Pages

Wednesday, July 29, 2015

എ.പി.ജെഅബ്ദുൽകലാം, കാലത്തിനുമേൽവീണഇന്ത്യയുടെ കയ്യൊപ്പ്

എ.പി.ജെഅബ്ദുൽകലാം,
കാലത്തിനുമേൽവീണഇന്ത്യയുടെ കയ്യൊപ്പ്
1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അബ്ദുൽ കലാം എക്കാലത്തും വ്യ
ത്യസ്തനായി ജീവിച്ച മനുഷ്യനായിരുന്നു. എല്ലാ അർഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ച മനുഷ്യനായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം എത്തിയതിലെ വ്യത്യസ്തതയും കാണാതെ വയ്യ. ഇന്ത്യയിൽ എൻഡിഎ സർക്കാരിന്റെയും കോൺഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്ര പ്രതിമാസ ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി.

∙ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി, അന്തർവാഹിനി, യുദ്ധവിമാനം എന്നിവയിൽ സഞ്ചരിച്ച ആദ്യ പ്രസിഡന്റ്,∙ 1998 ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിക്ക് നേതൃത്വം നൽകിയ വ്യക്തി.∙ 1997 ൽ ഭാരത രത്നം ലഭിച്ചു, 1994 ൽ ആര്യഭട്ട പുരസ്കാരം ലഭിച്ചു, ഇന്ത്യയുടെ പരിസ്ഥിതി അംബാസഡർ,∙ ശാസ്ത്രമേഖലയിലെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടണിലെ ചാൾസ് രണ്ട് രാജാവ് ആദരിച്ച ഏക ഭാരതീയ ശാസത്രജ്ഞൻ,∙ ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ,∙ അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്ട്രപതി,∙ ലോകത്താദ്യമായി വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ഉപഗ്രഹം എന്ന ആശയം മുന്നോട്ടുവച്വ വ്യക്തി,∙ ഏറ്റവും കൂടുതൽ ഓണറ്റി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ്,∙ ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായി.,∙ സുഖോയ് വിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്∙ കേരളത്തിന് പത്തിന കർമപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി, സിയാചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി,∙ ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ശാസ്ത്രജ്ഞൻ,∙പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി.
മനുഷ്യനെതൊട്ടശാസ്ത്രനായകന്
ജി. മാധവന്നാായര്
എസ്.എല്‍.വി.മൂന്നിന്റെ അണിയറയില്‍ പ്രവര്ത്തി്ക്കുന്ന കാലം. ദൗ
ത്യത്തിന്റെ പുരോഗതി വിലയിരുത്താനായി ഇടയ്ക്കിടെ െഎ.എസ്.ആര്‍.ഒ. ചെയര്മായന്‍ സതീഷ് ധവാന്റെ വരവ് വലിയൊരു സംഭവമായിരുന്നു. ചെയര്മാ്ന്റെ വരവിന് ദിവസങ്ങള്ക്കു മുമ്പുതന്നെ ഞങ്ങളുടെ സംഘത്തലവന്‍ എ.പി.ജെ. അബ്ദുല്‍ കലാം ലക്ഷ്യങ്ങളൊക്കെ കൈവരിക്കും. വിശകലനങ്ങളും വിലയിരുത്തലുകളും പൂര്ത്തി്യാക്കും. എന്നാലും തൃപ്തിയാവില്ല. വീണ്ടും വൈകുന്നേരങ്ങളില്‍ മീറ്റിങ്ങും വിശകലനവും. എല്ലാം പൂര്ത്തിുയായിട്ടും പിന്നെയെന്തിനാണ് വീണ്ടും മീറ്റിങ്ങുകളെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഭഗവദ്ഗീതയിലെ ഒരു സന്ദര്ഭംച വിശദീകരിച്ചു. മഹാഭാരതയുദ്ധകാലത്ത് ശ്രീകൃഷ്ണനും അര്ജുംനനും ഒരു കൂടാരത്തിലാണു താമസം. ഒരുദിവസം രാത്രി അര്ജുുനന്‍ നോക്കുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണനെ കാണാനില്ല. തിരഞ്ഞുചെന്നപ്പോള്‍ കൃഷ്ണന്‍ പടക്കുതിരകളുടെയടുത്ത് അവയെ നിരീക്ഷിച്ച് നില്ക്കുഷന്നു. എന്താണിതുനല്കുയന്ന സന്ദേശമെന്ന് അദ്ദേഹം ചോദിച്ചു. കൃഷ്ണന്റെ പ്രതിബദ്ധത, ആത്മാര്ഥനത എന്നൊക്കെയുള്ള ഞങ്ങളുടെ മറുപടി അദ്ദേഹം അംഗീകരിച്ചില്ല. ഇതൊന്നുമല്ല, ദൈവത്തിനുപോലും തയ്യാറെടുപ്പു വേണം. അതുകൊണ്ടാണ് കൃഷ്ണന്‍ കുതിരകളെ നോക്കാന്പോംയത് അദ്ദേഹം പറഞ്ഞു. അതായിരുന്നു കലാം. അവസാനശ്വാസംവരെയും അദ്ദേഹം രാജ്യത്തിന്റെയും ജനതയുടെയും പുരോഗതിക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.
ദിവസം 18 മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യിരുന്നത്. അന്ന് ഇതുപോലെ സൗകര്യങ്ങളും വാഹനങ്ങളും ഒന്നുമില്ലാത്ത കാലം. ഞങ്ങളെല്ലാം ഒരു ജീപ്പില്ക്കയയറി കലാം താമസിക്കുന്ന ലോഡ്ജിലേക്കു പോകും. അവിടെനിന്ന് കലാമിനെയുംകൂട്ടി തുമ്പയിലേക്കു പോകും. രാവിലെ എട്ടരയോടെ അവിടെയെത്തും. പാതിരായ്ക്കാണു മടക്കം. അന്നേരം ഭക്ഷണക്കടകളെല്ലാം അടച്ചിരിക്കും. തിരുവനന്തപുരം റെയില്വേല സ്‌റ്റേഷന്റെ അടുത്ത് ബ്രെഡും പാലും കിട്ടുന്ന ഒരു പെട്ടിക്കടയുണ്ടായിരുന്നു. അവിടെനിന്നാണ് ഭക്ഷണം.
സമയം നിങ്ങളുടെ കൈയിലാണ്. അത് എങ്ങനെ, എന്തിന് ഉപ
യോഗിക്കണമെന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ലക്ഷ്യം നിശ്ചയിച്ച് അത് സാധിക്കാനായി ഇറങ്ങിയാല്‍ ആര്ക്കും  നിങ്ങളെ തടയാനാവില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വ്യക്തിപരമായതെല്ലാം ഒഴിവാക്കി സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും നന്മയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരിക്കല്‍ നാട്ടില്‍ വിവാഹനിശ്ചയത്തിനായി തീയതി തീരുമാനിച്ചിരുന്നു. അങ്ങോട്ടുപോകാന്‍ ടിക്കറ്റുമെടുത്തു. പക്ഷേ, വിവാഹനിശ്ചയദിവസം രാവിലെ നോക്കുമ്പോള്‍ കലാം അതാ ഓഫീസിലിരിക്കുന്നു.എന്റെ ഗുരുനാഥനായ അദ്ദേഹത്തെ ഞാന്‍ ഇങ്ങനെ വിലയിരുത്തും: മനുഷ്യനെ സ്പര്ശി ച്ച ശാസ്ത്രനേതാവ്. ബഹിരാകാശ, ആണവ രംഗങ്ങളില്‍ ഇന്ത്യക്ക് ഒരു ദര്ശറനം കാഴ്ചവെച്ചത് അദ്ദേഹമാണ്. 1972ല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ എസ്.എല്‍.വി.മൂന്ന് ദൗത്യത്തോടെയാണ് ഇന്ത്യയില്‍ വലിയ റോക്കറ്റുണ്ടാക്കലിനു തുടക്കംകുറിച്ചത്. അതുവരെ 10 കിലോഗ്രാം ഭാരമുള്ള റോക്കറ്റുണ്ടാക്കിയ നമ്മള്‍ 17 ടണ്‍ ഭാരമുള്ള റോക്കറ്റുണ്ടാക്കാനുള്ള സംവിധാനവും സാങ്കേതികവിദ്യയും വളരെ കൃത്യമായി വികസിപ്പിച്ചെടുത്തു. അങ്ങനെ റോക്കറ്റിന്റെ സോളിഡ് ടെക്‌നോളജിയില്‍ മുന്നിലെത്താനുള്ള അവസരം ഇന്ത്യക്കുണ്ടായി.
 ഈ സാങ്കേതികവിദ്യാവികസനത്തിന്റെ തുടര്ച്ചളയായാണ് മിസൈല്‍ നിര്മി
നക്കാനുള്ള പരിപാടിക്ക് അദ്ദേഹം നേതൃത്വംനല്കിദയത്. 'മിസൈല്മാാന്‍' എന്ന വിശേഷണത്തിന് അദ്ദേഹം ഏറ്റവും അര്ഹകനാണ്. നമ്മുടെ രാജ്യത്തിനാവശ്യമായ മിസൈല്‍ പദ്ധതിയെപ്പറ്റി പൂര്ണതമായൊരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. പത്തുകൊല്ലത്തോളം അദ്ദേഹം മിസൈല്‍ നിര്മാിണഗവേഷണ പരിപാടിയില്‍ മുഴുകി. ഇതിന്റെ ഫലമായാണ് 'അഗ്‌നി' ശ്രേണിയിലുള്ള മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചത്.ആണവരംഗത്ത് അടിസ്ഥാന സാങ്കേതികജ്ഞാനം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍, ഇതിനെ ആയുധമാക്കിമാറ്റാനുള്ള അടിസ്ഥാനതത്ത്വങ്ങള്‍ സ്വാംശീകരിക്കുന്നതിനും അതിനുള്ള സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വംനല്കിധയത് കലാമാണ്. ഇങ്ങനെ ഈ മൂന്നു രംഗങ്ങളിലും പ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള വീക്ഷണവും അത് യാഥാര്ഥ്യാമാക്കാനുള്ള സംവിധാനവും ഒരുക്കിയെന്നതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. ഭാവിയെ മുന്നില്ക്ക ണ്ട് സമയബന്ധിതമായി ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. അതിനായി ദൗത്യങ്ങള്‍ രൂപകല്പനചെയ്യുകയും അവ ഫലപ്രദമായി പ്രവര്ത്തിാക്കുന്നതിന് സംവിധാനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, ഇതായിരുന്നു ആദ്ദേഹം ചെയ്തത്.
രാഷ്ട്രപതിയായിരുന്നപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രസമൂഹത്തിനുവേണ്ടി അദ്ദേ
ഹം നടത്തിയ പ്രവര്ത്തൂനങ്ങളും ഒരര്ഥനത്തില്‍ ഇതിന്റെ തുടര്ച്ച യാണ്. െഎ.െഎ.ടി. തുടങ്ങിയ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്ക്ക്ന പ്രോജക്ടുകള്‍ നല്കിാ. ഇന്ത്യയുടെ നേട്ടത്തിനായി യുവമനസ്സുകളെ പ്രചോദിപ്പിക്കാനുള്ള അധ്വാനത്തില്‍ അദ്ദേഹം മുഴുകി. ഇതിനായി രാജ്യത്തെ ശാസ്ത്രസമൂഹത്തെയാകെ അദ്ദേഹം പ്രയോജനപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യയുടെ ശാസ്ത്രനേതാവായി ഞാന്‍ വിശേഷിപ്പിക്കുന്നത്.
2 ഈ നേട്ടങ്ങള്‍ അദ്ദേഹത്തിന് ചില അസൂയാലുക്കളെയും സൃഷ്ടിച്ചു. ഡി.ആര്‍.ഡി.ഒ.യില്നിേന്ന് വിരമിച്ചശേഷം ഇന്ത്യയിലെ ഒരു പ്രമുഖസ്ഥാപനത്തില്‍ പ്രൊഫസറാകാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹത്തിന് പിഎച്ച്.ഡി. ഇല്ലെന്നപേരില്‍ ചില അക്കാദമിക ബ്രാഹ്മണന്മാ.ര്‍ ഇതിനനുവദിച്ചില്ല. തൊട്ടടുത്തദിവസം അദ്ദേഹം അണ്ണാ സര്വകകലാശാലയില്‍ പ്രൊഫസറായി ചേര്ന്നു . എന്നിട്ടു ചെയ്തതെന്താണെന്നോ, അഞ്ചാറ് യുവഗവേഷകരെ സംഘടിപ്പിച്ച് കേള്വിനക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു ചിപ്പ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണത്തിനു നേതൃത്വംനല്കിട. ഈ ഗവേഷണത്തിനിടെയാണ് രാഷ്ട്രപതിസ്ഥാനത്തേക്കുള്ള ക്ഷണമെത്തുന്നത്.
ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സ്‌പേസ് സയന്സ്  ആന്ഡ്ച ടെക്‌നോളജിയില്‍ ചാന്സിലറാകാന്‍ ഞാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെയാണേറ്റെടുത്തത്. ആലങ്കാരികമായി ആ പദവി വഹിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. കുട്ടികളുമായും അധ്യാപകരുമായും സംവദിക്കാന്‍ കൊല്ലത്തില്‍ രണ്ടുതവണ അദ്ദേഹം അവിടെയെത്തുമായിരുന്നു. ഹാര്വാതര്ഡ്യ സര്വണകലാശാലയില്‍, മസാച്യുസെറ്റ്‌സ് ഇന്സ്റ്റി റ്റിയൂട്ടില്‍, കാള്ടെയക്കില്‍... അങ്ങനെ ലോകത്തെവിടെയും ഗവേഷകരുമായി സംവദിക്കാന്‍ ആരോഗ്യസ്ഥിതിയും കാലാവസ്ഥയുമൊന്നും വകവെയ്ക്കാതെ അദ്ദേഹം പോകുമായിരുന്നു. കുട്ടികളുമായി സംസാരിക്കാനുള്ള എല്ലാ ക്ഷണങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു. കലാമിന്റെ ശാസ്ത്രവും ഗവേഷണവും എന്നും മനുഷ്യനുവേണ്ടിയായിരുന്നു. ബഹിരാകാശരംഗത്തുണ്ടാവുന്ന വികാസങ്ങളും കണ്ടെത്തലുകളും സാധാരണക്കാര്ക്ക്ര എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും ആലോചനാവിഷയമായിരുന്നു. മിസൈലുകള്ക്കു പയോഗിക്കുന്ന ചില സംയുക്തങ്ങള്കൊനണ്ട് അദ്ദേഹവും ഡോ. രാജു എന്ന ഹൃദ്രോഗചികിത്സകനും ചേര്ന്ന്  വികസിപ്പിച്ച 'കലാംരാജു സ്‌റ്റെന്റ്' രാജ്യത്ത് ഹൃദ്രോഗചികിത്സയില്‍ വിപ്ലവമുണ്ടാക്കി. സ്‌റ്റെന്റിചന് വന്വി്ലയുണ്ടായിരുന്നകാലത്താണ് വിലകുറഞ്ഞ ഈ സ്‌റ്റെന്റ് വികസിപ്പിച്ചത്. റോക്കറ്റുകളുടെ നിര്മിാതിക്കായി വികസിപ്പിച്ച കാര്ബ ണ്‍ ഫൈബര്‍ സാങ്കേതികവിദ്യകൊണ്ട് പോളിയോബാധിതര്ക്കുടപയോഗിക്കാവുന്ന തീരെ ഭാരംകുറഞ്ഞ ചലനസഹായികളുണ്ടാക്കുന്നതിനും അദ്ദേഹം പ്രേരണയായി. മനുഷ്യരെ മഹത്തായ ദൗത്യങ്ങള്ക്കാദയി ഇണക്കാനും അവരില്‍ മഹത്തായ ചിന്തകള്‍ ഉദ്ദീപിപ്പിക്കാനുംകഴിഞ്ഞ മാന്ത്രികനായിരുന്നു അദ്ദേഹം.
ചന്ദ്രനില്‍ ഇന്ത്യയുടെ പാതാകനാട്ടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹംകാരണം ചന്ദ്രയാന്റെ ഗതിതന്നെ മാറ്റേണ്ടിവന്നു. ഗ്രഹാന്തരപര്യവേക്ഷണങ്ങളെക്കുറിച്ച് പ്രവചനസ്വരത്തോടെയാണ് അദ്ദേഹം അടുത്തിടെ സംസാരിച്ചിരുന്നത്. ഭൂമിയും ചന്ദ്രനും ചൊവ്വയും ചേര്ന്നത ഒരു കൂട്ടായ്മയുണ്ടാക്കണം. ചന്ദ്രനെ താവളമാക്കി അവിടെനിന്ന് ചൊവ്വയിലേക്കു പോകണം. ചൊവ്വയില്‍ കോളനി സ്ഥാപിച്ച് അവിടെനിന്ന് ധാതുക്കള്‍ ഖനനംചെയ്ത് ഭൂമിയിലേക്കു കൊണ്ടുവരണം. ബഹിരാകാശത്ത് സൗരോര്ജംയ ഉത്പാദിപ്പിച്ച് ഭൂമിയിലേക്കു കൊണ്ടുവരണം. ഇങ്ങനെ എപ്പോഴും പുതിയ ചിന്തകളുടെ ലോകത്തായിരുന്നു അദ്ദേഹം. കേരളത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച പത്തിനപരിപാടി നടപ്പാക്കിയിരുന്നെങ്കില്‍ ഈ നാടിന്റെ പുരോഗതി ആയിരം മടങ്ങ് വേഗത്തിലാവുമായിരുന്നു. പഴയതൊന്നും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ചിന്തയിലും ജീവിതത്തിലും അദ്ദേഹം സ്വയം പുതുക്കപ്പെട്ടുകൊണ്ടിരുന്നു. ഹൈദരാബാദിലായിരിക്കുമ്പോള്‍ ഒരു ഒറ്റമുറിയിലായിരുന്നു താമസം. ഒരിക്കല്‍ ഞാനവിടെച്ചെല്ലുമ്പോള്‍ അദ്ദേഹം വീണയില്‍ 'എന്തരോ മഹാനുഭാവലു' എന്ന കീര്ത്ത നം മീട്ടുന്നു. അറുപതു വയസ്സിനു ശേഷമാണ് അദ്ദേഹം വീണവായിക്കാന്‍ പഠിച്ചതെന്ന കാര്യം നമുക്കു വിശ്വസിക്കാനായെന്നുവരില്ല. ആ കീര്ത്തനനം അദ്ദേഹത്തിന് എത്രയും പ്രിയപ്പെട്ടതായിരുന്നു
ഇന്ത്യയുടെആത്മാവുകണ്ടെത്തിയഅദ്ഭുതമനുഷ്യന്
സി. രാധാകൃഷ്ണന്
നിരാശരായ യുവതലമുറയ്ക്ക് പ്രതീക്ഷകളുടെ അഗ്നിച്ചിറകുകളില്‍ പറന്നുയരാന്‍ തന്റെ ജീവിതംകൊണ്ട് മാതൃക കാണിച്ച് പ്രചോദനം നല്കിുയ മഹാമനീഷിയാണ് ഡോ. എ.പി.ജെ. അബ്ദുല്കവലാം. ഇന്ന് ഇന്ത്യ ലോകത്ത് അറിയപ്പെടുന്നത് ബഹിരാകാശരംഗത്തെ കുതിച്ചുകയറ്റത്തിന്റെ പേരിലാണ്. രായ്ക്കുരാമാനം എന്നുപറയുന്ന വേഗത്തില്‍ അവികസിതരാജ്യമായ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിേരയിലുള്ള നാലഞ്ച് നാടുകളുടെ നിരയില് എത്തിപ്പെടുക എന്ന മഹാദ്ഭുതം അദ്ദേഹം സാധിപ്പിച്ചു. നാളെ നമ്മുടെ തലമുറകള്‍ കൂടുതലായി അറിയുക, ഓര്ക്കാണന്‍ ആഗ്രഹിക്കുക ഇദ്ദേഹത്തെപ്പോലെയുള്ള അദ്ഭുത മനുഷ്യരെയായിരിക്കും. സ്വതന്ത്ര ഇന്ത്യ എങ്ങിനെ വളരണമെന്ന് നമ്മുടെ രാഷ്ട്രശില്പ്പിവകള്‍ ആഗ്രഹിച്ചുവോ അങ്ങിനെ വളര്ന്നരത് ബഹിരാകാശ രംഗത്തായിരുന്നു എന്നകാര്യം കലാമിന്റെ തികച്ചും വേറിട്ട വ്യക്തിത്വത്തിന്റെ നിദര്ശരനമാണ്. സ്വന്തമായി കണ്ടുപിടിക്കുകയല്ല ലോകത്ത് കിട്ടാവുന്ന സാങ്കേതികവിദ്യയെ രാജ്യത്തിനു വേണ്ടി രൂപാന്തരപ്പെടുത്തിയെടുക്കുകയായിരുന്നു കലാം. ഇന്ത്യയുടെ ഉപരിവിദ്യാഭ്യാസരംഗത്ത് അദ്ദേഹം നിര്ദേരശിച്ച പരിഷ്‌കാരങ്ങള്‍ നാളെ വലിയ വിളവെടുപ്പുകളിലേക്കു നയിക്കും. തികഞ്ഞ അര്പ്പാണബോധമുള്ള സംഘാടകനായിരുന്നു അദ്ദേഹം. തന്റെകൂടെ ജോലിചെയ്യുന്നവരുടെ സ്‌നേഹവിശ്വാസങ്ങള്‍ പൂര്ണരമായി പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. വിട്ടുവീഴ്ചയില്ലാത്ത ദിശാബോധവും അര്പ്പതണബോധവും സൂക്ഷ്മതയും ശുദ്ധിയും നിഷ്പക്ഷതയും പാലിക്കാനദ്ദേഹത്തിന് സാധിച്ചു. വളരെ കാതലായ ഒരു ദര്ശകനമായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്ത്തിമച്ചത്. ലാളിത്യമായിരുന്നു അതിന്റെ മുഖമുദ്ര.ഞാന്‍ ആരുമല്ലെന്ന് അറിയാന്‍ കഴിയുന്നവര്ക്കേ് എന്തെങ്കിലുമാകാന്‍ സാധിക്കൂ എന്ന് സ്വജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു. രണ്ടുവട്ടം മാത്രമേ എനിക്കദ്ദേഹത്തെ കാണാനും ഇടപഴകാനും ഭാഗ്യമുണ്ടായുള്ളൂ. പരമശാന്തനായ സൂക്ഷ്മദൃഷ്ടിയായ ഒരു മഹാമനീഷിയുടെ കൂടെയായിരുന്നു ഞാന്‍ എന്ന ബോധമാണ് ആ കൂടിക്കാഴ്ചകള്‍ എന്നിലവശേഷിപ്പിച്ചത്. അപൂര്വാ്നുഭവമായിരുന്നു അത്. രാഷ്ട്രപതിഭവനിലും തിരുവനന്തപുരത്ത് രാജ്ഭവനിലും വെച്ചായിരുന്നു ആ കൂടിക്കാഴ്ചകള്‍. ഭാരതീയനായ ഒരാളാണ് എന്ന ധാരണയാണ് അദ്ദേഹത്തെ നയിച്ചത്.
തന്റെ മതവിശ്വാസവും ലോകവീക്ഷണവും വിശാലമായ കാഴ്ചപ്പാടില്‍ അദ്ദേഹത്തെ എത്തിക്കുകയായിരുന്നു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ അതിനെ സ്വാംശീകരിച്ച ചുരുക്കംപേരില്‍ ഒരാളായിരുന്നു കലാം.
ഞാന് ജനിച്ചത് കഴിവുകളോടുകൂടിയാണ്, ആശയങ്ങളോടും സ്വപ്നങ്ങളോടും കൂടിയാണ്, നന്മയോടും മഹത്ത്വത്തോടുമാണ്. ഞാന് പറക്കും ആത്മവിശ്വാസത്തോടെ.... ഈ കവിത പ്രതിജ്ഞയായി ചൊല്ലിക്കുമ്പോള് മുന് രാഷ്ട്രപതി എ.പി.ജെ.അബ്ദുല് കലാം സദസ്യരില് പ്രതീക്ഷയുടെ പുതിയ തിരിനാളങ്ങള് തെളിക്കുകയായിരുന്നു.പത്തനാപുരം ഗാന്ധിഭവന് സ്നേഹഗ്രാമത്തിന്റെ പത്താംവാര്ഷികവും മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ ഇന്റര്നെറ്റ് റേഡിയോ ഹരിതവാണിയും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് സദസ്യരില് ജീവിതത്തിന്റെ പുത്തന് ഉണര്വ് നല്കുന്ന പ്രതിജ്ഞ അദ്ദേഹം ചൊല്ലിച്ചത്.പരിപാടി കാണാനെത്തിയവരില് അനാഥരും അഗതികളും രോഗികളുമായ അന്തേവാസികളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള് അവര്ക്ക് നല്കിയ പ്രതീക്ഷ വിവരണാതീതമാണ്.
 മനുഷ്യന്റെ വേദന മാറ്റുന്നതും കണ്ണീരൊപ്പുന്നതുമാണ് നമുക്കു ചെയ്യാന് കഴിയുന്ന ഏറ്റവും വലിയകാര്യമെന്ന് കലാം അവരോട് പറഞ്ഞു. വിഷമതയനുഭവിക്കുന്നവര്ക്ക് എന്തു നല്കാനാകുമെന്ന ചിന്തയാണ് നമ്മുടെ മനസ്സില് ഉയര്ന്നുവരേണ്ടത്. അശരണരെ സഹായിക്കാനായാല് അവര്ക്കൊപ്പം ദൈവവും സന്തോഷിക്കുമെന്നും കലാം പറഞ്ഞു. താഴേക്കിടയിലുള്ളവരെ ഉയര്ത്തിയെടുക്കുന്നതിലൂടെയേ രാജ്യത്തിന്റെ പുരോഗതി സാധ്യമാകൂ. മതങ്ങളുടെ സഹവര്ത്തിത്വവും ഇതിന് ആവശ്യമാണെന്ന് കലാം ചൂണ്ടിക്കാട്ടി. രാമേശ്വരത്ത് തന്റെ ചെറുപ്പത്തിലെ ഒരു അനുഭവം അദ്ദേഹം ഉദാഹരിച്ചു. ഗാന്ധിഭവനും കാരുണ്യത്തിന്റെ കേന്ദ്രമാണെന്ന് കലാം വിശേഷിപ്പിച്ചു. പൂവില്നിന്ന് സുഗന്ധം പരക്കുന്നതുപോലെ ഇവിടെനിന്ന് കാരുണ്യം മറ്റിടങ്ങളിലേക്കും പരക്കട്ടെയെന്ന് കലാം ആശംസിച്ചു. എന്ത് നല്കാനാകും എന്നതിന്റെ മറുവശമാണ് എന്ത് എടുക്കാനാവും എന്നത്. അത്തരം ചിന്തകള് സമൂഹത്തിന് ഏറെ ദോഷം ചെയ്യുമെന്നതിനാല് അത് തിരസ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്മിപ്പിച്ചു. വജ്രത്തേക്കാള് കാഠിന്യമുള്ള മനസ്സുറപ്പുള്ളവരാവണം നമ്മളെന്നും കലാം നമ്മളെന്നായിരുന്നു കലാമിന്റെ വാക്കുകള്.


Prof. John Kurakar






No comments: