പട്ടേൽ പ്രക്ഷോഭം: ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
PATIDAR
AGITATION- ALLEGED POLICE VIOLENCE DURING STIR-GUJARAT HC SEEKS REPORT
Taking strong note of
CCTV footage showing policemen vandalizing cars, Gujarat High Court on Thursday
ordered the police commissioner to conduct a probe and submit a report within
two weeks into allegations that policemen opened fire in air and damaged
property to create terror during Patel community quota stir
പട്ടേൽ സമുദായക്കാർ ചൊവ്വാഴ്ച നടത്തിയ സംവരണറാലിയിൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി അഹമ്മദാബാദ് പൊലീസ് കമ്മിഷണർ ശിവാനന്ദ് ഝായ്ക്ക് നോട്ടീസയച്ചു. ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ റാലി അക്രമാസക്തമാക്കിയ പൊലീസ് നടപടികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.
പ്രകടനം അക്രമാസക്തമാക്കാനായി പൊലീസുകാർ കാറുകളടക്കമുള്ള സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നതിന്റെയും ആകാശത്തേക്ക് വെടിവയ്ക്കുന്നതിന്റെയും സി.സി ടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് ഇത്തരത്തിലുള്ള നടപടികളിൽ ഇറങ്ങുമ്പോൾ കലാപകാരികളും സംരക്ഷകരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് കോടതി ചോദിച്ചു. ആഗസ്റ്റ് 25ന് 40ഓളം പൊലീസുകാർ തങ്ങളുടെ വാസസ്ഥലത്ത് അതിക്രമിച്ചുകയറിയതായി ആരോപിച്ച് വിരാട് പൊപട്, തീർത്ഥ് ദേവ് എന്നീ അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങളും പരാതിക്കാർ കോടതിയിൽ സമർപ്പിച്ചു. പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതിന് കോടതി സർക്കാരിനെ വിമർശിച്ചു. പൊലീസിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശക്തമായ നടപടികളുണ്ടാവണമെന്ന് കോടതി നിരീക്ഷിച്ചു.
സമുദായാംഗങ്ങളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരണസംഖ്യ ഒമ്പതായി ഉയർന്നു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇന്നലെയോടെ കൂടുതൽ നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കല്ലേറുകൾ പോലുള്ള ഏതാനും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് ബുധനാഴ്ച രാത്രിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥർ അറിയിച്ചു. ധബോലിയിൽ നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലായ ചൗക്ക് ബസാർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ദിലീപ് റാത്തോർ മരണമടഞ്ഞതോടെയാണ് മരണസംഖ്യ ഒമ്പതായത്. സൂറത്തിലെ കർഫ്യൂ ഇന്നലെ പിൻവലിച്ചു. സൈന്യത്തെ വിന്യസിച്ചതോടെ നഗരത്തിലെ ക്രമസമാധാനം പുനഃസ്ഥാപിച്ചതായി സൂറത്ത് പൊലീസ് കമ്മിഷണർ രാകേഷ് അസ്തന വ്യക്തമാക്കി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 35 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഹർദിക് പട്ടേൽ ആവശ്യപ്പെട്ടു.
Prof. John Kurakar
No comments:
Post a Comment