Pages

Monday, June 29, 2015

OTTAMOOLIKAL (ഒറ്റമൂലികൾ )

ഒറ്റമൂലികൾ

കൊളസ്ട്രോള് കുറയ്ക്കാനും
ഇല്ലാതാക്കാനും ഉള്ള ചില ഒറ്റമൂലികൾ ..
1, കാബേജില് വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരി നീരില് 5 ഗ്രാം കുരുമുളകുപൊടി ചേര്ത്ത് കാലത്ത് കഴിച്ചാല് കൊളസ്ട്രോളും ട്രൈഗ്ലിസറൈയിഡ്സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്
2,കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില് ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില് കഴിക്കുകയാണെങ്കില് കൊളസ്ട്രോള് വര്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്ക്ക് ശമനം കിട്ടും.
3,ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില് ചേര്ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല് കൊളസ്ട്രോള് വര്ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന് കഴിയും. ഹൃദ്രോഗം വരാന് സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില് ഏതുവിധമെങ്കിലും ഉള്പ്പെ്ടുത്തുന്നത് വളരെ ഗുണപ്രദമാണ്...
4,കൊളസ്ട്രോള് വര്ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തില് ചേര്ത്ത് തുടര്ച്ചയായി കഴിച്ചാല് നല്ല ഫലമുണ്ടാകും.
നിലക്കടലയെണ്ണ കൊളസ്ട്രോളിനെ വര്ധിധപ്പിക്കുകയില്ല.
ചെറുതരം മത്സ്യങ്ങള് കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാല് ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേര്ത്ത് പാകം ചെയ്തുപയോഗിച്ചാല് ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തില് ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല് കുട്ടികള്ക്കും വൃദ്ധന്മാര്ക്കും കൂടുതല് പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോള് വര്ധിപ്പിക്കാത്തതാണ്.........
കൊളസ്ട്രോളും ബ്ലഡ് പ്രഷറും അകറ്റി നിര്ത്താന് ഓട്സ് ശീലമാക്കിയാല് മതി. കൊളസ്ട്രോള് മൂലമുള്ള ഹൃദയാഘാതം തടയും. നല്ല കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാതെ ചീത്ത കൊളസ്ട്രോള് കുറക്കും. പ്രമേഹം നിയന്ത്രിക്കും. കാന്സളര് വരാനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യവും ഉണര്വ്നല്കും. ലയിച്ചു ചേരുന്ന നാരുകള് (സോലുബിള് ഫൈബര്) ധാരാളം അടങ്ങിയതാണു ഓട്സ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തിനു സംരക്ഷണം നല്കാന് ഈ ഫൈബര് സഹായിക്കുന്നു. മൂന്നു ഗ്രാം സോലുബിള് ഫൈബര് അടങ്ങിയ ഭക്ഷണം ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കും. ഓട്സ് ചേര്ത്ത ഒരു കപ്പു പാലില് നിന്ന് നാലു ഗ്രാം സോലുബിള് ഫൈബര് കിട്ടും. കൊളസ്ട്രോള് രക്തക്കുഴലുകളില് അടിഞ്ഞുകൂടാതിരിക്കാന് സഹായകമാണ് സോലുബിള് ഫൈബര് അടങ്ങിയ ഓട്സ്. കൊളസ്ട്രോള് അടിഞ്ഞു അടയുന്ന രക്തക്കുഴലുകളില് അവസാനം, രക്തം കട്ടപിടിച്ച് ഹൃദയാഘാതം ഉണ്ടാവുകയാണു പതിവ്.
കൂടാതെ തിപ്പലി കൊളസ്ട്രോള് കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില് അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്ക്കു ള്ളില് കൊളസ്ട്രോള് നിയന്ത്രണ വിധേയമാകുന്നുഇന്ത്യന് മള്ബനറി, ബീച്ച് മള്ബ്റി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്വരോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്സറിനെപ്രതിരോധിക്കാനും കൊളസ്ട്രോള് കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്, ഷുഗര്, കൊളസ്ട്രോള് എന്നിവയെ ശരീരത്തില് ക്രമീകരിച്ചു നിര്ത്തും . സമ്പൂര്ണ്ണ ആഹാരമായ തേന് രോഗങ്ങള് വരാതെ കാത്തു സൂക്ഷിക്കുന്നു.

ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില് കലക്കി തിളപ്പിച്ച് പുരട്ടുക
*പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
*തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
*ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില് ഒഴിക്കുക
*കണ്ണ് വേദനയ്ക്ക് നന്ത്യര് വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല് ചേര്ത്തോ അല്ലാതെയോ കണ്ണില് ഉറ്റിക്കുക
*മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന് വെള്ളത്തില് ചേര്ത്ത് കഴിക്കുക
*വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
*ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക
*കഫക്കെട്ടിന് ത്രിഫലാദി ചൂര്ണ്ണം ചെറുചൂടുവെള്ളത്തില് കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
*ചൂട്കുരുവിന് ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
*ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്പ് ഒരോ ടീസ്പൂണ് തേന് കഴിക്കുകെ
*വളം കടിക്ക് വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തരച്ച് ഉപ്പുനീരില് ചാലിച്ച് പുരട്ടുക
*ചുണങ്ങിന് വെറ്റില നീരില് വെളുത്തുള്ളി അരച്ച് പുരട്ടുക
*അരുചിക്ക് ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക
*പല്ലുവേദനയ്ക്ക ്വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
* തലവേദനയ്ക്ക് ഒരു സ്പൂണ് കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തരച്ച് ഉപ്പുനീരില് ചാലിച്ച് പുരട്ടുക
* വായ്നാറ്റം മാറ്റുവാന് ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക
* തുമ്മലിന് വേപ്പണ്ണ തലയില് തേച്ച് കുളിക്കുക.
ജലദോഷത്തിന് തുളസിയില നീര് ചുവന്നുള്ളിനീര് ഇവ ചെറുതേനില് ചേര്ത്ത് കഴിക്കുക
* ടോണ്സി ലെറ്റിസിന് വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ചയായി 3ദിവസം കഴിക്കുക
* തീ പൊള്ളലിന് ചെറുതേന് പുരട്ടുക
തലനീരിന് കുളികഴിഞ്ഞ് തലയില് രസ്നാദിപ്പൊടി തിരുമ്മുക
* ശരീര കാന്തിക്ക് ചെറുപയര്പ്പൊടി ഉപയോഗിച്ച് കുളിക്കുക
* കണ്ണിന് ചുറ്റുമുള്ള നിറം മാറന് ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര് കഴിഞ്ഞ് കഴുകുക
* പുളിച്ച് തികട്ടലിന് മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
* പേന്പോകാന് തുളസിയില ചതച്ച് തലയില് തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര് കഴിഞ്ഞ് കഴുകികളയുക
* പുഴുപ്പല്ല് മറുന്നതിന് എരുക്കിന് പാല് പല്ലിലെ ദ്വാരത്തില് ഉറ്റിക്കുക
* വിയര്പ്പു നാറ്റം മാറുവാന് മുതിര അരച്ച് ശരീരത്തില് തേച്ച് കുളിക്കുക
* ശരീരത്തിന് നിറം കിട്ടാന് ഒരു ഗ്ലാസ് കാരറ്റ് നീരില് ഉണക്കമുന്തിരി നീര്,തേന്,വെള്ളരിക്ക നീര് ഇവ ഓരോ ടീ സ്പൂണ് വീതം ഒരോ കഷ്ണം കല്ക്കണ്ടം ചേര്ത്ത് ദിവസവും കുടിക്കുക
* ഗര്ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് ഞൊട്ടാ ഞൊടിയന് അരച്ച് നെറ്റിയില് പുരട്ടുക
* മുലപ്പാല് വര്ദ്ധിക്കുന്നതിന് ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക
* ഉഷ്ണത്തിലെ അസുഖത്തിന് പശുവിന്റെ പാലില് ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
* ചുമയ്ക്ക ്പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില് ചാലിച്ച് കഴിക്കുക
* കരിവംഗലം മാററുന്നതിന് കസ്തൂരി മഞ്ഞള് മുഖത്ത് നിത്യവും തേയ്ക്കുക
* മുഖസൌന്ദര്യത്തിന് തുളസിയുടെ നീര് നിത്യവും തേയ്ക്കുക
* വായുകോപത്തിന് ഇഞ്ചിയും ഉപ്പും ചേര്ത്തരച്ച് അതിന്റെ നീര് കുടിക്കുക
* അമിതവണ്ണം കുറയ്ക്കാന് ചെറുതേനും സമംവെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക
* ഒച്ചയടപ്പിന് ജീരകം വറുത്ത്പൊടിച്ച് തേനില് ചാലിച്ച് കഴിക്കുക
* വളംകടിക്ക് ചുണ്ണാമ്പ് വെളിച്ചെണ്ണയില് ചാലിച്ച് പുരട്ടുക
* സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ച തടയാന് പാല്പ്പാടയില് കസ്തൂരി മഞ്ഞള് ചാലിച്ച് മുഖത്ത് പുരട്ടുക
* താരന് മാറാന് കടുക് അരച്ച് തലയില് തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
* മുഖത്തെ എണ്ണമയം മാറന് തണ്ണിമത്തന്റെ നീര് മുഖത്ത് പുരട്ടുക
* മെലിഞ്ഞവര് തടിക്കുന്നതിന് ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക
* കടന്തല് വിഷത്തിന് മുക്കുറ്റി അരച്ച് വെണ്ണയില് ചേര്ത്ത് പുരട്ടുക.
* ഓര്മ്മ കുറവിന് നിത്യവും ഈന്തപ്പഴം കഴിക്കുക
* മോണപഴുപ്പിന് നാരകത്തില് ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള് കൊള്ളുക
* പഴുതാര കുത്തിയാല് ചുള്ളമ്പ് പുരട്ടുക
* ക്ഷീണം മാറുന്നതിന് ചെറു ചൂടുവെള്ളത്തില് ഒരു * ടീ സ്പൂണ് ചെറുതേന് ചേര്ത്തുകുടിക്കുന്നു.
* പ്രഷറിന്തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
* ചെങ്കണ്ണിന് ചെറുതേന് കണ്ണിലെഴുതുക
* കാല് വിള്ളുന്നതിന് താമരയില കരിച്ച് * വെളിച്ചെണ്ണയില് ചാലിച്ച് പുരട്ടുക
* ദുര്മേദസ്സിന്ഒരു ടീ സ്പൂണ് നല്ലെണ്ണയില് ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
* കൃമിശല്യത്തിന് നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില് ഒരു ടീ സ്പൂണ് തേന് ചേര്ത്ത് രാവിലെ വെറും വയറ്റില് കഴിക്കുക
സാധാരണ നീരിന് തോട്ടാവാടി അരച്ച് പുരട്ടുക
ആര്ത്തവകാലത്തെ വയറുവേദയ്ക്ക് ത്രിഫലചൂര്ണം ശര്ക്കരച്ചേര്ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന് അമരി വേരിന്റെ മേല്ത്തൊലി അരച്ച് പാലില് ചേര്ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന് അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന് ചേര്ത്ത് കഴിക്കുക
ജലദോഷത്തിന് ചൂടുപാലില് ഒരു നുള്ളു മഞ്ഞള്പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്ത്ത് കഴിക്കുക
ചുമയ്ക്ക് തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക് കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില് ഒഴിക്കുക
പുകച്ചിലിന് നറുനീണ്ടി കിഴങ്ങ് പശുവിന്പാലില് അരച്ച് പുരട്ടുക
ചര്ദ്ദിക്ക്കച്ചോല കിഴങ്ങ് കരിക്കിന് വെള്ളത്തില് അരച്ച് കലക്കി കുടിക്കുക
അലര്ജിമൂലം ഉണ്ടാകുന്ന തുമ്മലിന് തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില് തേച്ച്കുളിക്കുക
മൂത്രചൂടിന് പൂവന് പഴം പഞ്ചസാര ചേര്ത്ത് കഴിക്കുക.
ഗര്ഭിണികള്ക്ക് ഉണ്ടാകുന്ന ചര്ദ്ദിക്ക് കുമ്പളത്തിന്റെ ഇല തോരന് വച്ച് കഴിക്കുക
മുടി കൊഴിച്ചില് നിര്ത്തുന്നതിന് ചെമ്പരത്തി പൂവിന്റെ ഇതളുകള് അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്സറിന് ബീട്ടറൂട്ട് തേന് ചേര്ത്ത് കഴിക്കുക
മലയശോദനയ്ക്ക് മുരിങ്ങയില തോരന് വച്ച് കഴിക്കുക
പരുവിന് അവണക്കിന് കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന് ചീവയ്ക്കപ്പൊടി തലയില് പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്ഘകാല യൌവനത്തിന് ത്രിഫല ചൂര്ണം തേനില് ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്ക്ക് വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക് ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില് വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക് ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത് കഴിക്കുക
പനിക്ക് തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില് പാടുകള് വരാതിരിക്കാന് ഗര്ഭത്തിന്റെ മൂന്നാം മാസം മുതല് പച്ച മഞ്ഞള് അരച്ച് വെളിച്ചെണ്ണയില് ചാലിച്ച് ഉദരഭാഗങ്ങളില് പുരട്ടികുളിക്കുക
കണ്ണിന് കുളിര്മ്മയുണ്ടാകന് രാത്രി ഉറങ്ങുന്നതിന് മുന്പ് അല്പം ആവണക്ക് എണ്ണ കണ്പീലിയില് തേക്കുക
മന്തിന് കയ്യോന്നിയുടെ ഇല നല്ലെണ്ണയില് അരച്ച് പുരട്ടുക
ദഹനക്കേടിന് ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില് ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്ചെമ്പരത്തിയുടെ വേര് അരച്ച് മോരില് കലക്കി കുടിക്കുക
പ്രമേഹത്തിന് കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ് പാലില് ദിവസവും കഴിക്കുക
കുട്ടികളില് ഉണ്ടാകുന്ന വിര ശല്യത്തില്വയമ്പ് വെള്ളത്തില് തൊട്ടരച്ച് കൊടുക്കുക
വാതത്തിന് വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില് ചാലിച്ച് കഴിക്കുക
വയറുകടിക്ക്ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത് പലതവണ കുടിക്കുക
ചോറിക്ക്മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില് കുളിക്കുക
രക്തകുറവിന് നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില് പാലില് കലക്കി കുടിക്കുക
കൊടിഞ്ഞിക്ക് പച്ചമഞ്ഞള് ഓടില് ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്മ്മശക്തി വര്ധിക്കുന്നതിന് പാലില് ബധാം പരിപ്പ് അരച്ച് ചേര്ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന് മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത് കഴിക്കുക
ചെന്നിക്കുത്തിന് നാല്പ്പാമരത്തോല് അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂരം,എന്നീവ ചേര്ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന് മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില് ചേര്ത്ത് കഴിക്കുക
വേനല് കുരുവിന് പരുത്തിയില തേങ്ങപ്പാലില് അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്കാഞ്ഞിരകുരു വാളന്പുളിയിലയുടെ നീരില് അരച്ച് വിനാഗിരി ചേര്ത്ത് പുരട്ടുക
ശരീര ശക്തിക്ക് ഓഡ്സ് നീര് കഴിക്കുക
ആമ വാതത്തിന് അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന് വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി ചെറുചൂടോടെ തലയില് പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന് ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക് മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന് വെളിച്ചെണ്ണയില് കരിംജീരകം ചതച്ചിട്ട് തലയില് തേക്കുക
കണ്ണിലെ മുറിവിന് ചന്ദനവും മുരിക്കിന്കുരുന്നു മുലപ്പാലില് അരച്ച് കണ്ണില് ഇറ്റിക്കുക
ജലദോഷം
1. ചെറുനാരങ്ങാനീരില് സമം തേന് ചേര്ത്ത് കഴിക്കുക. ഒരു വലിയ സ്പൂണ് തേന് ചെറുചൂടുള്ള ബാര്ലിവെള്ളത്തില് ഒഴിച്ച് കിടക്കാന് നേരത്ത് ദിവസവും കഴിച്ചാല് സ്ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറുതേന് ഇവ ചേര്ത്ത് സേവിക്കുക.
3. തേനില് ഏലക്കായ് ചേര്ത്ത് കഴിക്കുക.
4. തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കുക.
5. ചൂട് പാലില് ഒരു നുള്ള് മഞ്ഞള്പ്പൊടിയും കുരുമുളകുപൊടിയും ചേര്ത്ത് കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല് മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറാന് സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില് തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല് മൂക്കടപ്പ് ഉടന് മാറും.
9 മഞ്ഞള് ചേര്ത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാല് ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത് ഞെരടി മണപ്പിച്ചാല് മൂക്കടപ്പിന് ആശ്വാസം കിട്ടും.
ഛര്ദ്ദിയോടുകൂടിയ പനി
11. ഞാവല് തളിര്, മാവിന്തളിര്, പേരാലിന് മൊട്ട്, രാമച്ചം എന്നിവ കഷായംവച്ച് തേന് മേമ്പൊടി ചേര്ത്തു സേവിക്കുക.
കഫശല്യത്തിന്
12. കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്ത്ത് കഷായം വച്ച് തേന് ചേര്ത്ത് കഴിക്കുക.
13.തേന്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ച് കഴിക്കുക.
14. ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
15. ആടലോടകത്തിന്റെ ഇല അരച്ച് നീരെടുത്ത് (ഏകദേശം ഒരു ടീസ്പൂണ്) അതില് ഒരു കോഴിമുട്ട ഉടച്ചുചേര്ത്തു കഴിക്കുക.
16. നാരാങ്ങാവെള്ളത്തില് തേന് ചേര്ത്ത് കുടിക്കുക.
17. ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുക.
18. കുരുമുളകുപൊടിയില് തേനോ നെയ്യോ ചേര്ത്ത് കഴിക്കുക.
19. അയമോദകം പൊടിച്ച് പഞ്ചസാര ചേര്ത്ത് കഴിക്കുക.
20. അയമോദകം ചേര്ത്ത വെള്ളംകൊണ്ട് ആവിപിടിക്കുക.
ഒച്ചയടപ്പ്
21. ഇഞ്ചിയും ശര്ക്കരയും ഒരേ അനുപാതത്തില് ചേര്ത്ത് കഴിക്കുക.
22. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല് കുടിക്കുക.
23. വയമ്പ് തേനില് അരച്ച് കഴിക്കുക.
24. ഉപ്പ് ചൂടുവെള്ളത്തില് കലര്ത്തി കവിള്ക്കൊള്ളുക.
25. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ് മോരില് അരച്ചുകലക്കി കുടിക്കുക.
26. മുയല്ച്ചെവിയന് അല്പം ഉപ്പും വെളുത്തുള്ളിയും ചേര്ത്തരച്ച് കണ്ഠത്തില് പുരട്ടുക.
കൊതുകുശല്യത്തിന്
27. യൂക്കാലിതൈലം ദേഹത്ത് പുരട്ടുക.
28. അല്പം ചുവന്നുള്ളിനീര് കിടക്കയ്ക്ക് ചുറ്റും തളിക്കുക.
29. കുന്തിരിക്കം പുകയ്ക്കുക.
30. കര്പ്പൂരം എണ്ണയില് ചാലിച്ച് പുരട്ടിയാല് ഊണുമേശയില് നിന്ന് ഈച്ചകളെ അകറ്റാം.
ചുമ
31. ഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന്ചേര്ത്ത് കഴിക്കുക.
32. വയമ്പ് ചെറുതേനില് അരച്ച് രണ്ടുനേരം സേവിക്കുക.
33. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് സമം മലര്പ്പൊടിയും കൂട്ടി ആവശ്യത്തിന് പഞ്ചസാരയും ചേര്ത്ത് കഴിക്കുക.
34. അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തില് കലക്കി രണ്ടുനേരം കുടിക്കുക.
35. ഗ്രാമ്പു പൊടിച്ചത് ഒരുനുള്ള് വീതം തേനില് കുഴച്ച് രാവിലെയും വൈകുന്നേരവും കഴിക്കണം.
36. ജാതിക്ക പൊടിച്ച് പഞ്ചസാരയും ചേര്ത്ത് കഴിക്കണം.
പനി
37. ജലദോഷപ്പനിയുള്ളവര് ഒരു സ്പൂണ് മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച് ഒരു ഗ്ളാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഒരു ഗ്ളാസ് വീതം പലപ്രാവശ്യം കുടിച്ചാല് രണ്ടുദിവസം കൊണ്ട് കാര്യമായ ആശ്വാസം കിട്ടും.
38. ഒരു സ്പൂണ് കുരുമുളക് തുളസിയിലച്ചാറില് അരച്ച് മൂന്നുനേരം സേവിക്കുക.
39. ഘനപദാര്ത്ഥങ്ങള് കഴിക്കരുത്. ഉപവാസം പനി അകറ്റാന് സഹായകമാണ്.
40. ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന് തുളസിയിലനീരില് കുരുമുളകുപൊടി ചേര്ത്ത് കഴിച്ചാല് മതി.
41. ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത് തേന് ചേര്ത്ത് കഴിച്ചാല് പനി, ശ്വാസംമുട്ടല്, ചുമ എന്നിവ ശമിക്കും.
42. മുത്തങ്ങ അരച്ച് പാലില് ചേര്ത്ത് കഴിക്കുന്നത് പനിയും നീര്ക്കെട്ടും മാറാന് ഉത്തമമാണ്.
മഞ്ഞപ്പിത്തം
43. ഇളനീരില് മാവിന്റെ തളിരില അരച്ചുചേര്ത്ത് കഴിക്കുക.
44. നെല്ലിക്ക, കരിമ്പ് ഇവയുടെ നീര് തുല്യമായി ചേര്ത്ത് കുടിക്കുക.
45. കരിക്കിന് വെള്ളം ധാരാളമായി കുടിക്കുക.
വയറിളക്കം
46. കടുംചായയില് ചെറുനാരങ്ങാനീര് ചേര്ത്ത് കുടിക്കുന്നത് വയറിളക്കത്തെ ശമിപ്പിക്കും.
47. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്ത്ത് കുടിച്ചാല് വയറുവേദന ശമിക്കും.
48. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല് വിട്ടുമാറാത്ത വയറുവേദന മാറും.
വളംകടി
49. മലയിഞ്ചി അരച്ചുപുരട്ടിയാല് വളംകടി ശമിക്കും.
50. കശുമാവിന് തൊലിയിട്ട വെള്ളംകൊണ്ട് കാല് കഴുകുന്നതും കശുവണ്ടിത്തോടിന്റെ കറപുരട്ടുന്നതും വളംകടി മാറാന് ഉത്തമമാണ്.
51. മഴക്കാലത്ത് കാല്വിരലു കള്ക്കിടയില് ഉണ്ടാകുന്ന വളംകടി മാറാന് പച്ചമഞ്ഞളും വേപ്പിലയും പുരട്ടുന്നത് ഏറെ ഫലപ്രദമാണ്.
ഛര്ദ്ദി
52 കുറുന്തോട്ടി വേരരച്ച് തേനില് സേവിക്കുക.
53 ഉഴുന്നുപരിപ്പ് അരച്ച് ശര്ക്കര ചേര്ത്ത് കുഴച്ച് സേവിക്കുക.
54 അരി വറുത്ത് കഞ്ഞിവച്ച് കുടിക്കുക.
55 കരിക്കിന്വെള്ളം കുടിക്കുക.
56 ഇഞ്ചിനീരില് തേന് ചേര്ത്ത് കഴിക്കുക.
57 ഇന്തുപ്പ് അതേ അളവില് നെയ്യ് ചേര്ത്ത് കഴിക്കുക.
തലവേദന
58 മല്ലിയില അരച്ച് നെറ്റിയിലിടുക.
59 ചുവന്നതുളസിയിലയുടെ നീരുപിഴിഞ്ഞ് ഇടയ്ക്കിടെ നെറ്റിയില് തേയ്ക്കുക.
60 കടുപ്പമുള്ള ചായയിലോ കാപ്പിയിലോ ഒരു ടീസ്പൂണ് നാരങ്ങാനീര് ചേര്ത്തുകുടിക്കുക.
61 പുളിയിലനീരും വെളുത്തുള്ളിനീരും തമ്മില് ചേര്ത്തശേഷം അതില് തുണിയോ തൂവാലയോ മുക്കി നെറ്റിയില് പതിച്ചുവയ്ക്കുക.
62 ചന്ദനം അരച്ച് നെറ്റിയില് പുരട്ടുക.
ടോണ്സിലൈറ്റിസ്
63 തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില് ഉപ്പുചേര്ത്ത് കവിള്ക്കൊള്ളുക.
64 വെളുത്തുള്ളി നന്നായി ചതച്ചശേഷം തൊണ്ടക്കുഴിയില് പുരട്ടുക.
അതിസാരം
65 കറിവേപ്പിന്റെ തളിരില ചവച്ചുതിന്നുക.
66 കുട്ടികളിലെ അതിസാരത്തിന് ഗോതമ്പ് വറുത്തുപൊടിച്ച് ഒരു ടീസ്പൂണ് എടുത്ത് പാലില് ചേര്ത്ത് കൊടുക്കുക.
67 തിപ്പലിയും കുരുമുളകും ഒരേ അളവില് പൊടിച്ച് തിളപ്പിച്ചാറിയ വെള്ളത്തില് കലക്കി കുടിക്കുക.
68 ചെറുചീര അരച്ച് തേനും പഞ്ചസാരയും ചേര്ത്ത് കഞ്ഞിവെള്ളത്തില് ചാലിച്ച് കഴിക്കുക.
അരുചി
69 ഇഞ്ചിനീരും നാരങ്ങാനീരും ഒരേ അളവില് എടുത്ത് ഉപ്പുചേര്ത്ത് കുറേശ്ശെ കഴിക്കുക.
70 കരിമ്പിന്നീരും ഇഞ്ചിനീരും തുല്യഅളവില് കലര്ത്തികുടിക്കുക.
71 കറിവേപ്പില അരച്ച് മോരില് കലക്കി കഴിക്കുക.
പേന്, ഈര്, കായ് എന്നിവ പോകാന്
72 തുളസിയിലയും പൂവും ചേര്ത്ത് തലമുടിയില് തിരുകി പൊതിഞ്ഞ് തല മൂടിക്കെട്ടിവയ്ക്കുക.
73 ഉലുവ പൊടിച്ച് അതുകൊണ്ട് തലകഴുകുക.
74 കറിവേപ്പിന്റെ കുരു ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയില് തേയ്ക്കുക.
75 ചെറുനാരങ്ങ നടുമുറിച്ച് തലയില് അഞ്ചുമിനിട്ട് നേരം ഉരസി കഴുകുക.
മനുഷ്യനാവശ്യമായ നിരവധി ഔഷധ മൂല്യങ്ങള് തുളസിയിലുണ്ട്. തുളസിയില്ലാത്ത് വീടിന് ഐശ്വര്യമില്ലെന്ന് പണ്ടുള്ളവര് പറഞ്ഞിരുന്നു.നല്ലൊരു അണുനാശിനി, ആന്റി ഓക്സിഡന്റ് എന്നീ നിലകളില് തുളസി ഉപയോഗിക്കാം.മുഖത്ത് തിളക്കം കിട്ടുന്നതിന്:- ഒരു ടീസ്പൂണ് തുളസിനീര് ഒരു സ്പൂണ് തേന് ചേര്ത്ത് ദിവസവും രാവിലെ വെറും വയറ്റില് കഴിക്കുക. വിളര്ച്ച മാറി രക്തപ്രസാദം നേടാം. തുളസിയില ഉണക്കി പൊടിച്ച് പനിനീരില് കലര്ത്തി ദിവസേന മുഖത്തിടുന്നത് മുഖകാന്തി വര്ധിപ്പിക്കുന്നു.ജലദോഷത്തിന്: തുളസിയില, ഉള്ളി, കുടംപുളി, കുരുമുളക് ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂട് കുറയുമ്പോള് കുറേശ്ശെ കഴിക്കുക.തുളസിയില കഷായം വെച്ച് കവിള് കൊണ്ടാല് വായ്നാറ്റത്തിന് ശമനം കിട്ടും. ?എക്കിള്, ശ്വാസം മുട്ടല് എന്നിവയ്ക്കും തുളസിക്കഷായം ഫലപ്രദമാണ്.?തുളസിയില നീരില് ഏലയ്ക്കാ പൊടിച്ചിട്ട് കഴിച്ചാല് ഏതു തരം ഛര്ദ്ദിയും നില്ക്കും.പൂച്ച കടിച്ചാല്: തുളസിയിലയും ഉപ്പും വെറ്റിലയും കൂടി അരച്ച് നീരില് പുരട്ടുക.ചെവിവേദനക്ക്: കൃഷ്ണ തുളസിയുടെ ഇല ചതച്ച് നീര് ചൂടാക്കി ചെവിയില് ഒഴിക്കുക.മുഖക്കുരുവിന്: തുളസിയില ഇടിച്ച് പിഴിഞ്ഞ നീര് മുഖത്ത് തേക്കുക.പുഴുക്കടി തടയാന് തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ചു പുരട്ടുക.തലയോട്ടിയിലെ പുഴുക്കടിക്ക് തുളസിനീര് ഇഞ്ചിനീര് എന്നിവ തുല്യ അളവിലെടുത്ത് മിശ്രിതമാക്കി തലയില് പുരട്ടുക.
 അരസ്പൂണ് ഉലുവാപൊടിയും 3 സ്പൂണ് വെള്ളവും ഉപയോഗിച്ച് കുഴക്കുക . കുഴച്ച ഈ മിശ്രിതം മണപ്പിക്കുക ഇത് മൈഗ്രയ്ന് മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാക്കുംകറുകപട്ട കുഴമ്പ് രൂപത്തിലാക്കി വെള്ളം ചേര്ത്ത് നെറ്റിക്കിരുവശവും പുരട്ടുക ഇത് മൈഗ്രയ്ന് മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാകുംവിറ്റാമിന് ആ3 അടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങള് ധാരാളം കഴിക്കുക.മൈഗ്രയ്ന് മൂല മുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാകും ഗോതമ്പ്, ഇലകറികള്,തക്കാളി, മീന് വിഭവങ്ങള്, കരള് എന്നിവയില് ധാരാളം വിറ്റാമിന് ആ3 അടങ്ങിയിരിക്കുന്നുനാരങ്ങാതോട് ഉണക്കിപൊടിച്ച് കുഴമ്പുരൂപത്തിലാക്കി നെറ്റിയില് പുരട്ടുക. ഉണങ്ങുമ്പോള് തണുത്തവെള്ളത്തില് കഴുകികളയുക.കാരറ്റ് ജൂസിന്റെകൂടെ ചീര, വെള്ളരിക്ക, ബീറ്റ്റൂട്ട് എന്നിവയില് ഏതെങ്കിലും ചേര്ത്ത് കഴിക്കുകയാണെങ്കില് മൈഗ്രയ്ന് ശമനമുണ്ടാകും . 300 മില്ലി ക്യാരറ്റ്ജൂസില് മേല്പറഞ്ഞ ഏതെങ്കിലും ജൂസ് ചേര്ത്ത് കുടിക്കുക.പ്രിംറോസ് ഓയില് നെറ്റിയില് തേച്ച് മസാജ് ചെയുക.ഇത് മൈഗ്രയ്ന് നല്ലൊരു പ്രതിവിധിയാണ്. ആഹാരത്തില് വെളുത്തുള്ളി ധാരാളം ഉപയോഗിക്കുക. വെളുത്തുള്ളി മൈഗ്രയ്ന് പരിഹാരമായി നിര്ദേശിക്കുന്നുണ്ട്ചന്ദനം വെള്ളം ചേര്ത്ത് നെറ്റിയില് പുരട്ടുക. ഉണങ്ങിയതിനുശേഷം കൈകൊണ്ട് കഴുകി കളയുക . മൈഗ്രയ്ന്ഉള്ളവര് നേരിട്ട് സൂര്യപ്രകാശം അടിക്കാതെ ശ്രദ്ധിക്കുക, കൂടാതെ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.ദിവസവുമുള്ള യോഗ , വ്യായാമം , നടത്തം എന്നിവ മൈഗ്രയ്ന് ശമനമുണ്ടാക്കും
പെട്ടെന്നുണ്ടാകുന്ന ചെവി വേദന സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവുന്നതില് ഏറെയാണ്. പലരിലും ചെവി വേദന ഉണ്ടാകുമ്പോള് അത് അസഹനീയമാംവിധം വലുതായിരിക്കും. ചെവിയ്ക്കുള്ളിലെ ഇന്ഫെക്ഷന് മൂലമാകും വേദനയുണ്ടാകുക. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില് കടുത്ത ആന്റി ബയോട്ടിക്കുകള് ഉപയോഗിച്ചാല് മാത്രമെ ചെവി വേദന ഭേദമാകുകയുള്ളു. ചെവി വേദന മാറ്റാന് സഹായിക്കുന്ന ചില വഴികള് താഴെ കൊടുത്തിരിക്കുന്നു. കുറച്ചു പഞ്ഞിയെടുത്തു ചൂടുവെള്ളത്തില് മുക്കി, പിഴിഞ്ഞശേഷം ചെറു ചൂടോടെ തന്നെ ചെഴിക്കു പുറത്തായി മൂടി വെക്കുക. ഇതില് ആശ്വാസം ലഭിക്കുന്നില്ലെങ്കില് ഐസ് വെള്ളത്തില് പഞ്ഞിമുക്കിയെടുത്തു, പിഴിഞ്ഞശേഷം ചെവിക്കു പുറത്തായി കുറച്ചുസമയം വെക്കുക. ഇങ്ങനെ ചെയ്യുമ്പോള് ചെവിക്കുള്ളില് ഒട്ടും വെള്ളം കടക്കാതെ ശ്രദ്ധിക്കുക. ഇത് ചെവിവേദനയ്ക്കു ആശ്വാസം നല്കും. ചെവിക്കു പുറത്തായി എണ്ണയിട്ടു മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള് ചെവിക്കുള്ളിലെ രക്തയോട്ടം വര്ദ്ധിക്കുന്നു. കഴുത്ത്, താടി എന്നിവിടങ്ങളില് മുകളില്നിന്നു താഴേക്കുവേണം മസാജ് ചെയ്യാന്. വേദനയ്ക്കു കാരണമാകുന്ന സ്ഥലത്തേക്കു രക്തയോട്ടം വര്ദ്ധിക്കുമ്പോള് ആശ്വാസം ലഭിക്കും. പലപ്പോഴും മൂക്കും ചെവിയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്ന തടസങ്ങള് ചെവി വേദനയ്ക്കു കാരണമാകും. ഇടയ്ക്കിടെ ആവി കൊള്ളുന്നത്, ഇത്തരത്തിലുള്ള ചെവി വേദനയ്ക്കു ആശ്വാസമാകും. ആവികൊള്ളാന്വേണ്ടി തിളപ്പിക്കുന്ന വെള്ളത്തിലേക്കു അല്പ്പം യൂക്കാലിപ്സോ കര്പ്പൂരവള്ളി നീരോ ഇടുന്നത് നന്നായിരിക്കും. വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞു പഞ്ഞിയില് മുക്കി ചെവിയിലേക്ക് ഒഴിക്കുക. ചെവിയുടെ ആഴത്തിലേക്കു പോകാതെ ശ്രദ്ധിക്കണം. വെളുത്തുള്ളി നീര് ചെവി വേദനയ്ക്കു ആശ്വാസമേകും. ഒരു കഷണം ചെറിയ ഉള്ളി രണ്ടായി മുറിക്കുക. ഉള്ളി കഷണത്തിന് ചെറിയ ചൂടുണ്ടാകണം. അതില്നിന്ന് ഗന്ധം വരുമ്പോള് രണ്ടു ചെവിയുടെയും പുറത്തുവെച്ച് അമര്ത്തുക. ഇങ്ങനെ ചെയ്യുന്നത് ചെവി വേദനയ്ക്കു ആശ്വാസമേകും.

മേല്പ്പറഞ്ഞ ഒറ്റമൂലി ചികില്സ വഴി  കഠിനമല്ലാത്ത ചെവി വേദനയ്ക്കു ആശ്വാസം ലഭിക്കും. എന്നാല് അതുകൊണ്ടു ചെവി വേദന കുറയുന്നില്ലെങ്കില്, ഉടന്തന്നെ ഒരു ഇഎന്ടി സ്പെഷ്യലിസ്റ്റിനെ കാണിക്കേണ്ടതാണ്.

ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകള് , തുടര്ച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലര്ജി, ഫ്രിഡ്ജില് വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീര്ക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങള് കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം. ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണീവെറ്റിലനീരും പച്ചക്കര്പ്പൂരവും ചെരുതേന് ചേര്ത്തുയോജിപ്പിച്ച് അരസ്പൂണ് വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേന് ഇവ സമംചേര്ത്തു സേവിക്കുക. തുളസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേര്ത്തു സേവിക്കുക. ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലര്പ്പൊടിയും പഞ്ചസാരയും കല്ക്കണ്ടം പൊടിച്ചതും കൂട്ടിക്കലര്ത്തി കഴിച്ചാല് കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിന്വെള്ളത്തില് കലര്ത്തി കഴിക്കുക. ചുക്ക്, ജീരകം ,പഞ്ചസാര ഇവ സമം ചേര്ത്തുപയോഗിച്ചാല് ചുമ ശരിക്കും ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേര്ത്തുപയോഗിച്ചാല് ചുമ ശമിക്കും. ചുക്ക്, ശര്ക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക. വയമ്പു പൊടിച്ചു ചെറുതേനില് ചാലിച്ചോ ആടലോടകത്തിലനാരില് ജീരകവും തിപ്പലിയും പൊടിച്ചുചേര്ത്തു കല്ക്കണ്ടം ചേര്ത്തോ കഴിക്കുക.
1. ഇഞ്ചിനീരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ കുടിച്ചാല്‍ ദഹനക്കേട്‌ മാറും.
2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച്‌ നീരെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.
3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത്‌ തേച്ച്‌ 15 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും.
4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന്‌ ചെറിയ ആശ്വാസം കിട്ടും.
5. ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുന്നത്‌ ശരീരകാന്തി കൂട്ടും.
6. ദിവസവും വെള്ളരിക്ക നീര്‌ പുരട്ടി ഒരു മണിക്കൂറിന്‌ ശേഷം കഴുകിക്കളയുന്നത്‌ കണ്ണിന്‌ ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാന്‍ സഹായിക്കും.
7. ഉരുളക്കിഴങ്ങ്‌ അരിഞ്ഞ്‌ മുഖത്ത്‌ തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും.
8. തുളസിയില ചതച്ച്‌ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും.
9. ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത്‌ കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
10. പഞ്ചസാര പൊടിച്ചത്‌, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ചുമ മാറിക്കിട്ടും.
11. മഞ്ഞളും ചെറുപയറുപൊടിയും തേനും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖകാന്തി വര്‍ധിക്കും.
12. ജീരകം വറുത്ത്‌ പൊടിച്ച്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറിക്കിട്ടും.
13. കടുകിട്ട്‌ തിളപ്പിച്ച വെള്ളം ഊറ്റിയെടുത്ത്‌ കുടിച്ചാല്‍ വയറ്റിലെ അസ്വാസ്‌ഥ്യം മാറും.
14. പേരയിലയും മഞ്ഞളും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖക്കുരു മാറും.
15. അല്‌പം ചെറുതേന്‍ ദിവസവും കുടിച്ചാല്‍ അമിതവണ്ണം കുറയും.
16. വെളുത്തുള്ളി ചതച്ച്‌ വേദനയുള്ള പല്ല്‌ കൊണ്ട്‌ കടിച്ചു പിടിച്ചാല്‍ പല്ലുവേദനയ്‌ക്ക് ശമനം കിട്ടും.
17. വേപ്പണ്ണ തലയില്‍ തേച്ച്‌ കുളിച്ചാല്‍ തുമ്മലിന്‌ ആശ്വാസം കിട്ടും.
18. പാല്‍പ്പാടയില്‍ കസ്‌തൂരി മഞ്ഞള്‍ ചാലിച്ച്‌ മുഖത്ത്‌ പുരട്ടിയാല്‍ സ്‌ത്രീകളുടെ മുഖത്തുള്ള രോമവളര്‍ച്ച കുറയ്‌ക്കാം.
19. ഉലുവ ഒരു ഗ്രാം വറുത്തുപൊടിച്ച്‌ ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു കുടിച്ചാല്‍ വയറു കടിക്ക്‌ ആശ്വാസം ലഭിക്കും.
20. തണ്ണിമത്തന്റെ നീര്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖത്തുള്ള എണ്ണമയം മാറിക്കിട്ടും.
21. തഴുതാമ വേരിട്ട വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദം ഒരുപരിധി വരെ തടയാം.
22. കൃഷ്‌ണതുളസിയുടെ നീര്‌ തലയില്‍ പുരട്ടിയാല്‍ പേന്‍ ശല്ല്യം അകറ്റാം.
23. തക്കാളിനീരും പഞ്ചസാരയും മിക്‌സ് ചെയ്‌ത് മുഖത്ത്‌ പുരട്ടി 15 മിനിറ്റിന്‌ ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ കുരുക്കള്‍ മാറും.
24. ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന്‌ ആശ്വാസം കിട്ടും.
25. പഞ്ചസാരലായനി മുഖത്ത്‌ പുരട്ടി 10 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ നിറം ലഭിക്കും.
26. കച്ചോല കിഴങ്ങ്‌ കരിക്കിന്‍ വെള്ളത്തില്‍ അരച്ച്‌ കഴിച്ചാല്‍ ചര്‍ദ്ദില്‍ മാറിക്കിട്ടും.
27. വേപ്പില അരച്ച്‌ പുരട്ടിയാല്‍ വൃണങ്ങള്‍ മാറും.
28. തുളസ്സി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര്‌ സമം ചേര്‍ത്ത്‌ ദിവസവും കഴിച്ചാല്‍ പനി വരുന്നത്‌ തടയാം.
29. തേനും റോസ്‌വാട്ടറും ചേര്‍ത്ത്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക്‌ നല്ല നിറം ലഭിക്കും.
30. പ്രസവശേഷം മൂന്നാം മാസം മുതല്‍ പച്ചമഞ്ഞള്‍ അരച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ വയറ്റില്‍ പുരട്ടി കുളിച്ചാല്‍ അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കും.
31. വയമ്പ്‌ വെള്ളത്തില്‍ തൊട്ട്‌ അരച്ച്‌ കൊടുത്താല്‍ കുട്ടികളിലെ വിരശല്യം തടയാം.
32. കിഴുകാനെല്ലി പാലില്‍ അരച്ച്‌ പുരട്ടിയാല്‍ അരിമ്പാറ മാറും.
33. തൊട്ടാവാടി അരച്ച്‌ പുരട്ടിയാല്‍ സാധാരണ നീര്‌ മാറിക്കിട്ടും.
34. തൈരും മഞ്ഞളും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടി 20 മിനിറ്റിന്‌ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും.
35.തുളസിയുടെ നീര്‌ നിത്യവും തേച്ചാല്‍ മുഖസൗന്ദര്യം കൂടും.
36. ചെറുപയര്‍ തരിയായിപ്പൊടിച്ച്‌ ആഴ്‌ചയില്‍ രണ്ട്‌ തവണ മുഖം കഴുകിയാല്‍ മുഖത്തെ കുരുക്കള്‍ മാറാന്‍ സഹായകമാകും.
37. ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത്‌ പുരട്ടുന്നത്‌ ചുണങ്ങ്‌ മാറാന്‍ സഹായിക്കും.
38. ഉമിക്കരിയും ഉപ്പും കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ പല്ലുതേച്ചാല്‍ വായ്‌നാറ്റം മാറിക്കിട്ടും.
39. തക്കാളി, ഉരുളക്കിഴങ്ങ്‌, വെള്ളരിക്ക എന്നിവ മുഖത്ത്‌ മസാജ്‌ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ മാറും.
40. ഒരു സ്‌പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും അരച്ച്‌ ഉപ്പുനീരില്‍ ചാലിച്ച്‌ പുരട്ടിയാല്‍ തലവേദനയ്‌ക്ക് ആശ്വാസം കിട്ടും.
41. ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന്‌ ശേഷം കഴിച്ചാല്‍ കഫകെട്ട്‌ മാറും.
42. തൈരും മുട്ടയുടെ വെള്ളയും ചേര്‍ത്ത്‌ തലയില്‍ പുരട്ടി ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുടിക്ക്‌ കരുത്ത്‌ ലഭിക്കും.
43. ആഴ്‌ചയില്‍ ഒരിക്കല്‍ ഉലുവ അരച്ച്‌ തലയില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാം.
44. കടലമാവും പാലും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.
45. ആര്യവേപ്പിലയും മഞ്ഞളും തേച്ച്‌കുളിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകില്ല.
46. തുളസിയില കഷായം കുടിക്കുന്നത്‌ ജലദോഷം മാറാന്‍ സഹായിക്കും.
47. മുരിങ്ങക്കായ, മുരിങ്ങയില ഇവയൊക്കെ ധാരാളം പാകം ചെയ്‌ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
48. വെളിച്ചെണ്ണ, കോഴിമുട്ടയുടെ വെള്ള എന്നിവ തമ്മില്‍ കലര്‍ത്തി തീപൊള്ളിയ ഭാഗത്ത്‌ പുരട്ടുന്നത്‌ നല്ലതാണ്‌.
49. തേയിലയിട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുന്നത്‌ തൊണ്ടവേദന കുറയാന്‍ സഹായിക്കും.
50. രണ്ടു ഗ്രാം ചുക്ക്‌ പൊടിച്ച്‌ അര ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍ ദഹനക്കുറവു മൂലമുള്ള വയറിന്റെ പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.

51. രണ്ടു പാത്രത്തിലായി ചൂടുവെള്ളവും തണുത്തവെള്ളവും എടുക്കുക. ഓരോന്നിലും കാലുകള്‍ മാറിമാറി മുക്കിവയ്‌ക്കുക. ദിവസവും 20 മിനിറ്റ്‌ ഇത്‌ ചെയ്‌താല്‍ വേദനയ്‌ക്ക് ആശ്വാസം കിട്ടും.
52. താമരയിതള്‍ പനിനീരില്‍ അരച്ച്‌ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകികളയുക. കുഴിനഖം മാറും.
53. ശതാവരിക്കിഴങ്ങിന്റെ നീര്‌ കുടിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും.
54. നാല്‍പാമരത്തോല്‌ അരച്ചു പുരട്ടിയാല്‍ ചെന്നിക്കുത്ത്‌ മാറും.
55. കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിച്ചാല്‍ തൊണ്ടവേദന മാറും.
56. പച്ചപപ്പായ തിന്നാല്‍ കൃമിശല്യം മാറും.
57. ദിവസവും ചുരുങ്ങിയത്‌ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ ശരീരോന്മേഷം കിട്ടും.
58. ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത്‌ അരച്ച്‌ പുരട്ടിയാല്‍ ചുണങ്ങ്‌ മാറും.
59. ഇരട്ടിമധുരം പാലില്‍ അരച്ചു പഞ്ചസാര ചേര്‍ത്ത്‌ കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
60. രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ചന്ദനവും ചേര്‍ത്ത്‌ അരച്ചു കലക്കുക. തണുത്തു കഴിയുമ്പോള്‍ ആ വെള്ളത്തില്‍ കുളിക്കുക. അമിതവിയര്‍പ്പു കാരണമുള്ള ദുര്‍ഗന്ധം മാറും.
61. തലമുടി പിളരുന്നത്‌ തടയാന്‍ നാരങ്ങാനീര്‌ പുരട്ടുന്നത്‌ നല്ലതാണ്‌. പക്ഷേ തലയോട്ടിയില്‍ അധികനേരം പുരട്ടി വച്ചാല്‍ മുടി നരയ്‌ക്കാനുള്ള സാധ്യതയുണ്ട്‌.
62. കല്‍ക്കണ്ടം പൊടിച്ച്‌ തൈരില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ചുട്ടുനീറ്റല്‍ മാറിക്കിട്ടും.
63. തുളസിയില,വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ താരന്‍ മാറും.
64. പഴുതാരയുടെ കടിയേറ്റാല്‍ ആ ഭാഗത്ത്‌ അമല്‍പ്പൊരിവേര്‌ പാലുകൂട്ടി അരച്ച്‌ ഭാഗത്ത്‌ പുരട്ടുന്നത്‌ നല്ലതാണ്‌.
65. ഉഴിഞ്ഞ ചതച്ചിട്ട്‌ വെള്ളം തിളപ്പിച്ച്‌ മുടി കഴുകുന്നത്‌ തലമുടി പിളരുന്നത്‌ തടയാന്‍ സഹായിക്കും.
66. ഗ്രീന്‍ ടീ ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ച്‌ ഐസ്‌ ക്യൂബുകളാക്കുക. അത്‌ മുഖക്കുരു ഉള്ള ഭാഗത്ത്‌ പതുക്കെ ഉരസ്സുക. മുഖക്കുരു മാറിക്കിട്ടും.
67. കാല്‍ കപ്പ്‌ വിനാഗിരിയും തേനും സമം ചേര്‍ത്ത്‌ ഒരു ടേബിസ്‌പൂണ്‍ വീതം ആറു നേരമായി ഒരു ദിവസം കഴിക്കുക. തൊണ്ടയടപ്പ്‌ മാറും.
68. തീപൊള്ളലേറ്റാല്‍ ആ ഭാഗത്ത്‌ അല്‍പ്പം ടൂത്ത്‌പേസ്‌റ്റ് തേക്കുക. പൊള്ളി വീര്‍ക്കുന്നത്‌ തടയാം.
69. ചിക്കന്‍ പോക്‌സ് കാരണം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാന്‍ എല്ലാ ദിവസവും കിടക്കുന്നതിന്‌ മുമ്പ്‌ പാടുള്ള ഭാഗത്ത്‌ അല്‍പ്പം ചെറുതേന്‍ പുരട്ടുക. പാട്‌ ഇല്ലാതാകുമെന്ന്‌ മാത്രമല്ല, ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനില്‍ക്കുകയും ചെയ്യും.
70. ഒലിവെണ്ണ കാല്‍പ്പാദത്തിലും ഉപ്പൂറ്റിയിലും പുരട്ടിയാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത്‌ തടയാം.
71. ചുക്കും മല്ലിയിലയുമിട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പനി കുറയും.
72. കഫമിളക്കുവാന്‍ ഓരോ ടീസ്‌പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിക്കാം.

73. തുമ്പയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ ത്വക്ക്‌ രോഗങ്ങള്‍ മാറും.
74. ജീരകം,ഉലുവ,വെളുത്തുള്ളി എന്നിവ വറുത്ത്‌ അതിട്ട്‌ വെള്ളം തിളപ്പിച്ച്‌ ദിവസവും കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാം.
75. ചെമ്പരത്തിപ്പൂവും മൈലാഞ്ചിയും ചേര്‍ത്ത്‌ എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടും
.

Prof. John Kurakar

No comments: