Pages

Thursday, August 13, 2015

നമ്മുടെ എന്‍.സി.സി. ക്യാമ്പുകൾ സുരക്ഷിതമാണോ ?

നമ്മുടെ എന്‍.സി.സി. ക്യാമ്പുകൾ സുരക്ഷിതമാണോ ?
John Kurakar                           രാജ്യസുരക്ഷയുടെ  ബാലപാഠങ്ങൾ എന്‍.സി.സി യിലൂടെയാണ് കുട്ടികൾ  പഠിക്കുന്നത്. അച്ചടക്കമുള്ള  പൗരന്മാരായി  കുട്ടികൾ വളരണം  എന്ന്  ആത്മാർത്ത്മായി ആഗ്രഹിച്ചു കൊണ്ടാണ് രക്ഷിതാക്കൾ  കുട്ടികളെ എന്‍.സി.സിയിൽ  ചേർക്കുന്നത് . എന്നാല്‍ എന്‍.സി.സി ക്യാമ്പുകൾ ഇന്ന് സുരക്ഷിതമാണോ ?, കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്‌സില്‍ കഴിഞ്ഞദിവസം നടന്ന എന്‍.സി.സി.പരിശീലനക്യാമ്പില്‍വെച്ച് ഒരു വിദ്യാര്‍ഥി വെടിയേറ്റ് മരിക്കാനിടയായി .പത്തനാപുരം  മാലൂര്‍ എം.ടി.ഡി.എം. എച്ച്.എസ്.എസ്സിലെ പ്‌ളസ്ടു വിദ്യാര്‍ഥി ധനുഷ്‌കൃഷ്ണ (17)യാണ് ക്യാമ്പില്‍വെച്ച് വലതുനെഞ്ചില്‍ വെടിയേറ്റ് മരിച്ചത്. കുട്ടി മരിക്കാനിടയായതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. റിപ്പബ്‌ളിക്ദിനപരേഡിന് കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള പരിശീലനത്തിനാണ് ധനുഷ്‌കൃഷ്ണ കോഴിക്കോട്ടെ ക്യാമ്പിലെത്തിയത്. കഴിഞ്ഞവര്‍ഷം കൂത്തുപറമ്പില്‍ നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടയിലും അബദ്ധത്തില്‍ വെടിയേറ്റ് ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു. അനസ് (18) എന്ന കേഡറ്റാണ് 2014 നവംബറില്‍ വെടിയേറ്റ് മരിച്ചത്.ഏതാനം വർഷം മുൻപ് കൊട്ടാരക്കര കോളേജിലെ  ഒരു പെണ്‍കുട്ടി എന്‍.സി.സി ക്യാമ്പിൽ വച്ച്  ബഹു നില കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കു പറ്റിയിരുന്നു . മക്കളെ ഇത്തരം ക്യാമ്പുകളിലേക്കയയ്ക്കുന്ന രക്ഷിതാക്കള്‍ക്കുമാത്രമല്ല പൊതുസമൂഹത്തിനാകെ അത്യന്തം ആശങ്കയുളവാക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം . ഒരു വെടിയുണ്ടപോലും അബദ്ധത്തില്‍ പൊട്ടാനുള്ള സാഹചര്യം ഒരുനിലയ്ക്കും പട്ടാളക്കാരുടെ നിയത്രണത്തിൽ നടക്കുന്ന എന്‍.സി.സി ക്യാമ്പുകളിൽ ഉണ്ടാകാൻ  പാടില്ല . പരിശീലനത്തിനുശേഷവും അവിടെ എങ്ങനെ വെടിയുണ്ടവന്നു എന്നത് ആ നിലയ്ക്ക് ഒരു സുരക്ഷാവീഴ്ചതന്നെയാണ്. നമ്മുടെ എന്‍.സി.സി. ക്യാമ്പുകൾ സുരക്ഷിതമാക്കാൻ  അധികൃതര്‍  ശ്രദ്ധിക്കണം .


 പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: