ഡോ.കലാമിന്
രാഷ്ട്രത്തിന്റെ ആദരം


'എന്റെ മരണത്തില് അവധി പ്രഖ്യാപിക്കരുത്. നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില് ഒരു ദിവസം കൂടുതല് ജോലി ചെയ്യുക' എന്ന അദ്ദേഹത്തിന്റെ വാക്കുകള്ക്ക് സോഷ്യല് മീഡിയയില് വന്പ്രചാരമാണ് ലഭിച്ചത്. മുന് രാഷ്ട്രപതിയുടെ നിര്യാണത്തില് ഏഴു ദിവസത്തെ ദു:ഖാചരണവും ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ച സര്ക്കാര് പിന്നീട് അവധി പിന്വലിക്കുകയായിരുന്നു. ജൂലൈ 27 'നാഷണല് വര്ക്ക് ഡേ' ആയി ആചരിക്കണമെന്ന സന്ദേശവും പ്രചാരം നേടുന്നുണ്ട്.പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്പ്പെടെയുള്ളവരുടെ അനുശോചന സന്ദേശങ്ങളും മണിക്കൂറുകള്ക്കുള്ളില് തന്നെ സോഷ്യല് മീഡിയയില് എത്തി. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുതിയ വിവരങ്ങളും തത്സമയം ഒഫീഷ്യലുകള് സോഷ്യല് മീഡിയ വഴി പുറത്തുവിടുന്നുണ്ട്. 'കലാം സര്' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില് ഇപ്പോള് ട്രെന്ഡിങ്.അബ്ദുല് കലാമിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലും മാറ്റങ്ങളുണ്ടായി. അക്കൗണ്ടിന്റെ പേര് 'ഇന് മെമ്മറി ഓഫ് അബ്ദുല് കലാം' എന്ന് മാറ്റിയിട്ടുണ്ട്.
ജന
നം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരം,മുഴുവന്‍ പേര്: അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്കുലാം,പിതാവ്: ജൈനുലബിദ്ദീന് ,മാതാവ്: ആഷ്യമ്മ,വിദ്യാഭ്യാസം: മദ്രാസ് യുണിവേർഴസിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും,മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് ബഹിരാകാശ എന്ജിസനിയറങ്ങിലും ബിരുദം
നം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരം,മുഴുവന്‍ പേര്: അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്കുലാം,പിതാവ്: ജൈനുലബിദ്ദീന് ,മാതാവ്: ആഷ്യമ്മ,വിദ്യാഭ്യാസം: മദ്രാസ് യുണിവേർഴസിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും,മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് ബഹിരാകാശ എന്ജിസനിയറങ്ങിലും ബിരുദം
* തുടക്കം
കരസേനയ്ക്കുവേണ്ടി ഹെലികോപ്ടറുകള്‍ രൂപകല്പാന ചെയ്തുകൊണ്ട്
* 1965-ല്‍
റോക്കറ്റുകളുടെ രൂപകല്പന തുടങ്ങി
* 1969-ല്‍
ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള
സ്ഥലംമാറ്റം വഴിത്തിരിവ്
* ഇന്ത്യ തദ്ദേശീയമായി നിര്മിഹച്ച ആദ്യ ഉപഗ്രഹ
വിക്ഷേപണപേടകം എസ്.എല്‍.വി. മൂന്നിന്റെ
പ്രോജക്ട് ഡയറക്ടര്
* 1980 ജൂലായില്‍
രോഹിണി എന്ന കൃത്രിമഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച്
കലാമും എസ്.എല്‍.വി. മൂന്നും
ചരിത്രത്തില്
*1970 മുതല്‍
90 വരെ പി.എസ്.എല്‍.വി.യുടെ
രൂപകല്പനയില്‍ നേതൃത്വം
* അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര
ബാലിസ്റ്റിക് മിസൈലുകളുടെ നിര്മാതണത്തില്‍ നിര്ണാലയക പങ്കുവഹിച്ചു
* 1990-കളില്‍
രാജ്യത്തെ മിസൈല്വിറകസന പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തു
* 1992-99 കാലഘട്ടത്തില്‍
പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്.
ഡി.ആര്‍.ഡി.ഒയുടെ സെക്രട്ടറി
* 1999-ല്‍
പൊഖ്‌റാന്‍ ആണവപരീക്ഷണം നടന്നപ്പോള്‍
നിര്ണാവയക പങ്കുവഹിച്ചു
* 2002-ജൂലായ്
19ന് കെ.ആര്‍.
നാരായണന്റെ പിന്ഗാ്മിയായി രാഷ്ട്രപതി
* ബി.ജെ.പി.
നേതൃത്വംനല്കിനയ എന്‍.ഡി.എ.
സഖ്യത്തിന്റേയും കോണ്ഗ്ര സിന്റേയും പിന്തുണയോടെയായിരുന്നു
കലാമിന്റെ വിജയം
* കലാമിന്
89.58 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷം
നിര്ത്തിനയ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ലഭിച്ചത് പത്തുശതമാനത്തോളം വോട്ട്
മാത്രം
* 2007-ല്‍
രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞ ശേഷവും ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും
സക്രിയം
* അഹമ്മദാബാദ്,
ഷില്ലോങ്, ഇന്ഡോഞര്‍ ഐ.ഐ.എമ്മുകളിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട്
ഓഫ് സയന്സിെലും അധ്യാപകന്
* തിരുവനന്തപുരത്തെ
ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ്
സ്‌പേസ് സയന്സ്ക
ആന്ഡ്ന ടെക്‌നോളജിയില്‍ ചാന്സിലറും
ആയിരുന്നു.
1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍
ബഹുമതിയായ ഭാരതരത്‌ന. പത്മഭൂഷണ്‍(1981),
പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്ക്കര്‍,
രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്ണി0യ സര്വകകലാശാലയുടെ
ഇന്റര്നാരഷണല്‍ വോണ്‍ കാര്മ ല്‍
വിങ്‌സ് പുരസ്‌കാരം. വിദേശത്തുനിന്നുള്പ്പെ ടെ
40 സര്വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ
'അഗ്നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും
രചിച്ചിട്ടുണ്ട്. 'അഗ്നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത്
ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു.
ഏഴ് ദിവസത്തെ ദുഃഖാചരണം
കലാമിന്റെ
വിയോഗത്തില്‍ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം
പ്രഖ്യാപിച്ചു. എല്ലാ തലമുറകളുടേയും വഴികാട്ടിയായിരുന്നു
കലാമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്
അനുശോചിച്ചു,-കബറടക്കം വ്യാഴാഴ്ച നടക്കും.
മൃതദേഹം നാളെ രാവിലെ രാമേശ്വരത്തേക്കു
കൊണ്ടുപോകും. കബറടക്കം വ്യാഴം രാവിലെ
10.30ന് രാമേശ്വരത്ത് നടക്കുമെന്ന് കലക്ടർ അറിയിച്ചു. നാളെ
വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും.
ഇപ്പോള് ഡല്ഹിയിലെ വസതിയില് പൊതുദര്ശനത്തിനുവച്ചിരിക്കുകയാണ്.
വൈകിട്ട് നാലുമണി മുതല് പൊതുജനങ്ങള്ക്ക്
ആദരാഞ്ജലി അര്പ്പിച്ചു തുടങ്ങി.ഷില്ലോങ്ങിൽ നിന്നു
12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം
പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം
ഏറ്റുവാങ്ങി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക
വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്. രാഷ്ട്രപതി
പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ്
അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര,
വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി
ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി
അരവിന്ദ് കേജ്രിവാൾ, പ്രതിരോധമന്ത്രി മനോഹർ
പരീക്കർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
മുൻ രാഷ്ട്രപതിക്ക് സൈന്യം
ഗാർഡ് ഓഫ് ഓണർ
അർപ്പിച്ചു.

അന്തരിച്ച മുൻ രാഷ്ട്രപതി
എ.പി.ജെ.
അബ്ദുൽ കലാമിന്റെ ഭൗതികശരീരം സംസ്കാരത്തിനായി
രാമേശ്വരത്തേക്കു കൊണ്ടു പോകും വഴി
തിരുവനന്തപുരത്ത് രണ്ടു മണിക്കൂർ പൊതുദർശനത്തിനു
വയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട്
അഭ്യർഥിച്ചു. ഇതു സംബന്ധിച്ച
കത്ത് റസിഡന്റ്സ് കമ്മിഷണർ കേന്ദ്ര
സർക്കാരിനു കൈമാറി.എന്നാൽ ബന്ധുക്കളോട്
ആലോചിച്ചതിനു ശേഷം വിവരം അറിയിക്കാമെന്ന്
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉമ്മൻ
ചാണ്ടിയെ അറിയിച്ചു. നാളെയാണ് സംസ്കാരചടങ്ങുകൾ
തീരുമാനിച്ചിട്ടുള്ളത്. കേരളത്തിൽ ഇരുപതു വർഷം
പ്രവർത്തിച്ച ഡോ. അബ്ദുൽ
കലാമിന് കേരളവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടിയും ഈ താൽപര്യം
ഇന്നു രാവിലെ കേന്ദ്രത്തെ അറിയിച്ചു.
കലാമിന്റെ
വാക്കുകൾ ഉൾക്കൊണ്ട് കേരളം; അധികസമയം
ജോലി ചെയ്ത് ആദരംആലപ്പുഴ
∙ അന്തരിച്ച മുൻ രാഷ്ട്രപതി
അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾ
അധികസമയം ജോലി ചെയ്തു ആദരവ്
പ്രകടിപ്പിച്ചു. ചിലർ തുടർന്നുള്ള ദിവസങ്ങളിൽ
അധികസമയം ജോലി ചെയ്യുമെന്നും അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ, ഐടി ജീവനക്കാർ,
അധ്യാപകർ എന്നിവരെല്ലാം കലാം സാറിനു ആദരസൂചകമായി
മണിക്കൂറുകളോളം അധികസമയം ജോലി ചെയ്തു.
രാമേശ്വരത്തെ
സൂര്യോദയം

Prof. John Kurakar
No comments:
Post a Comment