Pages

Sunday, August 30, 2015

പുതിയ ജൈവ കീടനാശിനി

പുതിയ ജൈവ കീടനാശിനി

Image result for kurakar gardenകർഷകനും പ്രകൃതി സ്നേഹിയുമായ  കുരാക്കാരൻ എം. ജോർജു്  പുതിയ ജൈവ കീട നാശിനി കണ്ടുപിടിച്ചു .പ്രകൃതി നീക്ഷകനായ ഇദ്ദേഹം ആയുർവേദ രംഗത്തും കഴിവുള്ള വ്യക്തിയാണ് .കൊട്ടാരക്കര കിഴക്കെതെരുവു  കാഞ്ഞിരം വിള  വീട്ടിൽ താമസിക്കുന്ന  കുരാക്കാരൻ ജോർജു് ഇലക്ട്രിസിറ്റി ബോർഡിൽ  നിന്ന്  1995 സബ് എഞ്ചിനിയർ ആയി വിരമിച്ച വ്യക്തിയാണ് . വളരെ  വേഗത്തിലും  ചെലവുകുറഞ്ഞ രീതിയിലും  നിർമ്മിക്കാവുന്ന  ജൈവ  കീട നാശിനിയാണ്  അദ്ദേഹം  കൃഷിക്കാർക്ക്  പരിച്ചയപെടുത്തുന്നത്‌ . അടുക്കളയിൽ  ഉപയോഗിക്കുന്ന  കറികായം , വെളുത്തുള്ളി ,പച്ച മഞ്ഞൾ  (ഉണക്ക മഞ്ഞൾ ആയാലും മതി ) കാന്താരിമുളക് (ഗുണ്ടൂർ മുളക്  ആയാലും മതി ) എന്നിവ  100 ഗ്രാം വീതം  എടുത്തു  ഭംഗിയായി അരച്ച്  മൂന്നു ലിറ്റർ വെള്ളത്തിൽ കലക്കി  സൂക്ഷിക്കുക . ഇത്  ഒരു സെന്റ്സ്ഥലത്തുള്ള പച്ചക്കറി കൃഷിക്കുള്ള കീടനാശിനി ആയി കഴിഞ്ഞു . കീട ബാധക്കുള്ള  ഒന്നാന്തരം  ഒരു കീടനാശിനിയാണിത് .മനുഷ്യരിൽ യാതൊരുവിധ ആരോഗ്യ പ്രശ്നവും    കീടനാശിനി ഉണ്ടാക്കുന്നതല്ല .നിരവധി  വർഷത്തെ  അനുഭവത്തിന്റെ  ഫലമായിട്ടാണ്  കർഷകൻ  ജൈവ കീടനാശിനി  കണ്ടുപിടിച്ചത് . കൃഷിഭവനിൽ നിന്ന്  നിരവധി  അവാർഡുകൾ  ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക്  നേരിൽ ബന്ധപെടുക

കുരാക്കാരൻ  എം. ജോർജു് , ഫോണ്‍ 0474 -265 1770

No comments: