കേരളം പാരമ്പര്യതര
ഊര്ജസ്രോതസുകളിലേക്ക് തിരിയണം
ഊര്ജസ്രോതസുകളിലേക്ക് തിരിയണം
കേരളംരൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമാണ് .ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ച് കേരളത്തിനു മുന്നോട്ടു പോകാനാവില്ല . മഴയെ മാത്രം ആശ്രയിക്കുന്ന ജലവൈദ്യുത പദ്ധതികൾ എക്കാലത്തും വിജയിക്കണമെന്നില്ല . ലോഡ് ഷെഡിങ് ഏര്പ്പെടുത്തുമ്പോഴാണ് നാം പലപ്പോഴും വൈദ്യുതിയുടെ യഥാര്ഥ വില അറിയുന്നത്. കേരളത്തിൽ വ്യവസായങ്ങൾ വളരണമെങ്കിൽ സുലഭമായി വൈദ്യുതി വേണം.കേരളത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗത്തിനായി വേണ്ടിവരുന്നത് 61.3 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലപദ്ധതികളില് നിന്ന് ലഭ്യമാകുന്നത് 22 ദശലക്ഷം യൂണിറ്റും താപവൈദ്യുതിയില് നിന്ന് 1.24 ദശലക്ഷം യൂണിറ്റും കിട്ടുന്നു. പാരമ്പര്യേതര ഊര്ജമായ കാറ്റില് നിന്ന് നിലവില് ഉല്പ്പാദിപ്പിക്കുന്നത് പ്രതിദിനം 0.0028 ദശലക്ഷം യൂണിറ്റ്. ബാക്കി വേണ്ട വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് ഇരുട്ടകറ്റുന്നത്.
നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഉപയോഗം അനുദിനം കൂടിവരികയാണ് .വ്യവസായങ്ങൾക്ക് ആവശ്യാനുസരണംവൈദ്യുതി നൽകാൻ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത് .സൗരോര്ജപദ്ധതികളാണ് ഈ കാലഘട്ടത്തിന് അനിവാര്യം .ജപ്പാൻ ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ഗാർഹീക ആവശ്യത്തിനുള്ള വൈദ്യുതി മുഴുവനും സൗരോര്ജത്തിൽ നിന്നാണ് ഉല്പ്പാദിപ്പിക്കുന്നത് .പരിസ്ഥിതി സൗഹൃദത്തിന്റെ പര്യായമാണ് സൗരോര്ജം.പ്രകൃതിയുടെ വരദാനമായ സൗരോര്ജം ,കേരളം ഉടനെ സൗരോര്ജത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു .നമ്മുടെ വൈദ്യുതി ബോർഡ് ഇത്തരത്തിൽ ചിന്തിക്കാൻ തുടങ്ങിയത് ഒരു മാറ്റത്തിൻറെ തുടക്കമാണ് .2017-ല് 500 മെഗാവാട്ടും 2030-ല് 1,500 മെഗാവാട്ടും സൗരോര്ജത്തില് നിന്ന് ഉല്പ്പാദിപ്പിക്കാനാണ് പദ്ധതി..200 മെഗാവാട്ടിന്റെ നിര്ദിഷ്ട സോളാര് പദ്ധതി കാസര്ഗോഡ് ജില്ലയിലാണ് നടപ്പാക്കാന് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടിവരുന്ന ആയിരം ഏക്കര് സ്ഥലത്തില് 500 ഏക്കര് ഉടന് കെ.എസ്.ഇ.ബിക്കു വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തില് 50 മെഗാവാട്ടിന്റെ മറ്റൊരു സോളാര് എനര്ജി പദ്ധതിയും കെ.എസ്.ഇ.ബിയുടെ പരിഗണനയിലാണ്. സൗരോര്ജമെന്ന വലിയ സ്രോതസിനെകൊച്ചിയിലെസരാജ്യാന്തരവിമാനത്താവളം (സിയാല്) ഉപയോഗിക്കുന്നത് മഹത്തായ മാതൃകയാണ്. 12 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്പ്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ വിമാനത്താവളങ്ങളില് ഇത്തരമൊരു സംരംഭം ആദ്യമാണ് .ഈ സൂര്യതേജസിനെ ലോകത്തിൻറെ പുരോഗതിക്കു ഉപയോഗിക്കാൻ വൈകരുത് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment