A ROBOT KILLED A FACTORY WORKER IN GERMANY
A robot killed
a factory worker at a Volkswagen plant in Germany, FT reports. The 21-year-old
worker was installing the robot when it struck him in the chest, crushing him
against a plate. He died after the incident.Prosecutors have opened an
investigation into the worker's death, but the internet has already begun to
call it the first robot homicide.A Volkswagen spokesman said this was not a
robot that would work side by side with humans, and that it was meant to live
in a safety cage - which the deceased worker was inside of during the
installation.
The worker's
death comes at a time when some are questioning the safety of robots. The
Future of Life Institute (FLI) , funded in part by a $10 million donation from
Tesla CEO Elon Musk, announced its plans to use $7 million to fund various
projects aimed at controlling artificial intelligence. One project wants to
help keep AI-powered weapons under "meaningful human control."While
the internet hysteria over this worker's death is heavily comprised of dark
comedy, many, such as Musk and Bill Gates, share concerns that the technology
of robots is outstripping our regulation of them.
'ഞാൻ
കൊലപാതകിയല്ല, എന്നെ അങ്ങനെ കാണരുത്: സസ്നേഹം റോബോട്ട്" എന്നായിരുന്നു ഫേസ്ബുക്കിൽ കണ്ട
ഒരു പോസ്റ്റ്. ജർമ്മനിയിൽ കാർനിർമ്മാണ കമ്പനിയായ ഫോക്സ്വാഗന്റെ ഫ്രാങ്ക്ഫുർട്ടിനടുത്തുള്ള നിർമ്മാണശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ച ദുഃഖകരമായ സംഭവത്തിന്റെ പ്രതികരണമായിരുന്നു പോസ്റ്റ്. തൊഴിലാളിയെ യന്ത്രക്കൈ പൊക്കിയെടുത്ത് ലോഹപാളിയിലേക്ക് അമർത്തുകയായിരുന്നു. റോബോട്ട് സ്ഥാപിക്കുന്ന സംഘത്തിലെ 22 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. സാധനങ്ങൾ എടുത്തുവയ്ക്കുന്നതിന് നിയോഗിക്കപ്പെട്ട റോബോട്ടിന് അനുവദിച്ച പരിധിയിൽ നിന്ന അയാളെയും എടുത്ത് 'ചേർത്തു"വയ്ക്കുകയാണുണ്ടായത്. പ്രോഗ്രാമിൽ വന്ന തകരാറിനെ തുടർന്നായിരുന്നു അപകടം. ഏത്
തൊഴിൽശാലയിലുമുണ്ടാകാവുന്ന തരത്തിലുള്ള ഒരു അപകടം.
എന്നാൽ, റോബോട്ട് ഒരാളെ
കൊലപ്പെടുത്തിയെന്ന രീതിയിൽ വാർത്ത വന്നത്
സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കി. ദുഃഖകരമായ ഈ സംഭവത്തെ തമാശ ആയാണ്
ഏറെപ്പേരും കണ്ടതെന്ന് കാണാം. ഒരു പ്രസ്സിംഗ് മെഷീനോ വെൽഡിംഗ് ജിഗോ അല്ല,
നാളെയുടെ വിപ്ളവമായി മാറാനിരിക്കുന്ന റോബോട്ട് ആളെക്കൊല്ലിയായി എന്നതാണ് അപകടത്തെ തമാശയോടെ കാണാൻ ഇടയാക്കിയത്. എന്നാൽ,
സിനിമയിൽ കാണുന്ന പോലുള്ള 'ചിന്തിക്കുന്ന അഥവാ
തിരിച്ചറിവുള്ള" ഒരു
റോബോട്ടായിരുന്നില്ല ഒരു യന്ത്രക്കൈ മാത്രമായിരുന്നു അതെന്ന്
ചിലർ ചൂണ്ടിക്കാട്ടുന്നു.
എപ്രകാരം കേസെടുക്കണമെന്നതിനെക്കുറിച്ച് ആലോചന
നടക്കുകയാണെന്നും അങ്ങനെയെങ്കിൽ ആർക്കെതിരെ കേസെടുക്കും എന്ന ചിന്താക്കുഴപ്പത്തിലാണ് പൊലീസെന്നും വാർത്താ ഏജൻസിയായ ഡി.പി.എയുടെ
റിപ്പോട്ടിനൊടുവിലുള്ള വാചകത്തിനും കമന്റോട് കമന്റുകളുണ്ട്. ഒരെണ്ണം
ഇങ്ങനെ: 'അപാരചിന്ത തന്നെ, കാറിടിച്ച് മരിച്ചാൽ ആർക്കെതിരെയാണ് കേസെടുക്കുക."
Prof. John Kurakar
No comments:
Post a Comment