Pages

Wednesday, August 26, 2015

ലോക സമാധാനത്തിന് നമുക്ക് അണിനിരക്കാം

ലോക സമാധാനത്തിന് നമുക്ക് അണിനിരക്കാം
ലോകസമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു ആഗോള സംഘടനയാണ് യു.ആർ .ഐ( United Religions Initiative)2000 ത്തിലാണ്  സാൻസ് ഫ്രാൻസിസ്ക്കോ  കേന്ദ്രമായി  സംഘടന ആരംഭിച്ചത് .അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന  യു.ആര.ഐക്ക്  90 ലധികം രാജ്യങ്ങളിലായി 700 ലധികം യുനിറ്റുകളും  ലക്ഷ കണക്കിന് സമാധാന പ്രവർത്തകരുണ്ട്..മതങ്ങളുടെ ഐക്യം നിലനിര്തതുന്നതോടൊപ്പം ,മതപരമായി ഉണ്ടാകുന്നതും  ഉണ്ടാകാൻ സാധ്യതയുള്ളതുമായ  കലഹങ്ങളും കലാപങ്ങളും അവസാനിപ്പിക്കാൻ ശ്രമിക്കുക , സമാധാനത്തിന്റെ ഒരു സംസ്ക്കാരവും അന്തരീക്ഷവും  ലോകത്ത് സംജാതമാക്കുക , വിവിധ മതങ്ങളിൽ ,വിവിധ രാജ്യങ്ങളിൽ ,വിവിധ വിശ്വാസങ്ങളിൽ ,വിവിധ ആചാരങ്ങളിൽ ,സംസ്ക്കാരങ്ങളിൽ ജീവിക്കുന്നവരെ മനസിലാക്കാനും അവരെ ബഹുമാനിക്കാനും തയാറാക്കുക ഇതൊക്കെയും യു.ആർഐ  യുടെ ലക്ഷ്യങ്ങളാണ് .
മതങ്ങൾ തമ്മിലുള്ള സൌഹാർദ്ദവും കൂട്ടായ്മയും കാലഘട്ടത്തിൻറെ ആവശ്യമാണ് .എല്ലാ മതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും അവരവരുടെ മതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും യു.ആർ . യുവാക്കളെ  പഠിപ്പിക്കുന്നു .
ആകാശത്ത് നിന്ന് പെയ്യുന്ന . ഭൂമിയില പതിച്ചു നാനാസ്ഥാനങ്ങ്ളിൽ നിന്ന് ഉറവയെടുത്ത് ഒഴുകുന്ന അരുവികൾ ,തോടുകൾ ,പുഴകൾ,നദികള ഇവയെല്ലാം  ഒന്നിച്ച് ഒഴുകി സാഗരത്തിൽ പതിക്കുന്നതുപോലെ വിഭിന്നരുംസവിശേഷരുമായ മനുഷ്യര് അവലംബിക്കുന്ന ആദ്ധ്യാത്മീക മാർഗ്ഗങ്ങൾ ഭിന്നമെന്നു തോന്നുമെങ്കിലും എല്ലാ ഈശ്വരനിൽ തന്നെ എത്തിചേരുന്നു .ധർമ്മം ,നീതി,സത്യം ,മനുഷ്യത്വം  ഇവയാണ് എല്ലാ മതങ്ങളുടെയും മുഖ മുദ്ര യെന്ന സത്യം  യുവാക്കളും വിധ്യാർതികളും മനസിലാക്കേണ്ടിയിരിക്കുന്നു . കേരള കാവ്യകല സാഹിതി   സന്ദേശമാണ്  കേരളത്തിലെ  എത്തിച്ചു കൊണ്ടിരിക്കുന്നത് .അശാന്തിയുടെ ഇരുൾ  പറക്കുന്ന ഇന്നത്തെ ലോകത്തിനു വെളിച്ചം പകരാൻ  യു.ആർ .  ചുണകുട്ടികൾ രംഗത്ത്വരണം .മത പ്രേരിത്മായഅക്രമങ്ങളും കലഹങ്ങളും ഇനി ലോകത്ത് ഉണ്ടാകാൻ അനുവദിക്കരുത് . പ്രകൃതി സംരക്ഷണത്തിനും യു.ആർ    വലിയ പ്രാധാന്യമാണ് കൽപിക്കുന്നത് .പ്രകൃതി അമ്മയാണ് .അമ്മയെ സംരക്ഷിക്കാൻ മക്കൾ  രംഗത്തു വരണം  ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികൾ  യു.ആർ . യുടെ കീഴിൽ ഒന്നിക്കണം .
അത്തിവേഗം വളർന്നു കോണ്ടിരിക്കുന്ന  ആഗോളസംഘടനയുടെ  സ്ഥാപക പ്രസിഡണ്ട്ബിഷപ്പ് വില്യം. സ്വിങ്ങാണ്‌   സംഘടനയുടെ ആഗോള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ വിക്ടർ കസാൻജിയാൻ ആണ്‌ .നാല്പതിറ്റാണ്ടായി ലോക സമാധാനത്തിനുവേണ്ടി പരിശ്രമിക്കുന്ന  ഡോക്ടർ എബ്രഹാം കരിക്കമാണ്  സംഘടനയുടെ ഏഷ്യ റീജിണൽ എക്സിക്യൂട്ടീവ് ഡയറക്ടർ . ഗ്രന്ഥകാരനും സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനുമായ  ഡോക്ടർ  കരിക്കം തിരുവല്ല മാർത്തോമ്മ കോളേജ് മുൻ പ്രിൻസിപ്പലായിരുന്നു .രണ്ടു വർഷം തോറും നടത്തിവരുന്ന ഇന്റർനാഷണൽ ഹോളിബൂക്സ് കോണ്ഫറൻസ് ,പീസ്അക്കാഡമി അവധിക്കാല പഠന കോഴ്സ്  എന്നിവ  ലോക ശ്രദ്ധ ആകർഷിച്ച പരിപാടികളാണ് .. കേരള കാവ്യ കലാ സാഹിതി പ്രസിഡന്റ്‌  പ്രൊഫ്ജോണ്കുരാക്കാർ  യു.ആർ .  ഗ്ലോബൽ കൌണ്സിൽ ട്രസ്റ്റി യാണ് . പ്രൊഫ്‌. കുരാക്കാർ , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ,ഫാൻസാ ,ഗ്ലോബൽ വിഷ്വൽ ഫോറം ,കേരള പാലിയേറ്റിവ് അസോസിയേഷൻ  എന്നീ സംഘടനകളിലും  പ്രവർത്തിക്കുന്നു .കുടുംബ ദീപം , കലാ സാഹിതി , വിൻഡോ ഓഫ്  നോളജ്  എന്നീ പ്രസിദ്ധീകരണങ്ങളുടെ  ചീഫ് എഡിറ്റർ  ആയി പ്രവർത്തിക്കുന്നു
പ്രവാസിബന്ധു  അഹമ്മദിന്
യു എൻ -യു.ആർ .  സമാധാന അവാർഡു
യു.ആർ . സൗത്ത് ഇൻഡ്യ -ശ്രിലങ്ക  മോണിക്കാ നൽകുന്ന  2015 -2016.അവാർഡു  പത്രപ്രവർത്തകനും  ലോകസമാധാനത്തിനും മത സൌഹാര്ദ്ദ്തക്കും വേണ്ടി  നാളെ പതിറ്റാണ്ടായി സ്വദേശത്തും വിദേശത്വം  പ്രവര്ത്തിക്കുന്ന പ്രവാസിബന്ധു  എസ്  അഹമ്മദിനെ തെരഞ്ഞടുത്ത വിവരം  സന്തോഷപൂർവ്വം  അറിയിക്കട്ടേ .കേരളത്തിനകത്തും പുറത്തും  അറിയപെടുന്ന  പ്രവാസി ബന്ധു  എസ്  അഹമ്മദ്  സാമൂഹ്യ സാംസ്ക്കാരിക  രംഗത്ത്  നിറഞ്ഞുനിൽക്കുന്ന വ്യ്ക്തിത്വത്തിന്റെ ഉടമയാണ് . ഇതിനകം  നിരവധി പുരസ്ക്കാരങ്ങൾ  അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിനു  യു.ആര.   യുടെ എല്ലാ നന്മകളും  നേരുന്നു . 2015 .സെപ്റ്റംബർന് കൊട്ടാരക്കര  കരിക്കം ഇന്റർനാഷണൽ  പബ്ലിക്സ്കൂളിൽ ചേരുന്ന  സൌത്ത് ഇന്ത്യൻ -ശ്രിലങ്ക  സോണൽ സമ്മേളനത്തിൽ വച്ച്  പ്രവാസി ബന്ധു  എസ് അഹമ്മദിനു യു.ആർ . സൗത്ത് ആഫ്രിക്ക കോർഡിനേറ്റർ കാരൻ മോണിക്ക ബാരന്സ് അവാർഡും ശിൽപവും പ്രശംസാ പത്രവും നൽകും .യോഗത്തിൽ  നിരവധി സമാധാന പ്രവർത്തകർ പങ്കെടുക്കും .
                                                                                                       
അഡ്വക്കേറ്റ് സാജൻ കോശി

ജനറൽ സെക്രട്ടറി , കേരള കാവ്യകാലാ സാഹിതി

No comments: