Pages

Thursday, August 13, 2015

ലോകാവസാന രഹസ്യത്തെ കുറിച്ച്ശാസ്‌ത്രം

ലോകാവസാന രഹസ്യത്തെ
കുറിച്ച്ശാസ്ത്രം
ഒരേ ഗാലക്സി വിവിധ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷിച്ചാൽ എപ്രകാരമായിരിക്കുമെന്നതിന്റെ കാഴ്ച. ‘ഗാമപദ്ധതിയിലൂടെ തയാറാക്കിയത്.ഒടുവിൽ ശാസ്ത്രലോകം വെളിപ്പെടുത്തി; ലോകം അവസാനിക്കാനൊരുങ്ങുകയാണ്. പക്ഷേ നമ്മളും നമ്മുടെ തലമുറ, തലമുറ, തലമുറളോടു, തലമുറകൾക്കുമപ്പുറത്തുള്ളവർ പേടിച്ചാൽ മതി. കൃത്യമായിപ്പറഞ്ഞാൽ 10,000 കോടി വർഷങ്ങൾക്കപ്പുറം ജീവിക്കുന്ന മനുഷ്യർ. അപ്പോഴേക്കും ലോകം അവസാനിക്കുമെന്നാണ് ഏറ്റവും പുതിയ പഠനറിപ്പോർട്ട്. രണ്ടു ലക്ഷത്തിലേറെ ഗാലക്സികളെ വിശദമായി പഠിച്ച ശേഷമാണ് ബഹിരാകാശ ഗവേഷകർ ഇക്കാര്യം പുറത്തുവിട്ടത്.
1990കളിൽ തന്നെ ഇതുസംബന്ധിച്ച ഏകദേശ സൂചന ഗവേഷകർക്കു ലഭിച്ചിരുന്നു. എന്നാൽ അന്ന് അക്കാര്യം തെളിയിക്കാനാവശ്യമായ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിവരം പുറത്തുവിട്ടുമില്ല. ഇന്നാകട്ടെ ലോകത്തിലെ ഒന്നാംനിര ടെലസ്കോപ്പുകളും ബഹിരാകാശത്ത് കറങ്ങുന്ന ടെലസ്കോപ്പുകളുമെല്ലാം ഉപയോഗപ്പെടുത്തിയാണ് ശാസ്ത്രലോകം ഞെട്ടിക്കുന്ന സത്യം തെളിയിച്ചെടുത്തത്. ഗാലക്സികളിൽ നിന്നു പുറപ്പെടുന്ന ഊർജം പതിയെപ്പതിയെ കുറഞ്ഞ് 10,000 കോടി വർഷങ്ങൾക്കപ്പുറം എല്ലാ ഊർജവും തീരുമെന്നാണു കണ്ടെത്തൽ. അതാകട്ടെ പ്രപഞ്ചത്തിന്റെ നാശത്തിലേക്കായിരിക്കും നയിക്കുക.

ഓസ്ട്രേലിയയിലെ ഇന്റർനാഷനൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോണമി റിസർച്ചിലെ ഗവേഷകരാണ് ഗാലക്സികളുടെ ഊർജമെല്ലാംഉരുകിത്തീരുകയാണെന്നു കണ്ടെത്തിയത്. 200 കോടി വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഊർജത്തിന്റെ പകുതി മാത്രമേ ഇപ്പോൾ പല ഗാലക്സികളിലുമുള്ളൂ. അൾട്രാവയലറ്റ് മുതൽ ഇൻഫ്രാറെഡ് വരെയുള്ള 21 വ്യത്യസ്ത തരംഗദൈർഘ്യത്തിൽ ഗാലക്സികളെ നിരീക്ഷിച്ചാണ് നിഗമനത്തിലെത്തിയത്. ഇതിനുപയോഗിച്ചതാകട്ടെ ലോകത്തിലെ ഏറ്റവും ശക്തമായ ഏഴു ടെലസ്കോപ്പുകളും.ന്യൂ സൗത്ത് വെയിൽസിലെ ആംഗ്ലോഓസ്ട്രേലിയൻ ടെലസ്കോപ്പ് ഉപയോഗിച്ചായിരുന്നു നിരീക്ഷണത്തിന്റെ തുടക്കം. നാസയുടെ കീഴിലുള്ള രണ്ട് ബഹിരാകാശ ടെലസ്കോപ്പുകളും യൂറോപ്യൻ ഏജൻസിയുടെ കീഴിലുള്ള ഒന്നും സഹായത്തിനുണ്ടായിരുന്നു. വ്യത്യസ്ത തരംഗദൈർഘ്യത്തിൽ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ സർവേയ്ക്കു നൽകിയ പേര് ഗാലക്സി ആൻഡ് മാസ് അസംബ്ലി (ഗാമ) പ്രോജക്ട് എന്നായിരുന്നു.ലോകത്തിൽ ലഭ്യമായ എല്ലാ ടെലസ്കോപ്പുകളും ഉപയോഗിച്ചു നടത്തിയ ഗാമ പദ്ധതിയിലൂടെ ഗാലക്സികളുടെ രൂപീകരണത്തെപ്പറ്റി നിർണായകവിവരങ്ങളാണു ലഭിച്ചതെന്ന് പദ്ധതി തലവൻ പ്രഫ.സൈമൺ ഡ്രൈവർ പറയുന്നു. നിലവിൽ ബഹിരാകാശത്തെ ഊർജപ്രസരണത്തിലേറെയും ബിഗ് ബാങ് വിസ്ഫോടനത്തിനൊടുവിൽ സൃഷ്ടിക്കപ്പെട്ടതാണ്. ശേഷിക്കുന്ന ഊർജമാകട്ടെ ഗാലക്സികളിലെ നക്ഷത്രങ്ങൾ ഹൈഡ്രജനും ഹീലിയവുമൊക്കെ തമ്മിൽ ഫ്യൂഷൻ നടത്തി പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നതും. 10,000 കോടി വർഷങ്ങൾക്കപ്പുറം നക്ഷത്രങ്ങളിൽ നിന്നുള്ള ഊർജപ്രസരണവും നിലയ്ക്കുമെന്നാണു കണ്ടെത്തൽ. അതോടെ പ്രപഞ്ചത്തിന്റെ അവസാനവുമാകും

Prof. John Kurakar

No comments: