ചാറ്റിങ്-
മലയാളി ഊരാക്കുടുക്കിലായി
ഫെയ്‌സ് ബുക്കില്‍
ഫിലിപ്പീന്‍സ് യുവതിയുമായി ചാറ്റിങ്ങും 'പ്രേമസല്ലാപവും' നടത്തിയ മലയാളിയുവാവ്
ഒടുവില്‍ സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടു.ദുബായില്‍ ജോലിചെയ്യുന്ന
കോഴിക്കോട് സ്വദേശിയായ യുവാവാണ് ഫെയ്‌സ് ബുക്കിലൂടെയുള്ള പരിചയത്തില്‍
ഫിലിപ്പീന്‍സിലുള്ള യുവതിയാല്‍ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടത്. ആദ്യം സാധാരണ
ചാറ്റിങ്ങിലൂടെയാണ് യുവതിയുമായി അടുക്കുന്നത്. എന്നാല്‍, യുവതി 'പ്രണയ
പ്രകടന'ത്തിലൂടെ മലയാളിയെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നു.
ജോലിക്കിടയിലായിരുന്നു കൂടുതല്‍സമയവും മലയാളി, യുവതിയുമായി ചാറ്റ് ചെയ്തത്. ഫെയ്‌സ്
ബുക്കില്‍നിന്ന് ക്രമേണ 'സ്‌കൈപ്പി'ലൂടെ പരസ്പരം കണ്ടുകൊണ്ട് ചാറ്റിങ്
പുരോഗമിച്ചു. മലയാളി ആത്മാര്‍ഥമായി ഫിലിപ്പീന്‍സ് യുവതിയെ ഇഷ്ടപ്പെട്ടെങ്കിലും
യുവതി ഇഷ്ടം നടിക്കുകയാണെന്ന് മലയാളിക്ക് തിരിച്ചറിയാന്‍സാധിച്ചില്ല. ഇതാണ്
സാമ്പത്തികമായി മലയാളിയുവാവിനെ ചൂഷണം ചെയ്യുന്ന അവസ്ഥയിലെത്തിച്ചത് സ്‌കൈപ്പിലൂടെയുള്ള സംഭാഷണത്തിനിടയില്‍ യുവതി മലയാളി യുവാവിന്റെ നഗ്നശരീരം വെബ്
ക്യാമറയിലൂടെ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓഫീസില്‍ ആളൊഴിയുന്നനേരം തന്റെ
നഗ്നതയും പ്രദര്‍ശിപ്പിക്കാമെന്ന് അവള്‍ വാക്കുനല്‍കുകയും ചെയ്തു. യുവതിയുടെ
തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കാത്ത യുവാവ് മൊബൈല്‍ഫോണിലൂടെ നഗ്നത
യുവതിക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. യുവതി പിന്നീട് യുവാവിനോട് 2,000 ദിര്‍ഹം
ആവശ്യപ്പെടുകയും പണം കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ യുവാവിന്റെ നഗ്നചിത്രം
യൂട്യൂബില്‍ പോസ്റ്റുചെയ്യുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഭീഷണിഭയന്ന യുവാവ്
മണി എക്‌സ്‌ചേഞ്ചിലൂടെ യുവതിക്ക് പണം അയച്ചുകൊടുത്തു. പണംകിട്ടിയാല്‍ ചിത്രം 'ഡിലീറ്റ്' ചെയ്യാമെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കാനും
യുവതി മറന്നില്ല. പിന്നീട് വീണ്ടും മറ്റൊരു 1,500 ദിര്‍ഹം ആവശ്യപ്പെടുകയും യുവാവ്
അയച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ 5,000 ദിര്‍ഹത്തോളം യുവതി ഇതിനകംകൈക്കലാക്കി.
യുവതിക്കെതിരെ നിയമനടപടിക്ക് തയ്യാറെടുക്കുകയാണ് യുവാവ്. ഫിലിപ്പീന്‍സ് പോലീസില്‍
ഉള്‍പ്പെടെ പരാതിനല്‍കാനാണ് യുവാവിന്റെ ശ്രമം.
Prof. John Kurakar
No comments:
Post a Comment