തരൂരിന്റെ പ്രസംഗം ചലനം സൃഷ്ടിച്ചു ;
കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ കൊടുക്കണമെന്ന് ബ്രിട്ടീഷ് എംപി
Keith Vaz, the longest serving MP of Asian origin, has called
for the Kohinoor diamond to be returned to India during the visit of Prime
Minister Narendra Modi to London in November.Vaz raised the demand following Congress leader Shashi Tharoor’s
widely-watched speech at the Oxford Union in which he suggested that Britain
should pay reparations for the depredations during British rule in India.A
Labour MP, Vaz said in a statement: “I welcome Tharoor’s speech and the
endorsement of its message by PM Modi. I share their views. These are genuine
grievances which must be addressed”.He added: “Pursuing monetary reparations is
complex, time consuming and potentially fruitless, but there is no excuse for
not returning precious items such as the Kohinoor diamond, a campaign I have
backed for many years.”Vaz said: “PM Modi is due to arrive in the UK in November and
Prime Minister Cameron has gone out of his way to maintain a strong bilateral relationship.
What a wonderful moment it would be, if when PM Modi finishes his visit, he
returns to India with the promise of the diamond’s return.”Kohinoor is
considered to be one of the oldest and most famous diamonds in the world, with
a long history. There have been demands for its return to India, most recently
in 2013 when Cameron visited India.However, he had rejected suggestions for the
return of the giant diamond presented to Queen Victoria in 1850.വിഖ്യാതമായ
കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചു
നൽകണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എംപി കീത്ത്
വാസ് രംഗത്ത്. നവംബറിൽ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ
സന്ദർശിക്കാനെത്തുമ്പോൾ കോഹിനൂർ രത്നം തിരികെ
നൽകണമെന്നാണ് ഏറെക്കാലമായി ബ്രിട്ടനിലെ എംപിയും ഏഷ്യൻ വംശജനുമായ
കീത്ത് വാസ് ആവശ്യപ്പെട്ടത്.ഇന്ത്യയിലെ
ബ്രിട്ടിഷ് കോളനിവാഴ്ചയ്ക്കെതിരെ ശശി തരൂർ
എംപി ലണ്ടനിൽ നടത്തിയ
പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന്
പിന്നാലെയാണ് ഏറെക്കാലമായി ഇന്ത്യ ആവശ്യപ്പെട്ടുവരുന്ന കോഹിനൂർ
രത്നം ഇന്ത്യയ്ക്ക് മടക്കി നൽകണമെന്ന ആവശ്യമുയർത്തി
ബ്രിട്ടീഷ് എംപി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു
ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗമാണ് ഫെയ്സ്ബുക്കിലും
യൂട്യൂബിലും വൈറലായത്.
ശശി തരൂരിന്റെ പ്രസംഗത്തെയും അതിനോടുള്ള
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെയും
ഞാൻ സ്വാഗതം ചെയ്യുന്നു.
എനിക്കും ഇക്കാര്യത്തിൽ ഇതേ കാഴ്ചപ്പാടു
തന്നെയാണുള്ളത്. അദേഹം ഉയർത്തിയ ആവശ്യങ്ങളൊക്കെയും
പരിഗണിക്കപ്പെടേണ്ട ന്യായമായ ആവശ്യങ്ങളാണ് - കീത്ത്
പ്രസ്താവനയിൽ പറഞ്ഞു. പണമായി നഷ്ടപരിഹാരം
നൽകണമെന്നു പറയുന്നത് പ്രായോഗികമായ കാര്യമല്ല.
ഇത് സമയമെടുക്കുന്നതും നിഷ്ഫലവുമായ
കാര്യമാണ്. എന്നാൽ, ഇന്ത്യയിൽനിന്ന് കൊണ്ടുവന്നിട്ടുള്ള
കോഹിനൂർ രത്നം പോലെ വിലപിടിപ്പുള്ള
വസ്തുക്കൾ തിരികെ നൽകാത്തത് അംഗീകരിക്കാവുന്നതല്ല.
താനും വർഷങ്ങളായി ഇതിനായി വാദമുയർത്തി
വരികയായിരുന്നുവെന്നും കീത്ത് വാസ് ചൂണ്ടിക്കാട്ടി.മോദി നവംബറിൽ ബ്രിട്ടൻ
സന്ദർശിക്കുമ്പോൾ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള
ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും
നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. ബ്രിട്ടീഷ്
സന്ദർശനത്തിന് ശേഷം കോഹിനൂർ രത്നവുമായി
മോദി തിരിച്ചു പോകുന്ന
രംഗം എത്ര മനോഹരമായിരിക്കുമെന്നും
കീത്ത് വാസ് ചോദിച്ചു.
Prof. John Kurakar
No comments:
Post a Comment