Pages

Friday, June 26, 2015

TREE FALLS ON SCHOOL BUS- 5 CHILDREN DEAD 11 INJURED

സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ്
അഞ്ച് കുട്ടികള്‍ മരിച്ചു
Five school students died and seven other students were injured when a huge tree fell on school bus in which they were returning home after class on Friday evening.The incident was reported at Kothamangalam in Ernakulam district.Police said the students belonged to Veda Vidya School, Kothamangalam.The tree fell on the middle portion of the bus, where the victims were seated.Government announced compensation of Rs 4 lakh each for the families of the students who died. Home Minister Ramesh Chennithala said the government would look into the suggestion that trees posing threat to motorists along highways should be cut down.കോതമംഗലം ഒാടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസ്സിന് മുകളില്‍ മരം പൊട്ടിവീണ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. കറുകടം വിദ്യാവികാസ് സ്‌കൂളിന്റെ ബസിന് മുകളിലാണ് മരം കടപുഴകി വീണത്. കൃഷ്‌ണേന്ദു (5), ജോഹര്‍ (13), അമീന്‍, നിസ, ഗൗരി എന്നിവരാണ് മരിച്ചത്.വൈകീട്ട് 4.45 ഓടെ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ കോതമംഗലത്തിനും നെല്ലിമറ്റത്തിനും ഇടയില്‍ കോളനിപ്പടിക്കടുത്ത് എംബിറ്റ്‌സ് എഞ്ചിനീയറിങ് കോളേജിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. റോഡരികിലെ മണ്‍തിട്ടയില്‍ നിന്ന് ഒരു കൂറ്റന്‍ മഴമരം കടപുഴകി ബസ്സിന് മുകളിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. മരം വീണതോടെ ബസ് പൂര്‍ണമായി തകര്‍ന്നു. പന്ത്രണ്ട് കുട്ടികളായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായിരുന്നു.
           കുട്ടികളുടെ തലയ്ക്കും മുഖത്തുമാണ് പരിക്കുള്ളത്. നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് ബസ്സില്‍ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആസ്പത്രികളില്‍ എത്തിച്ചത്. ബസേലിയോസ്, ധര്‍മഗിരി ആസ്പത്രികളിലാണ് പരിക്കേറ്റ കുട്ടികള്‍ ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.സുരക്ഷാ വാതില്‍ ഇല്ലാതിരുന്നത് കൊണ്ട് ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്.

Prof. John Kurakar


No comments: