TIGER KILLS AND EATS MAN
ആദിവാസിബാബുരാജിനെ നരഭോജി കടുവാ കൊന്നുതിന്നു-നരഭോജി കടുവാ ഭീതിയില്‍ വിറങ്ങലിച്ച് കുറിച്യാ ട് വനഗ്രാമം
A tiger killed a 23-yar-old man in a tribal village in
Kurichiad forest area, which is 20 km away from Sulthan
Bathery in Wayanad, Kerala, on Friday, 3 July.Kurichiad forest
range officers handed over the body of the deceased, Baburaj, to his relatives
after conducting the post-mortem.On Thursday, Baburaj's kin informed the forest
officials that he was missing, and the authorities found his sandals and
clothes from inside the forest later. The officials also recovered his bones
and skull from around 2 km from the colony.Wayanad wildlife sanctuary warden S
Mohananpilla has reportedly offered a temporary job to Baburaj's wife, apart
from the compensation of Rs/3 lakh.
The forest officials have also arranged surveillance cameras and a
cage to trap the man-eater.Similar incidents were also reported from
Wayanad and Tamil Nadu border. In February, Noolpuzha Mukkuthikunnu resident Sundarath
Bhaskar and Tamil Nadu's Mahalakshmi were killed by a man-eater, who
was shot dead at Susampadi Forest in the Kerala-Tamil Nadu
border.Meanwhile, recent reports from Wayanad also state that a
man, Tomy, was killed by a wild elephant in the Nilgiri district on
Friday morning.
ബത്തേരി: തീര്‍ത്തും വനത്തില്‍
സ്‌ഥിതി ചെയ്യുന്ന
കുറിച്യാട് ഗ്രാമം വിറങ്ങലിച്ചിരിക്കുകയാണ് നരഭോജി കടുവാ
ഭീതിയില്‍. കഴിഞ്ഞദിവസം വരെ ഈ
ആദിവാസി ഗ്രാമത്തിന്റെ ഭാഗമായിരുന്ന ബാബുരാജിന്റെ ഉടലറ്റ ശിരസും മറ്റ്
ശരീരാവശിഷ്‌ടങ്ങളും കണ്ട ഗ്രാമവാസികള്‍
ആകെ ഭയപ്പാടിലാണ്.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട നൂല്‍പ്പുഴ
പഞ്ചായത്തിലെ കുറിച്യാട് വനഗ്രാമത്തിലെ കാട്ടുനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട കുള്ളന്റെ മകന്‍
ബാബുരാജിനെ കൊന്നു തിന്നത് കടുവയാണെന്ന
കാര്യത്തില്‍ ആദ്യം ഉറപ്പില്ലായിരുന്നു. എന്നാല്‍
വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ നടത്തിയ
പരിശോധനയില്‍ ശരീരാവശിഷ്‌ടങ്ങള്‍ കണ്ട
സ്‌ഥലത്തു നിന്ന്
കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ്
കാര്യങ്ങള്‍ വ്യക്‌തമായത്. വേട്ടയാടി
ഇര പിടിക്കാനുള്ള ശേഷി
നഷ്‌ടപ്പെടുമ്പോഴാണ് കടുവ
വളര്‍ത്തു മൃഗങ്ങളെയും
മനുഷ്യനെയും ഇരയാക്കുന്നത്. നരഭോജി കടുവ ഇനിയും
ചോര നുണയാന്‍ എത്തുമെന്ന
ഭീതിയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കുറിച്യാട് വനഗ്രാമം.
വ്യാഴാഴ്‌ച ഉച്ചയോടെ
വിറക് ശേഖരിക്കാന്‍ പോയ ബാബുരാജാണ് കടുവയുടെ
ഭക്ഷണമായത്. രാത്രി വൈകിയും ബാബുരാജ്
വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ
പകല്‍ നടത്തിയ തെരച്ചിലില്‍ വനത്തിനുള്ളില്‍
ബാബുരാജിന്റെ ശിരസും അസ്‌ഥികളും
കണ്ടെത്തുകയായിരുന്നു. കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ്
ബാബുരാജിനെ കടുവ പിടികൂടിയിരിക്കുന്നത്. കടുവ പിടികൂടിയ
സ്‌ഥലത്ത് നിന്ന്
ബാബുരാജിന്റെ ചെരുപ്പും കത്തിയും കണ്ടെടുത്തു.
സമീപത്ത് രക്‌തവുമുണ്ടായിരുന്നു.
കോളനിയില്‍ നിന്ന് ഒരു കിലോമീറ്ററോളം
മാറി വനത്തില്‍ കൊണ്ട്
പോയാണ് കടുവ ബാബുരാജിനെ ഭക്ഷണമാക്കിയത്.
കടുവയെ പിടികൂടുന്നതിനായി കൂട് സ്‌ഥാപിക്കുവാനും
കോളനിയില്‍ നിരീക്ഷണമേര്‍പ്പെടുത്തുവാനും വനം വകുപ്പ്
തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അടിക്കടിയുണ്ടാകുന്ന കടുവ
ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബത്തേരി വൈല്‍ഡ് ലൈഫ്
വാര്‍ഡന്റെ ഓഫീസ്
ആക്രമിച്ചു. പ്രവര്‍ത്തകര്‍ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വൈല്‍ഡ്
ജീപ്പിന്റെ ടയറിന്റ് കാറ്റഴിച്ച് വിട്ടു.
ഈ വര്‍ഷംഫെബ്രുവരി
പത്തിന് നൂല്‍പ്പുഴ മുക്കുത്തി
കുന്ന് സുന്ദരത്ത് ഭാസ്‌കരനെ കടുവ
കൊന്ന് തിന്നതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ്
വീണ്ടും കടുവ മനുഷ്യനെ കൊന്നത്.
ഈ കടുവ തമിഴ്‌നാട് വനമേഖലയിലേക്ക് കടക്കുകയും
ഫെബ്രുവരി പതിനാലിന് പന്തല്ലൂര്‍ താലൂക്കിലെ
പാട്ടവയലില്‍ തോട്ടം തൊഴിലാളിയായ ഭാഗ്യലക്ഷ്‌മിയെയും കൊല്ലുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍
പ്രതിഷേധം കൊടുമ്പിരി കൊള്ളുകയും നാട്ടുകാരുടെ പ്രതിഷേധം അക്രമമായി പൊട്ടിപ്പുറപ്പെടുകയും
ചെയ്‌തിരുന്നു. വനംവകുപ്പ്
ഓഫീസ് നാട്ടുകാര്‍ തീയിടുകയും തകര്‍ക്കുകയും
ചെയ്‌തിരുന്നു. പിന്നീട്
അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവില്‍ നരഭോജി
കടുവയെ കേരള തമിഴ്‌നാട്
അതിര്‍ത്തിയിലുള്ള ബിദര്‍ക്കാട് ബെണ്ണയ്‌ക്കടുത്ത് സൂസംപാടിയില്‍ വെച്ച്
തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം
വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.
വന്യജീവി ആക്രമണം അതിരൂക്ഷമായ സാഹചര്യത്തില്‍
വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന്
സി.പി.എം.
ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറിച്യാട്
വനത്തിനുള്ളിലെ ആദിവാസി കേന്ദ്രത്തില്‍ ബാബുരാജ്
എന്ന യുവാവിനെ കടുവ
കൊന്നുതിന്നത് അധികൃതരുടെ കണ്ണു തുറപ്പിക്കണം.
ജീവന്‍ പണയപ്പെടുത്തിയാണ് വനത്തിനുള്ളില്‍ ആദിവാസികളടക്കമുള്ളവര്‍ കഴിയുന്നത്. ബത്തേരി-പുല്‍പ്പള്ളി
റോഡില്‍നിന്നും 15 കിലോമീറ്ററോളം അകലെ
ഉള്‍ക്കാട്ടിലാണ് ബാബുരാജിന്റെ
കുടുംബം അടങ്ങുന്ന കാട്ടുനായ്‌ക്കര്‍
കഴിയുന്നത്. ഇത്തരം പതിനെട്ടോളം കേന്ദ്രങ്ങള്‍
ജില്ലയിലുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും ആദിവാസികളാണ്
താമസിക്കുന്നതും. കേന്ദ്ര-സംസ്‌ഥാന
സര്‍ക്കാരുകളുടെ അനാസ്‌ഥയാണ് ഇവരുടെ പുനരധിവാസം
വൈകിപ്പിക്കുന്നത്. വന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ പുനരധിവാസത്തിന് സത്വര നടപടിയെടുക്കണം.ജില്ലയിലെ
വന്യമൃശശല്യത്തിനെതിരെയും നടപടിവേണം. കാടും നാടും
വേര്‍തിരിക്കണം. വന്യമൃഗങ്ങളെ
കാട്ടിനുള്ളില്‍ ഒതുക്കി നിര്‍ത്തണം.
ഇവയ്‌ക്കാവശ്യമായ തീറ്റയും
വെള്ളവും വനത്തില്‍ ലഭ്യമാക്കണം. മൃഗങ്ങള്‍
പുറത്തിറങ്ങാതെ വനാതിര്‍ത്തികളില്‍ ഇരിമ്പു
വല സ്‌ഥാപിക്കണം.
കാട്ടാനകള്‍
പട്ടാപ്പകല്‍ നഗരങ്ങളില്‍വരെ എത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പനമരം, മീനങ്ങാടി, കൃഷ്‌ണഗിരി പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി
നാടിനെ ഭീതിയിലാക്കി. മഴക്കാലം ആരംഭിച്ചതോടെ വന്യമൃഗശല്യം
അതിരൂക്ഷമായി. കാട്ടാനശല്യത്തിനെതിരെ നിലവിലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം.
തകര്‍ന്നുകിടക്കുന്ന വൈദ്യുത
വേലികളും കിടങ്ങുകളും നന്നാക്കണം. വര്‍ഷക്കാലത്തെ
വന്യമൃശശല്യത്തിനെതിരെ അധികൃതര്‍ അതീവ ജാഗ്രത
പുലര്‍ത്തണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
Prof. John Kurakar
No comments:
Post a Comment