'വധശിക്ഷ' ചർച്ചകൾ
തുടരുകതന്നെ വേണം
ഓരോ വധശിക്ഷ കഴിയുമ്പോഴും " വധശിക്ഷ "വീണ്ടും സമൂഹമധ്യത്തില് ചര്ച്ചയാകുകയാണ്. ഇന്ത്യയെപ്പോലെ സമ്പന്നമായ സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന നാട്ടില് വധശിക്ഷയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്പ്പെയടുന്നുണ്ട്. ഇത്തരം കടുത്ത ശിക്ഷ ഈ പരിഷ്കൃത സമൂഹത്തിനു യോജിച്ചതാണോ എന്നതാണ് ചര്ച്ചാവിഷയം . മനുഷ്യസ്നേഹത്തിലും മാനുഷിക മൂല്യത്തിലും അടിയുറച്ച നിയമങ്ങളുടെ ആവശ്യകതയാണ് രാജ്യാന്തര തലത്തില് ഉയരുന്നത്. തെറ്റുചെയ്തവര് ശിക്ഷിക്കപ്പെടണമെന്നതില് തര്ക്കമില്ല. അതിനായി ഒരോ രാജ്യത്തിനും അതിന്റേതായ നിയമസംഹിതകള് ധാരാളം. അതില് മാറ്റവും തിരുത്തലുകളും കാലാനുസൃതമായി അവര് നടപ്പില് വരുത്തുകയും ചെയ്യുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് നിയമവും കാലഹരണപ്പെടുമെന്ന യാഥാര്ഥ്യം പാശ്ചാത്യലോകം നേരത്തേ ഉള്ക്കൊണ്ടുകഴിഞ്ഞു.
നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നതാണ്. അതിന്റെ മറവില് ചിലപ്പോഴെങ്കിലും യഥാര്ഥ പ്രതികള് രക്ഷപ്പെടുകയും ചെയ്യുന്നു. ഇന്ത്യയില് ക്രിമിനല് നിയമങ്ങളില് അപൂർവങ്ങളിൽ അപൂർവമായ നരഹത്യകള്ക്കാണ് തൂക്കുകയര് വിധിക്കുന്നത്. ഒരു ഘട്ടത്തില് ബലാത്സംഗക്കേസുകളിലെ പ്രതികള്ക്കും കൊലക്കയര് നല്കണമെന്ന ആവശ്യം ഉയര്ന്നിരുന്നെങ്കിലും എതിര്പ്പുകള് മൂലം നടപ്പായില്ല.
വധശിക്ഷയ്ക്കെതിരേ മനുഷ്യാവകാശ സംഘടനകള് മുറവിളി കൂട്ടിത്തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനെതിരേ വലിയതോതില് ബോധവത്കരണവും നടക്കുന്നുണ്ട്. 2007ല് യു.എന്. ജനറല് അസംബ്ലിയില് വധശിക്ഷയ്ക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷയെ അന്ന് എതിര്ക്കുകയാണുണ്ടായത്. എന്നാല്, ഇന്ത്യ വധശിക്ഷ നടപ്പാക്കണമെന്നതില് അടിയുറച്ചു നില്ക്കുകയും യു.എന്നില് ആ നിലയ്ക്ക് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു.
ഏതായാലും രാജ്യാന്തര തലത്തില് വിവിധ രാഷ്ട്രങ്ങള് വധശിക്ഷ വേണ്ടെന്നുവച്ചുകഴിഞ്ഞു.
അഹിംസയില് അടിയുറച്ച സമാധാന സമരമാര്ഗങ്ങളിലൂടെയായിരുന്നു മഹാത്മാ ഗാന്ധി രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയിലേക്കു നയിച്ചത്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന വധശിക്ഷയില് ഒളിഞ്ഞിരിക്കുന്നത് ഹിംസതന്നെയാണ്. ജീവന് കൊടുക്കാന് കഴിയാത്തവര്ക്കു ജീവനെടുക്കാന് എന്താണവകാശം എന്ന ചോദ്യത്തിന്റെ പ്രസക്തി കൂടുകയാണ്. ലോകത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങൾ നാം കാണാതെ പോകരുത് ."വധശിക്ഷയെ" പറ്റി നിയമജ്ഞരുടെ ചർച്ചകൾ തുടരുകതന്നെ വേണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment