പാക് ഭീകരൻ മുഹമ്മദ് നവേദിനെപിടികൂടി
സുരക്ഷാ സേനയ്ക്ക് കൈമാറിയ രണ്ടു ചെറുപ്പക്കാരെ ജമ്മു കാശ്മീർ പൊലീസിലെടുത്തു.
ശ്രീനഗർ: തോക്കിൻ മുനയിൽ
തങ്ങളെ ബന്ദികളാക്കിയ പാക് ഭീകരൻ മുഹമ്മദ്
നവേദിനെ ജീവൻ പണയം വച്ച്
പിടികൂടി സുരക്ഷാ സേനയ്ക്ക്
കൈമാറിയ രണ്ടു ചെറുപ്പക്കാരെ ജമ്മു
കാശ്മീർ പൊലീസിലെടുത്തു.
ഇരുവർക്കും ധീരതയ്‌ക്കുള്ള പുരസ്‌കാരമായ ശൗര്യചക്ര നൽകാനും
പൊലീസ് കേന്ദ്ര സർക്കാരിനോട് ശുപാർശ
ചെയ്തു.കഴിഞ്ഞയാഴ്ച ഉധംപൂരിൽ സൈനിക വാഹനത്തെ
ആക്രമിച്ച ഭീകരസംഘത്തിലെ അഗമായിരുന്ന മുഹമ്മദ് നവേദിനെ സാഹസികമായി
കീഴടക്കിയ ഗ്രാമവാസികളായ രാകേഷ് കുമാർ ശർമ്മയ്‌ക്കും ബിക്രം ജീത്തിനുമാണ്
ഈ ആദരം. ഇതോടെ
ഇരുവർക്കും ജോലി കിട്ടുന്നതോടൊപ്പം ധീരതയുടെ
റെക്കാഡ് ബുക്കിൽ ഇവർ കയറിപ്പറ്റുകയുമാണ്.
ജമ്മുവിലെ പഖ്ലായി സ്വദേശിയായ
രാകേഷ് കുമാർ ശർമ്മയെ സംസ്ഥാന
പൊലീസിൽ കോൺസ്റ്റബിളായി നിയമിച്ച് ഡി.ജി.പി കെ.
രാജേന്ദ്രകുമാർ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
നാനാക് നഗർ സ്വദേശിയായ
ബിക്രം ജീത്തിന് അതേ തസ്തികയിൽ
നിയമിക്കപ്പെടാൻ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനാൽ മാനദണ്ഡത്തിൽ
ഇളവ് വരുത്താൻ പൊലീസ്
അധികൃതർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിന് ജമ്മു
- ശ്രീനഗർ ദേശീയപാതയിൽ വച്ചാണ് നവേദ് ഉൾപ്പെടെ പാകിസ്ഥാനിൽ
നിന്ന് നുഴഞ്ഞു കയറിയ ഭീകരർ
ബി.എസ്.എഫ്
വാഹനത്തെ ആക്രമിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭടനും നവേദിന്റെ
കൂട്ടാളിയും കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നവേദ്, രാകേഷ്
കുമാർ ശർമ്മയെയും ബിക്രം ജീത്തിനെയും
തോക്ക് ചൂണ്ടി ബന്ദിക്കളാക്കി അവരുടെ
മറവിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ അവർ
നവേദിനെ ബലം പ്രയോഗിച്ച്
കീഴടക്കുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment