Pages

Tuesday, June 30, 2015

TRIBUTE PAID TO K.P.P NAMBUAR, FOUNDER CHAIRMAN OF KELTRON

കേരളത്തിന്റെ വ്യാവസായിക വളര്ച്ചയ്ക്കു പുതിയ ദിശാബോധം നൽകിയ  കെല്ട്രോണ്സ്ഥാപക ചെയര്മാന് കെ.പി.പി. നമ്പ്യാര് അന്തരിച്ചു
 K P P Nambiar, the founder chairman and managing director of ... Corporation Limited (KELTRON), passed away here on Tuesday.

 കെല്ട്രോണ് സ്ഥാപക ചെയര്മാന് കെ.പി.പി. നമ്പ്യാര് (86) ബെംഗളൂരുവില് അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ചികില്സയിലായിരുന്നു. കേരളത്തിന്റെ വ്യാവസായിക വളര്ച്ചയ്ക്കു പുതിയ ദിശാബോധം നല്കുന്നതില് നിര്ണായക പങ്കു വഹിച്ചയാളായിരുന്നു കെ.പി.പി. നമ്പ്യാര് എന്ന കുന്നത്തു പുതിയവീട്ടില് പത്മനാഭന് നമ്പ്യാര്.ഐ.ടി. വന് വ്യവസായമായി വളരുന്നതിന് ഏറെ മുന്പ് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഭൂപടത്തില് കേരളത്തിനു സ്ഥാനം നേടിക്കൊടുത്തത് കെ.പി.പിയും ഇന്ത്യന് സംസ്ഥാനങ്ങളിലെ ആദ്യ പൊതുമേഖലാ ഇലക്ട്രോണിക് വികസന കോര്പറേഷനായ കെല്ട്രോണുമായിരുന്നു.ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സില് ഔദ്യോഗിക ജീവിതം ആരംഭിച്ച നമ്പ്യാര് ഇംഗ്ലണ്ടിലെ ടെക്സാസ് ഇന്സ്ട്രുമെന്റിലും മുംബൈ ടാറ്റാ കമ്പനിയിലും സേവനമനുഷ്ഠിച്ചു. 1973 മുതല് 85 വരെ കെല്ട്രോണിന്റെ ചെയര്മാനായിരുന്നു. 1986 മുതല് 1988 വരെ ഇന്ത്യന് ടെലിഫോണ് ഇന്ഡസ്ട്രീസ് (ഐ. ടി. ഐ.) ചെയര്മാന്, 1987 89 കാലത്ത് കേന്ദ്ര ഇലക്ട്രോണിക്സ് സെക്രട്ടറി പദവികളും വഹിച്ചു.
1997ല് കോഴിക്കോട് ഐ.ഐ. എം. സ്ഥാപിച്ചപ്പോള് അതിന്റെ ചെയര്മാനായി. 1992ല് ടെലികോം മേഖലയിലെ ഉല്പ്പന്നങ്ങള് നിര്മിക്കുന്ന സ്വന്തം വ്യവസായ ഗ്രൂപ്പായ നാംടെക് സ്ഥാപിച്ചു. നാംടെക്കിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 1991ല് ടെക്നോപാര്ക്ക് (ഇന്ത്യയിലെ ആദ്യ ഐ.ടി. പാര്ക്കാണിത്) എന്ന ആശയം കൊണ്ടുവന്നു. ലോക മലയാളി കൗണ്സില് പ്രസിഡന്റുമായിരുന്നു. 2006ല് രാഷ്ട്രം പത്മഭൂഷണ് നല്കി ആദരിച്ചു.

Prof. John Kurakar

No comments: