Pages

Saturday, August 22, 2015

NAZI GOLD TRAIN'FOUND IN POLAND'

നാസികളുടെ 300 ടൺ സ്വർണമുള്ള
 തീവണ്ടി കണ്ടെത്തിയെന്ന് 
Two people in Poland say they may have found a Nazi train rumoured to be full of gold, gems and guns that disappeared in World War Two, Polish media say.The train is believed to have gone missing near what is now the Polish city of Wroclaw as Soviet forces approached in 1945.A law firm in south-west Poland says it has been contacted by two men who have discovered the armoured train.Polish media say the men want 10% of the value of the train's contents.Local news websites said the apparent find matched reports in local folklore of a train carrying gold and gems that went missing at the end of World War Two near Ksiaz castle.
The claim was made to a law office in Walbrzych, 3km (2 miles) from Ksiaz castle.
§  Myth-busting the 'Nazi gold train'Walbrzych's local leader Roman Szelemej said he was sceptical about the supposed find but would monitor developments."Lawyers, the army, the police and the fire brigade are dealing with this," Marika Tokarska, an official at the Walbrzych district council, told Reuters."The area has never been excavated before and we don't know what we might find."

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പരാജയത്തിന്റെ വക്കിലെത്തിയ വേളയിൽ  അപ്രത്യക്ഷമായ നാസികളുടെ  'സ്വർണ തീവണ്ടി" കണ്ടെത്തിയതായി നിധിവേട്ടക്കാരായ രണ്ട് യുവാക്കൾ അവകാശപ്പെട്ടു.
ഹംഗറിയിലെ ജൂതന്മാരിൽ നിന്ന് കവർന്നെടുത്ത 300 ടൺ സ്വർണ്ണ ഉരുപ്പടികളും വെള്ളിപ്പാത്രങ്ങളും അമൂല്യചിത്രങ്ങളുമൊക്കെ ആയിരുന്നു, ഇരുമ്പുചട്ടക്കൂടും പീരങ്കികളുമുള്ള തീവണ്ടിയിൽ. മൊത്തം 20 കോടി ഡോളറിന്റെ (1310 കോടിയോളം രൂപ) ചരക്കുകൾ.ട്രെയിൻ കണ്ടെത്തിയ വിവരം യുവാക്കൾ ഒരു നിയമസ്ഥാപനത്തെ അറിയിക്കുകയായിരുന്നു. ട്രെയിനിലെ നിധിയുടെ പത്തുശതമാനം വേണമെന്നാണ്  ആവശ്യം. ഉറപ്പ്  നൽകിയാലേ  ട്രെയിൻ എവിടെയാണെന്ന്  അവർ  വെളിപ്പെടുത്തുകയുള്ളൂ.
കിഴക്കൻ ജർമ്മനിയിലെ ബ്രെസ്ലോ നഗരത്തിന് സമീപമുള്ള ഒരു തുരങ്കത്തിൽ വച്ച്  തീവണ്ടി  അപ്രത്യക്ഷമായെന്നാണ്  അനുമാനം. നഗരം ഇപ്പോൾ  പോളണ്ടിലാണ്. പേര്  റോക്ളാ.  100 മീറ്ററോളം നീളമുണ്ടായിരുന്ന തീവണ്ടി  ബുഡാപെസ്റ്റിൽ നിന്ന് ബർലിനിലേക്ക് വരുകയായിരുന്നു.കീഴടക്കുന്ന പ്രദേശങ്ങളിലെ സ്വർണം കവർന്ന്  തീവണ്ടിയിൽ ബർലിനിൽ എത്തിക്കുന്നതായിരുന്നു നാസികളുടെ രീതി.

1945-
സോവിയറ്റ്  ചെമ്പട പാഞ്ഞടുത്തുകൊണ്ടിരിക്കെ, നിധിശേഖരം ഒളിപ്പിക്കാനുള്ള നാസികളുടെ ശ്രമം മൂലമാണ്  തീവണ്ടി  കാണാതായതെന്ന് കരുതപ്പെടുന്നു. തുരങ്കത്തിലേക്ക് ട്രെയിൻ ഓടിച്ചുകയറ്റിയശേഷം മണ്ണിട്ട്  ഇരുഭാഗവും മൂടിയതാവാം.പതിറ്റാണ്ടുകളായി പ്രചാരത്തിലുള്ള 'സ്വർണതീവണ്ടി"യുടെ കഥകളുമായി പൊരുത്തപ്പെടുന്നതാണ് യുവാക്കളുടെ അവകാശവാദം. മലഞ്ചരിവിൽ കോട്ട പോലെ സ്ഥിതിചെയ്യുന്ന കിഷോസ് കൊട്ടാരത്തിന് സമീപമുള്ള തുരങ്കത്തിൽ വച്ച്  തീവണ്ടി  കാണാതായെന്നാണ് പറയപ്പെടുന്നത്. കൊട്ടാരത്തിന്  ചുറ്റും ആൾവാസമില്ല. തീവണ്ടി കാണാതായതിന് പിന്നാലെ കൊട്ടാരം ചെമ്പട കൈയടക്കിയിരുന്നു.
തീവണ്ടിയെക്കുറിച്ച്  സോവിയറ്റ് സൈനികരോട് ആരും പറഞ്ഞില്ല. അന്വേഷണവും നടന്നില്ല.
കൊട്ടാരത്തിൽ നിന്ന്  മൂന്നുകിലോമീറ്ററോളം അകലെയുള്ള നിയമ ഓഫീസിലാണ് യുവാക്കൾ ട്രെയിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയത്.ജർമ്മനിയിലെ ജൂതന്മാരിൽ നിന്ന് നാസികൾ പിടിച്ചെടുത്ത ആയിരക്കണക്കിന് വിവാഹമോതിരങ്ങൾ വർഷങ്ങൾക്ക്  ശേഷം ഹെയ്ബ്രോണിലെ ഒരു ഖനിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Prof. John Kurakar


No comments: