KERALA DECLRED’COMPLETE
DIGITAL STATE
കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്‌ഥാനമായി പ്രഖ്യാപിച്ചു
Declaration of Kerala as a 'complete digital
state' and announcement of a new youth programme in memory of former President,
the late APJ Abdul Kalam marked Independence Day celebrations in the state.With
the state making remarkable strides in implementation of various e-governance
initiatives, Chief Minister Oommen Chandy declared Kerala as the 'complete
digital state'."The state has achieved 100 per cent mobile density, 75 per
cent e-literacy, highest digital banking .With the state making remarkable
strides in implementation of various e-governance initiatives, Chief Minister
Oommen Chandy declared Kerala as the 'complete digital state'.സ്വാതന്ത്ര്യ ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍
സംസ്‌ഥാനമായി. തിരുവനന്തപുരത്ത്
നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് സംസ്‌ഥാനം സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ സംസ്‌ഥാനമായി മുഖ്യമന്ത്രി
പ്രഖ്യാപിച്ചത്. മുന്‍ രാഷ്‌ട്രപതി
ഡോ. എ.പി.ജെ അബ്‌ദുള്‍ കലാമിനോടുള്ള ആദര
സൂചകമായി യുവജനങ്ങള്‍ക്കായി നിരവധി
പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ഗവേണന്‍സ് പദ്ധതികളുടെ
വര്‍ദ്ധിച്ച പ്രചാരമാണ്
കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍
സംസ്‌ഥാനമെന്ന വിശേഷണത്തിന്
അര്‍ഹമാക്കിയത്.
സംസ്‌ഥാനത്ത് മൊബൈല്‍ ഫോണിന്റെ
ഉപയോഗ നിരക്ക് നൂറു ശതമാനമായി.
ഇ-ലിറ്ററസി 75 ശതമാനം
കൈവരിക്കാനായി. പഞ്ചായത്ത് തലം വരെ
ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍
വ്യാപിപ്പിച്ചതായും ഉമ്മന്‍ ചാണ്ടി സ്വാതന്ത്ര്യ
ദിന സന്ദേശത്തില്‍ വ്യക്‌തമാക്കി. എല്ലാ ജില്ലകളിലും
നടപ്പിലാക്കിയ ഇ-ഡിസ്‌ട്രിക്‌റ്റ് പദ്ധതിയും
ആധാര്‍ കാര്‍ഡുകള്‍ ബാങ്ക്
അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഡിജിറ്റല്‍ വല്‍ക്കരണത്തിന് അടിത്തറ പാകിയെന്നും മുഖ്യമന്ത്രി
കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍
സംസ്‌ഥാനമായുള്ള പ്രഖ്യാപനം
അഭിമാനാര്‍ഹമായ നേട്ടമാണ്. മുഴുവന്‍
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും
വൈ ഫൈ ഹോട്ട്‌സ്പോട്ടുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതിയാണ് മുന്‍ രാഷ്‌ട്രപതി
എ.പി.ജെ
അബ്‌ദള്‍ കലാമിന്റെ
പേരില്‍ ആരംഭിച്ചത്.
Prof. John Kurakar
No comments:
Post a Comment