Pages

Wednesday, September 30, 2015

പൂട്ടിക്കിടന്ന വീട്ടില്‍നിന്ന്‌ 500 പവന്‍ കവര്‍ന്നു

പൂട്ടിക്കിടന്ന വീട്ടില്നിന്ന്
 500 പവന്കവര്ന്നു


പുന്നയൂര്‍ക്കുളം: വടക്കേക്കാട്‌ പൂട്ടിക്കിടന്ന വീടു കുത്തിത്തുറന്ന്‌ അഞ്ഞൂറു പവനും അമ്പതുലക്ഷം രൂപയുടെ വജ്രാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷ്‌ടിച്ചു. പ്രവാസി വ്യവസായി വടക്കേക്കാട്‌ എടക്കര റോഡില്‍ വെണ്‍മാടത്തേയില്‍ (തടാകം) കുഞ്ഞുമുഹമ്മദ്‌ ഹാജിയുടെ വീട്ടിലാണു മോഷണം നടന്നത്‌. ഹാജിയും കുടുംബവും വിദേശത്താണ്‌. ഇന്നലെ രാവിലെ വീട്ടിലെ ജോലിക്കാരാണു കവര്‍ച്ച നടന്ന വിവരമറിഞ്ഞത്‌. വീടിന്റെ അടുക്കള വാതിലടക്കം അഞ്ചുവാതിലുകള്‍ കുത്തിതുറന്നാണു മോഷണം.
ഉടമസ്‌ഥര്‍ സ്‌ഥലത്തില്ലാത്തതിനാല്‍ ആഭരണത്തിന്റെയും തുകയുടെയും കണക്കുകള്‍ സ്‌ഥിരീകരിക്കാനായിട്ടില്ല. കാവല്‍ക്കാര്‍ താമസിക്കുന്നത്‌ കവര്‍ച്ച നടന്ന വീടിനു സമീപത്തെ ഔട്ട്‌ ഹൗസിലാണ്‌. ഒരു നേപ്പാളിയും സംസാരശേഷിയില്ലാത്ത ഒരാളുമാണ്‌ ഇവിടെ കഴിയുന്നത്‌. ഔട്ട്‌ഹൗസും വീടുമായി അധികം ദൂരമില്ലെങ്കിലും കവര്‍ച്ച നടന്നത്‌ കാവല്‍ക്കാര്‍ അറിഞ്ഞില്ലെന്നു പറയുന്നു.
ഇന്നലെ രാവിലെ വീടിനടുത്തു ചെന്നപ്പോഴാണ്‌ വാതിലുകള്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ അയല്‍വാസികളും ബന്ധുക്കളും എത്തിയശേഷമാണു പോലീസില്‍ വിവരമറിയിച്ചത്‌. ബെഡ്‌ റൂമിലെ അലമാര കുത്തിത്തുറന്ന്‌ താക്കോലെടുത്ത ശേഷം ലോക്കര്‍ തുറന്നാണു കവര്‍ച്ച നടത്തിയിരിക്കുന്നത്‌. ലോക്കര്‍ തകര്‍ത്തിട്ടില്ല. ലോക്കറില്‍ സ്വര്‍ണ ആഭരണങ്ങളും വജ്രവും ആയിരുന്നു കൂടുതല്‍.
ഐ.ജി. സുരേഷ്‌ രാജ്‌ പുരോഹിത്‌, റൂറല്‍ എസ്‌.പി. കാര്‍ത്തിക്‌ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്‌ധരും സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ അടക്കമുള്ളവരും പരിശോധനകള്‍ക്കായി എത്തിയിട്ടുണ്ട്‌.
കഴിഞ്ഞ 20 ാം തീയതിയാണു വീട്ടുകാര്‍ ഗള്‍ഫിലേക്കു പോയത്‌. ദുബായിലെ ജലീല്‍ ഗ്രൂപ്പിന്റെ ഉടമയാണ്‌ കുഞ്ഞുമുഹമ്മദ്‌ ഹാജി. ഒമ്പതാം തീയതി നാട്ടില്‍ വരാനിരിക്കെയാണു കവര്‍ച്ച. വീടിനെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുള്ളവരാണ്‌ കവര്‍ച്ചക്കു പിന്നിലെന്നാണു പോലീസിന്റെ നിഗമനം
.

Prof. John Kurakar

No comments: