യുവജനങ്ങൾക്ക് നേതൃത്വം നൽകാൻ
കോളേജുകളിൽ ആരുമില്ല
പുതുതലമുറയുടെആലോചനകൾക്കും ആഘോഷങ്ങള്‍ക്കും പുതുമയുടെതാളമുണ്ടാകുകസ്വാഭാവികമാണ്.എല്ലാംപഴയകാലത്തേതുപോലെതന്നെയാകണം എന്ന് ശഠിക്കുന്നത് ശരിയല്ല ..യുവജങ്ങളുടെ ചിന്തകൾക്ക് രൂപവും ഭാവവും മാറ്റവും ഉറപ്പും ലഭിക്കേണ്ടത് കാമ്പസുകളിൽ നിന്നു തന്നെയാണ്. നവീനാശയങ്ങളുടെയുംസൗന്ദര്യംതുളുമ്പുന്നസര്‍ഗശേഷിയുടെയും,ക്രീയാത്മകതയുടെയും ഉറവിടമാകേണ്ട കാമ്പസുകള്‍ പ്രാകൃതമായ അഴിഞ്ഞാട്ടങ്ങളുടെ കൂത്തരങ്ങാകുന്നത് നാടിന് അപമാനകരമാണ്. പണക്കൊഴുപ്പിന്റെയുംഅഴിഞ്ഞാട്ടസംസ്‌കാരത്തിന്റെയും കേന്ദ്രമായി നമ്മുടെ കോളജുകൾ മാറിയെത്ങ്ങനെ ? രാഷ്ട്രീയ-സാമൂഹ്യ ബോധമുള്ള വിദ്യാർഥി നേതാക്കൾ ആരും അവിടെയില്ലേ .അവരെ നേർവഴിക്ക് നയിക്കാൻ കഴിയുന്ന ഒരു അദ്ധ്യാപകനും അവിടെയില്ലേ ?കോളേജ് ഓഫ് എന്‍ജിനീയറിങ് കാമ്പസില്‍ നടന്നത്ഓണാഘോഷമായിരുന്നുവോ ?. ഒരു പാവം പെണ്‍കുട്ടി ബലിയാടാകേണ്ടിവന്നു. കേരളത്തിൻറെ തന്നെ ആഘോഷങ്ങള്‍ അവളുടെ ചോരയിലും സഹപാഠികളുടെ കണ്ണീരിലും മുങ്ങിപ്പോയി. അവളുടെ മാതാപിതാക്കളുടെ ദുഃഖത്തിന്റെ ആഴമളക്കാന്‍ ആര്‍ക്കു സാധിക്കും? നമ്മുടെ കുട്ടികൾ എന്തുകൊണ്ട്ഇങ്ങനെയായിപ്പോകുന്നുവെന്ന് മാതാപിതാക്കള്‍ സ്വയംചോദിക്കണം. ഗൃഹാന്തരീക്ഷത്തിന്റെയും സാമൂഹികസംഘര്‍ഷങ്ങളുടെയും പ്രതിഫലനമാണ് കോളേജുകളിൽ ദൃശ്യമാകുന്നത് .നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ പോക്ക് നേരായ ദിശയിലെക്കാണോ ? ചിന്തിക്കുക !
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment