Pages

Sunday, June 28, 2015

KERALA FACES HUGE CROP LOSS AND BUILDING DAMAGE TO HEAVY RAINS

കാലവർഷം:
നാലായിരം വീടുകൾ തകർന്നു
Widespread damage to crop and property has been reported in the heavy rain that lashed in Kerala during the past three days.According to the agriculture department, rubber, plantain, and paddy have suffered heavy loss in the rain. Estimates suggest that over 12,500 plantains have perished in the district during the past 12 days. In addition, an estimated 3,000 rubber trees and more than 1,000 pepper wines have also been destroyed.While crops in 39.28 ha of land have been wiped out in the rain, paddy cultivation in over 25 ha has also been destroyed in Upper Kuttanad area where the sowing was delayed. Loss to property has been reported from Vijaypuram, Pallickathode and Vakathanam.According to authorities, the damages have been high In Kerala nearly 4000 houses have suffered damages in the rains, authorities said.
കാലവർഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയിലും കാറ്റിലും 102 വീടുകൾ പൂർണമായും 3725 വീടുകൾ ഭാഗികമായും തകർന്നു. 4268.51 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി.
നെടുമങ്ങാട് കിള്ളിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ശനിയാഴ്ചത്തെ പേമാരിയിൽ കുട്ടനാട്  പാടശേഖരത്തിലെ ബണ്ടിന് സമീപം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വൃദ്ധന്റെയും, കോട്ടയം കടുത്തുരുത്തിയിൽ മീൻ പിടിക്കുന്നതിനിടെ പുഴയിൽ കാണാതായ ആളുടെയും  മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. ഇതോടെ ഇത്തവണ കാലവർഷക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 29 ആയി.

നെടുമങ്ങാട് പത്താംകല്ലിൽ  കിള്ളിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ നയിഫിനെ (15) ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടുകുളിക്കാനായി ആറ്റിലേക്ക് ചാടിയ നയിഫ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ നയിഫിനുവേണ്ടി തെരച്ചിൽ തുടരുന്നു. നെടുമങ്ങാട് പത്താംകല്ല് പന്തടിക്കോണം നയിഫ് മൻസിലിൽ നസീറിന്റെയും ഷീജയുടെയും മകനാണ് നയിഫ്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. നൂറ സഹോദരിയാണ്
കുട്ടനാട്ടിൽ തെക്കേതൊള്ളായിരം പാടശേഖരത്തിലെ ബണ്ടിന് സമീപം കുളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രാമങ്കരി 13-ാം വാർഡ് പള്ളിക്കൂട്ടുമ്മ മോളിസദനത്തിൽ പുരുഷോത്തമന്റെ (74) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി പാഴ്ത്തുരുത്തി പുളുക്കയിൽ ജോസഫ് സിറയക് (കുഞ്ഞ് -56) ആണ് പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തി.
ജൂൺ അഞ്ചിന് കാലവർഷം ആരംഭിച്ചശേഷം ഇന്നലെവരെ 83.40 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്.  6516.35 ലക്ഷം രൂപയുടെ നാശം കാർഷികമേഖലയിലുണ്ടായി. ശനിയാഴ്ചയുണ്ടായ അതിശക്തമായ മഴയിൽ  മാത്രം സംസ്ഥാനത്താകമാനം 4.13 കോടിയുടെ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ മൂന്ന് വീടുകൾ വീതവും ആലപ്പുഴയിൽ ഒരു വീടും പൂർണമായി തകർന്നു. 530 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. 400.75 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായതായി ജില്ലാ കളക്ടറേറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോതമംഗലത്ത് സ്കൂൾ ബസിന് മീതെ മരം വീണ് അഞ്ച് കുട്ടികൾ മരണമടഞ്ഞതാണ് ഇത്തവണ കാലവർഷത്തിലെ  വലിയ ദുരന്തം. കൃഷിപ്പണിക്കിടെ മരം ഒടിഞ്ഞുവീണ്  കോട്ടയം കുര്യനാട് സി. ജോയിയും (56), കാറ്റത്ത് ഒടിഞ്ഞുവീണ മരക്കൊമ്പിനടിയിൽപ്പെട്ട്   കൊല്ലം പരവൂർ സ്വദേശി ബാബുസേനൻ പിള്ളയും (58) മരണമടഞ്ഞു. തൃശൂരിൽ 5 പേരും ഇടുക്കിയിലും കണ്ണൂരിലും  4 പേർ വീതവും പത്തനംതിട്ടയിലും കാസർകോട്ടും 3 പേർ വീതവും  ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരാൾ  വീതവുമാണ് മഴക്കെടുതികളിൽ മരിച്ചത്.
മഴക്കെടുതി രൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം എൽ.പി.എസിലും  ആലപ്പുഴയിലും ഇന്നലെ ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. വയനാട്-7, പാലക്കാട്-2, ആലപ്പുഴ 3, കൊല്ലം-2 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.
അമ്പലപ്പുഴ പറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ 214 ഏക്കറുള്ള പൂന്തുരം പാടശേഖരത്തിൽ മട വീഴ്ചയിൽ 60 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ജില്ലയിലെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്.
തൃശൂർ ജില്ലയിൽ കാലവർഷക്കെടുതിയിൽ നഷ്ടം നാലുകോടിയിലേറെ. മൂന്നുകോടിയുടെ കൃഷി നാശമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്.
25
വീട് പൂർണമായും 200  വീട് ഭാഗികമായും തകർന്നു. മുന്നൂറോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.

കോട്ടയം ജില്ലയിൽ നാല് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി നൽകി.
കനത്ത മഴയിൽ മൂവാറ്റുപുഴയിൽ എം.സി റോഡിനോട് ചേർന്നുള്ള മലയിടിഞ്ഞ് രണ്ടുനില കെട്ടിടം തകർന്നു. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കോതമംഗലം മേഖലയിൽ മൂന്നു വീടുകൾ ഭാഗികമായി തകർന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിലും കൂത്താട്ടുകുളം മേഖലയിലും വ്യാപകമായി കൃഷിനാശം സംഭവിച്ചു.

ഇടുക്കിയിൽ ഉരുൾപൊട്ടൽ ഭീതി
ഇടുക്കി ജില്ലയിലെ ഉപ്പുതറ പശുപ്പാറയിലും, രാജാക്കാട് മുട്ടുകാടും കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടൽ  ജനങ്ങളെ  ഭീതിയിലാഴ്ത്തി. ജില്ലയിലെ 64 വില്ലേജുകളിൽ 57ഉം ഉരുൾപൊട്ടൽ മേഖലയിലാണ്. ഇതിൽ 47 വില്ലേജുകളിൽ ഏതു സമയത്തും ഉരുൾപൊട്ടാം.
ഉപ്പുതറ പശുപ്പാറയിലും, രാജാക്കാട് മുട്ടുകാടും ഉരുൾപൊട്ടി കഴിഞ്ഞദിവസം മൂന്നേക്കറോളം കൃഷിയിടം ഒലിച്ച് പോയി.

Prof. John Kurakar


No comments: