Pages

Thursday, August 27, 2015

AFTER NAVED,ANOTHER PAK TERRORISTSAJJAD AHMED CAUGHT ALIVEJN JAMMU AND KASHMIR

കാശ്മീരിൽ വീണ്ടും
പാക് തീവ്രവാദി പിടിയിൽ 
In a major development, Indian security forces captured alive another Pakistani terrorist in Jammu and Kashmir on Thursday.As per reports, the terrorist, identified as 22-year-old Sajjad Ahmed, was caught during an encounter in Uri sector of North Kashmir along the Line of Control. Four militants were also killed in the encounter.Sajjad reportedly belongs to Muzaffar Gar Baloch area of Pakistan. He is now being questioned in a forest area and will soon be brought to Srinagar.
ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദിയെ ജീവനോടെ പിടികൂടി. പാകിസ്ഥാനിലെ മുസാഫർഗർ ബലോച് സ്വദേശിയായ സജ്ജദ് അഹമ്മദി(22)നെയാണ് സൈന്യവും പൊലീസും ചേർന്ന് ഏറ്റുമുട്ടലിനൊടുവിൽ അതിസാഹസികമായി കീഴ്പ്പെടുത്തിയത്. അഹമ്മദും മറ്റു മൂന്നു തീവ്രവാദികളും വടക്കൻ കാശ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നുഇരുപത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് ഭീകരരെ സൈന്യം വകവരുത്തിഇയാളെ വനത്തിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്.

കാശ്മീരിലെ ഉധംപൂരിൽ സൈനിക വാഹനത്തിനു നേർക്ക് ആക്രമണം നടത്തിയ മുഹമ്മദ് നവേദ് എന്ന തീവ്രവാദിയെ   മാസമാദ്യം സൈന്യം ജീവനോടെ പിടികൂടിയിരുന്നു. രണ്ടു ദിവസം മുന്പ്, ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ബാരാമുള്ളയിലെ ഉറി മേഖലയിൽ തീവ്രവാദ സംഘത്തിന്റെ സംശയകരമായ നീക്കം കണ്ട് സൈന്യം തിരച്ചിൽ നടത്തിയിരുന്നുഎന്നാൽഭീകര സംഘം രക്ഷപ്പെട്ടു കളഞ്ഞു. ബുധനാഴ്ച വൈകിട്ടോടെ നാലംഗ സംഘം വീണ്ടും നിയന്ത്രണ രേഖയ്ക്ക് 18 കിലോമീറ്റർ അകലെ നുഴഞ്ഞു കയറാൻ ശ്രമിച്ചു. ഇതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നു. ചെറുത്തു നിന്ന അഹമ്മദിനെ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ലഷ്കറെ തയ്ബയിലെ അംഗമാണ് അഹമ്മദെന്ന് കരുതുന്നു. ലഷ്കർ ക്യാന്പിൽ അഹമ്മദ് പരിശീലനം നേടിയിട്ടുണ്ടെന്നും സൈന്യം കരുതുന്നു

Prof. John Kurakar 


No comments: