ കമാന്‍ഡ് ആവുകയും ചെയ്യുന്നു.
1930-
ജനവരിയില്‍ വീണ്ടും ജയിലില്‍. ജയിലില്വെച്ച് കല്ക്കത്ത കോര്പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നു.
1931 - മാര്ച്ച് 23ന് ഭഗത്സിങ്ങിനെ തൂക്കിലേറ്റി.
നേതാജിയില്‍ ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ തുടക്കം.
1932-36
- ഇറ്റലിയില്വെച്ച് മുസ്സോളിനിയെയും ജര്മനിയില്വെച്ച് ഫെല്ഡറെയും ഐര്ലന്ഡില്വെച്ച് ഡി വലേറയെയും ഫ്രാന്‍സില്‍ വെച്ച് റോമെയ്ന്‍ റോളണ്ടിനെയും കണ്ടുമുട്ടുന്നു.
1936 -ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ഏപ്രില്‍ 13ന് ബോംബെയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
1936-37
-മാര്‍ച്ചില്‍ ജയില്‍ മോചനം. യൂറോപ്പിലേക്ക് യാത്രതിരിക്കുന്നു. 'ഇന്ത്യന്‍ സ്ട്രഗിള്‍' പുറത്തിറങ്ങുന്നു.
1938- ഹരിപുരയില്‍ ഇന്ത്യന്‍നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍വെച്ച് നേതാജിയെ ആദരിക്കുന്നു.
1939
- ഗാന്ധിജിയുടെ സ്ഥാനാര്ഥിയായ പട്ടാഭി സീതാരാമയ്യയെ തോല്പ്പിച്ച് വീണ്ടും ഇന്ത്യന്‍നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിഡന്റാവുന്നു. തുടര്ന്ന് കോണ്ഗ്രസ് വിട്ട് 'ഫോര്വേഡ് ബ്ലോക്ക്' രൂപവത്കരിക്കുന്നു.
1940
- വീണ്ടും അറസ്റ്റില്‍, വീട്ടുതടങ്കലില്‍. ഉപവാസത്താല് ആരോഗ്യം ക്ഷയിക്കുന്നു.
1941
- ജനവരി 7ന് രക്ഷപ്പെട്ട് അഫ്ഗാനിസ്താനിലൂടെ റഷ്യ വഴി ജര്‍മനിയില്‍ എത്തുന്നു.
1941
- ഏപ്രില്‍ 9ന് ജര്മനിസര്ക്കാരിന് ഒരു മെമ്മോറാണ്ടം സമര്പ്പിക്കുന്നു. അച്ചുതണ്ട് ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നു.
1941
- പ്രവാസി ഭാരതീയ സര്ക്കാരും പ്രവാസി ഭാരതീയ റേഡിയോയും സ്ഥാപിക്കുന്നു.
1942
- അധിനിവേശ ശക്തികളുമായി പോരാടാന്‍ ആദ്യ ഇന്ത്യന്‍ ലീജിയന് സ്ഥാപിക്കുന്നു.
1943
- മുങ്ങിക്കപ്പലില്‍ ജപ്പാനിലേക്ക് യാത്ര തുടങ്ങുന്നു. (രണ്ടാം ലോകമഹായുദ്ധത്തില്‍ മുങ്ങികപ്പല്‍വഴി നടത്തിയ ഏക മനുഷ്യക്കൈമാറ്റം ഇതാണ്). ടോക്കിയോവില്‍ എത്തി ടോക്കിയോ റേഡിയോവഴി പ്രസംഗിക്കുന്നു. 1943 ഡിസംബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജപ്പാന് പ്രതീകാത്മകമായി കൈമാറുകയും 'ഷഹീദ്', 'സ്വരാജ്' എന്നിങ്ങനെ പുനര്നാമകരണം നടത്തുകയും ചെയ്തു.
1944
- ആസാദ് ഹിന്ദ് സേന അരാക്കന്‍ മുന്നണിയിലേക്ക് മുന്നേറുകയും ഇംഫാലില്വെച്ച് യുദ്ധമുണ്ടാവുകയും കൊഹിമയുടെയും ഇംഫാലിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.
1945
- അണുബോംബ് വീണതിനു തൊട്ടുപിറകെ ജപ്പാന് കീഴടങ്ങുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
അല്പ്പദിവസത്തിനുശേഷം ആഗസ്ത് 18ന്
നേതാജി ഒരു വിമാനാപകടത്തില്‍ മരിച്ചതായി വിവരം ലഭിക്കുന്നു.
ഗാന്ധി ഇന്ത്യക്ക് മഹാത്മാവ് ആയപ്പോള്‍ സുഭാഷ്ചന്ദ്ര ബോസ് ആണ് ഇന്ത്യക്ക് ഏറ്റവും വലിയ ഹീറോ ആയത്. യുദ്ധത്തിന്റെ വഴികളും ഇന്ത്യക്ക് സാധ്യമാണ് എന്ന് രാജ്യത്തെ ബോധിപ്പിച്ചത് നേതാജിയാണ്. കോണ്ഗ്രസ്സിന്റെ മെല്ലെപ്പോക്കിനോടും ഗാന്ധിയുടെ പരമമായ അഹിംസയോടുമുള്ള വിയോജിപ്പിന്റെ സന്ധിയില്വെച്ചാണ് യഥാര്‍ഥ നേതാജി ജനിക്കുന്നത്. തന്റെ വഴി സ്വയം അദ്ദേഹം തിരിച്ചറിയുന്നത് അപ്പോഴാണ്.
''നിന്റെ കത്ത്. വിവാഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ യാഥാസ്ഥിതിക ഹിന്ദുസമൂഹത്തില്നിന്നും ഏറെ ഭിന്നമാണ്.സ്വന്തമായി വരുമാനം ആയിക്കഴിഞ്ഞതിനു ശേഷമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ. അങ്ങനെ ഇപ്പോള്‍ വിവാഹം ചെയ്യാന്‍ നീ പ്രാപ്തനും യോഗ്യനുമാണ് എന്ന് നിനക്ക് തോന്നിയാല്‍ ധൈര്യമായി ചെയ്യുക. ആണിനും പെണ്ണിനും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടാവണം. മറ്റുള്ളവര്ക്ക് വേണമെങ്കില്‍ ഉപദേശിക്കാം. അത്രമാത്രം.കുറച്ചുകാലത്തെ പരസ്പര സൗഹൃദത്തിനും അടുപ്പത്തിനും ശേഷം മാത്രമേ വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വീട്ടുകാര്‍ അന്വേഷിച്ച് തീരുമാനിച്ച കല്യാണത്തിന് ഞാന്‍ എതിരാണ്. നീയൊരു മല്ലിക് പെണ്കുട്ടിയെ കല്യാണം കഴിക്കുന്ന കാര്യത്തില്‍ വീട്ടുകാര്‍ക്കുള്ള എതിര്പ്പിനെയും നീരസത്തെയും നീ കാര്യമാക്കേണ്ടതില്ല. അവസാനമായി, വിവാഹത്തിനുമുന്പ് ആണും പെണ്ണും സെക്സിനെക്കുറിച്ചുള്ള ഒരു നല്ല പുസ്തകം നിര്ബന്ധമായും വായിച്ചിരിക്കണം. സെക്സിനെക്കുറിച്ച് അജ്ഞതയോടെ ആരും വിവാഹം ചെയ്യരുത്.''
രാഷ്ട്രീയത്തിലേതുപോലെ ജീവിതത്തിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അടിയുറച്ചതായിരുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു ഒറ്റയാള്‍ പട്ടാളമുണ്ടെങ്കില്‍ അത് നേതാജി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയവര്‍ വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യം എന്നത് കിട്ടുമ്പോള്‍ വാങ്ങേണ്ട ഒന്നാണ് എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. മറിച്ച്, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനുവേണ്ടിയാണ് എല്ലാവരാലും എതിര്ക്കപ്പെട്ടിട്ടും അദ്ദേഹം വേദനയോടെ ഇന്ത്യ വിട്ടത്. അങ്ങനെ പാഞ്ഞുകത്തിത്തീര്ന്ന ഒരു ജീവിതമായി നേതാജിയുടേത്. നേതാജിയുടെ സ്വഭാവത്തില്‍ ഒരു സ്വേച്ഛാധിപതിയുടെ നിഴലുകള്‍ വീണുകിടക്കുന്നുണ്ട് എന്നു നിരീക്ഷിച്ചവരുണ്ട്. ''ഒരു നല്ല ആദര്‍ശത്തിനുവേണ്ടിയാണെങ്കില്‍ സ്വേച്ഛാധിപത്യത്തോടും വ്യക്തിപരമായി എനിക്ക് എതിര്പ്പില്ല'' എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. പിന്നീട്, ഹിറ്റ്ലറുമായും മുസ്സോളിനിയുമായുള്ള ചര്ച്ചയും ഈ നിരീക്ഷണത്തെ ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നേതാജിയോളം ജനാധിപത്യവിശ്വാസിയും തെളിഞ്ഞ കാഴ്ചപ്പാടുള്ളവനുമായ ഒരു നേതാവ് കുറയും. ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെയും വിചാരങ്ങളെയും എക്കാലവും നയിച്ചിരുന്നത്. 1944 ജൂലൈ 6ന് റംഗൂണ്‍ റേഡിയോ വഴി മഹാത്മജിയോടു ചെയ്ത ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു
Prof. John Kurakar
No comments:
Post a Comment