Pages

Friday, August 14, 2015

കോടിയുടെ നഷ്ടം-- ആരാണ് ഉത്തരവാദി

കോടിയുടെ നഷ്ടം-- ആരാണ് ഉത്തരവാദി
ഭരണ പക്ഷവും പ്രതിപക്ഷവും മറുപടി പറയണം

John Kurakarപാർലമെന്റ് ഒരുമിനിറ്റ് നടത്തിക്കൊണ്ടുപോകാന്‍ 2012ല്‍ കണക്കാക്കിയ ചെലവ് 2.5 ലക്ഷം രൂപയാണ്. മൻ മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്ത് അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പാർലമെന്റിൽ  അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ നഷ്ടപ്പെട്ട മിനിറ്റുകള്‍  കണക്കുകൾക്ക്‌  അതീതമാണ് . മുന്ഭകരണകാലത്ത് പ്രതിപക്ഷം ഏതുരീതിയില്‍  പെരുമാറിയോ അതേ നാണയത്തില്‍ ഇന്ന് പ്രതിപക്ഷത്തിരിക്കാന്‍ വിധിക്കപ്പെട്ട അന്നത്തെ ഭരണപക്ഷം പെരുമാറുമ്പോള്‍ അത് ചരിത്രത്തിന്റെ മാത്രമല്ല, ജനതയ്ക്കുമേല്‍ കെട്ടിവെക്കപ്പെടുന്ന ഭാരങ്ങളുടെയും ദുരന്തങ്ങളുടെയുംകൂടി  ആവർത്തനമായി മാറുകയാണ് .വ്യാപം, ലളിത് മോദി വിവാദങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ രാജിയാവശ്യത്തില്‍ ഉറച്ചുനില്ക്കുന്ന പ്രതിപക്ഷവും രാജിക്കു തയ്യാറല്ലാത്ത ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് സഭാസ്തംഭനത്തെ ഒരു തുടര്ക്ക ഥയാക്കിമാറ്റിയിരിക്കുന്നത്.സഭാസ്തംഭനം പരിഹരിക്കാന്‍ സ്പീക്കര്‍ നടത്തിയ  ശ്രമങ്ങളൊക്കെ  പരാജയപെടുകയാണ്  ചെയ്തത്‌  .സഭാസ്തംഭനംകൊണ്ടുള്ള നഷ്ടം രാജ്യത്തെ ജനതയ്ക്കുമാത്രമാണെന്ന യാഥാര്ഥ്യം  നാം  തിരിച്ചറിയണം . ജനങ്ങള്ക്കുവേണ്ടി ഭരിക്കാനായി തിരഞ്ഞെടുത്തയക്കപ്പെട്ടവര്‍ അതുചെയ്യാതെ സഭ സ്തംഭിപ്പിച്ച് അപഹാസ്യമായ രാഷ്ട്രീയനാടകങ്ങള്‍ കളിക്കുകയാണെങ്കില്‍ അതിന്റെ നഷ്ടം ജനതയുടെമേലാണ് പതിക്കുന്നത്. പ്രതിപക്ഷവും  ജനങ്ങളോടുള്ള  ഉത്തരവാധിത്വവും  കടമയും  മറക്കരുത് .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: