Pages

Friday, August 28, 2015

50 MIGRANTS FOUND DEAD IN AUSTRIA

50 MIGRANTS FOUND DEAD IN AUSTRIA
ഓസ്ട്രിയയിൽ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നറിൽ അൻപതോളം കുടിയേറ്റക്കാർ മരിച്ച നിലയിൽ
Dead migrants found in abandoned truck near Austrian capital.As many as 50 refugees were found dead inside a truck in Austria Thursday as western Balkan leaders met in Vienna to discuss ways to stem Europe's migrant crisis.An Austrian official confirmed that a truck had been found on a highway near the town of Parndorf, but he was unable to give an exact number of people found inside the truck. The victims reportedly suffocated.The migrant crisis summit, attended by German Chancellor Angela Merkel, is being held to discuss Europe's worst migration crisis since World War II.The "horrible" discovery ... is a warning to Europe to come to grips with the migrant crisis, Merkel said. "This is a warning to work to resolve this problem and show solidarity."വിയന്ന∙ ലോകത്തെ ഞെട്ടിച്ചു വീണ്ടും കുടിയേറ്റ ദുരന്തം. ഓസ്ട്രിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ അന്‍പതോളം കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ധിച്ചുവരുന്ന കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രിയ അടക്കമുളള ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി വിയന്നയില്‍ നടക്കുന്നതിനിടെയാണ് പുതിയ ദുരന്തം.
ഹംഗറി അതിര്‍ത്തിയോടുചേര്‍ന്നാണ് ഉപേക്ഷപ്പെട്ട നിലയില്‍ ലോറി കണ്ടെത്തിയത്, ഇന്നലെ വൈകിട്ടു മുതല്‍ സ്ഥലത്തുളള ലോറി രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംശയത്തെ തുടര്‍ന്ന് കണ്ടെയ്നര്‍ തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ടെയ്നറിനുളളില്‍ നിരയായി ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. എത്ര പേര്‍ മരണപ്പെട്ടുവെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചു.
ദുരന്തത്തിനിരയായത് എവിടെനിന്നുളളവരാണെന്നോ എങ്ങനെ ഇവര്‍ എത്തിയെന്നോ അധികൃതര്‍ക്കു കണ്ടെത്താനാട്ടില്ല. സ്ലോവാക്യന്‍ പൗള്‍ട്രി കമ്പനിയുടെ ശിതീകരണി സംവിധാനമുളള കണ്ടെയ്നര്‍ ലോറി ഹംഗറി റജിസ്ട്രേഷനിലുളളതാണ്. എന്നാല്‍ ലോറി മാസങ്ങള്‍ക്ക് മുമ്പ് വിറ്റിരുന്നതായി കമ്പനി അധികൃതര്‍ പറയുന്നു. സംഘര്‍ഷം നിറഞ്ഞ ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ വന്‍തോതില്‍ ഓസ്ട്രിയ അടക്കമുളള രാജ്യങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസം മാത്രം 1,07,500 പേര്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു കുടിയേറിയതായാണു കണക്കുകള്‍. മെഡിറ്റനേറിയന്‍ കടല്‍ താണ്ടിയുളള കുടിയേറ്റത്തിനിടെ കഴിഞ്ഞ വര്‍ഷം നൂറുകണക്കിനാളുകള്‍ ബോട്ടുകള്‍ തകര്‍ന്നു കടലില്‍ മുങ്ങി മരിച്ചിരുന്നു.



Prof. John Kurakar

No comments: