കേരളത്തിലെ 1,977 ചതുരശ്ര കിലോമീറ്റർ വനഭൂമി കാണാനില്ല
കേരളത്തിലെ 1977 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി കാണാനില്ല. സംസ്ഥാന റിമോട്ട് സെന്‍സിങ് സെന്‍റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. ഈ റിപ്പോര്‍ട്ട് പ്രകാരം 7130 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി മാത്രമാണ് നമുക്കു സ്വന്തമായിട്ടുള്ളത്. അതേസമയം, 123 പരിസ്ഥിതി ലോല വില്ലേജുകളിലായി
9107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി ഉണ്ടെന്നാണ് ഉമ്മന്‍ വി.ഉമ്മന്‍ സമിതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്.123 വില്ലേജുകളിലെ 9993 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പരിസ്ഥിതി ലോലമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് മാസത്തില്‍ കരട് വിജ്ഞാപനം ചെയ്തപ്പോള്‍ അതില്‍ 9107 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയും 886 ജലാശയങ്ങളും ചതുപ്പുകളും ഉള്‍പ്പെട്ടിരുന്നു. ഈ വിജ്ഞാപനത്തിനെതിരെയാണ് മലയോരകര്‍ഷകരെ മുന്‍നിറുത്തി ഹൈറേഞ്ച്് സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിക്കുകയും അവര്‍ പരിശോധിച്ച് നല്‍കിയ മാപ്പും റിപ്പോര്‍ട്ടും സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
ഇവര്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സംസ്ഥാന റിമോട്ട് സെന്‍സിങ് സെന്‍റര്‍ കണക്കെടുത്തപ്പോള്‍
123 വില്ലേജുകളിലായി
8016 ചതുരശ്രകിലോമീറ്റര്‍
പരിസ്ഥിതി ലോല പ്രദേശത്ത്, 7130
ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയെ ഉള്ളൂ. അതായത് ഉമ്മന്‍ വി. ഉമ്മന്‍ സമിതി നല്‍കിയ കണക്കനുസരിച്ച് കേന്ദ്രം നോട്ടിഫൈ ചെയ്ത വനഭൂമിയെക്കാള്‍ 1977ചതുരശ്ര കിലോമീറ്റര്‍ കുറവ്.വനം വകുപ്പിന്‍റെ കണക്കനുസരിച്ച്
123 വില്ലേജുകളിലായി
9764.93 ചതുരശ്രകിലോമീറ്റര്‍
വനഭൂമിയാണ്. നിക്ഷിപ്തവനവും പരിസ്ഥിതി ദുര്‍ബല പ്രദേശവും ഉള്‍പ്പെടുത്താതെയുള്ള
കണക്കാണ് ഇത്. കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ അന്തിമ വിജ്ഞാപനത്തിനായി
ഏത് കണക്കാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടത് എന്നറിയാതെ കുഴങ്ങുകയാണ് സംസ്ഥാനം.
Prof. John Kurakar
No comments:
Post a Comment