കെ.എസ്. ശബരീനാഥന്‍ M.LA
ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ജനസേവനത്തിന്റെ പന്ഥാവിലേക്ക് 31 കാരനായ കെ.എസ്. ശബരീനാഥന്‍ ഇറങ്ങിയത്. ജി.
കാര്‍ത്തികേയന്‍ എന്ന സൗമ്യനും മാന്യനുമായ രാഷ്ട്രീയ നേതാവിന്റെ രണ്ടാമത്തെ പുത്രനായ ശബരി
ടാറ്റാ ട്രസ്റ്റിലെ സീനിയര്‍ മാനേജര്‍ പദവിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി
വേണ്ടെന്നുവച്ചത്.
ഒന്നര ലക്ഷത്തോളം പ്രതിമാസവരുമാനമുള്ള ജോലി
ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു
മുമ്പ് നന്നായി ഒന്നുകൂടി ആലോചിക്കണമെന്ന് ഉപദേശിച്ച സുഹൃത്തുക്കള്‍ക്കുപോലും ശബരിയുടെ സാമൂഹികസേവന സന്നദ്ധതയെക്കുറിച്ച് നന്നായി അറിയാമായിരുന്നു.
ടാറ്റയുടെ കോര്‍പ്പറേറ്റ് ഡിവിഷനില്‍ ജോലി ലഭിച്ചിട്ടും സാമൂഹിക സേവനം ലക്ഷ്യമാക്കി അവരുടെ തന്നെ ട്രസ്റ്റിലേക്ക് മാറിയ ശബരിയെ ഇവര്‍ക്കറിയാമല്ലോ?
ശബരിയുടെ ഈ
ആത്മാര്‍ഥത
മനസിലാക്കിയിട്ടു തന്നെയാണ് ടാറ്റയുടെ പല
പ്രധാനപ്പെട്ട സാമൂഹിക സേവന
പദ്ധതികളുടെയും ചുക്കാന്‍ അവര്‍
ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും ആദിവാസിമേഖലയിലാണ് പ്രവര്‍ത്തനം.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുള്ള
പല
പദ്ധതികളിലും ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധിയാണ് ശബരീനാഥന്‍.
മുള
അധിഷ്ഠിതമായ വ്യവസായ മേഖല,
ഗ്രാമീണരായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പോഷകാഹാരമേഖല തുടങ്ങിയ രംഗങ്ങളില്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കേണ്ട
നയരൂപീകരണത്തിനുള്ള പല
പദ്ധതികളിലും ശബരീനാഥനും ഭാഗഭാക്കാണ്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച നാഷണല്‍ ബാംബു സിമ്പോസിയത്തിലെ പ്രത്യേക ക്ഷണിതാവായിരുന്ന ഇദ്ദേഹം മുന്നോട്ടുവച്ച പല
നിര്‍ദേശങ്ങളും നടപ്പിലാക്കാനും
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.2001 മുതല്‍ 2005 വരെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളജില്‍ ബി.
ടെക്.
വിദ്യാര്‍ഥിയായിരുന്ന ശബരി
വിദ്യാര്‍ഥി
രാഷ്ട്രീയത്തിലും ശോഭിച്ചു. എസ്.എഫ്.ഐ
കുത്തകയായിരുന്ന ഈ
കോളജില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മൂന്നു സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ശബരീനാഥന്റെ ശക്തമായ പ്രവര്‍ത്തനം മൂലമാണ്. യു.കെ.ജി മുതല്‍ ഐ.സി.എസ്.ഇ
പന്ത്രണ്ടാം ക്ലാസുവരെ തിരുവനന്തപുരം ലയോള
സ്‌കൂളിലായിരുന്നു
ശബരീനാഥന്റെ വിദ്യാഭ്യാസം. പത്തും പന്ത്രണ്ടും ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് ഇദ്ദേഹം വിജയിച്ചത്. 2005ല്‍ ബി.ടെക് പാസായശേഷം ക്യാറ്റ് പരീക്ഷയില്‍ 98.3 ശതമാനം മാര്‍ക്കോടെ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയിലുള്ള ബിസിനസ് സ്‌കൂളായ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം നേടി.
അവിടെനിന്ന് എം.ബി.ഏയും കരസ്ഥമാക്കി. ഈ
മാനേജ്‌മെന്റ് സ്‌കൂളിലെ പഠനകാലത്ത് മികച്ച സ്റ്റുഡന്റ്
എന്ന
നിലയില്‍ കോളജ് കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Prof. John Kurakar
|
No comments:
Post a Comment