ഇന്ത്യന്‍ റെയില്‍വേയും ഇന്ത്യന്‍ ആര്‍മിയും ചേര്‍ന്ന് എത്ര പേര്‍ക്കു ജോലി നല്‍കുന്നുണ്ടെന്നറിയാമോ? ഏകദേശം 2.7 കോടി ആളുകള്‍ക്ക്. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് എന്നറിയപ്പെടുന്നത് ഇന്ത്യന്‍ റെയില്‍വേയാണെങ്കിലും ഇതു സംബന്ധിച്ചു പുറത്തുവന്ന കണക്ക് പ്രകാരം എട്ടാം സ്ഥാനമാണ് റെയില്‍വേയ്ക്കുള്ളത്. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് അമേരിക്കന്‍ പ്രതിരോധ വിഭാഗമാണ്. 3.2 മില്യണ്‍ ആളുകള്‍ക്കാണ് യുഎസ് ഡിഫന്‍സ് വിഭാഗം ജോലി നല്‍കുന്നത്. ഇന്ത്യന്‍ റെയില്‍വേ എട്ടാം സ്ഥാനത്താണ്. 1.4 മില്യണ്‍ ആളുകള്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. ഇന്ത്യന്‍ ആംഡ് ഫോഴ്സസില്‍ 1.3 മില്യണ്‍ ആളുകളും സേവനം ചെയ്യുന്നു.
ചൈനയുടെ സേനയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ദാതാവ്. 2.3 മില്യണ്‍ ആളുകള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലുണ്ട്. വാള്‍മാര്‍ട്ടാണ് മൂന്നാമത്. 2.1 മില്യണ്‍ ആളുകള്‍ വാള്‍മാര്‍ട്ടിലുണ്ട്. നാലാം സ്ഥാനത്ത് മക്ഡൊണാള്‍ഡ് ആണ്. 1.9 മില്യണ്‍ ജോലിക്കാര്‍ മക്ഡൊണാള്‍ഡിലുണ്ട്. ബ്രിട്ടിഷ് ആരോഗ്യ വകുപ്പ്, ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ചൈനീസ് സ്റ്റേറ്റ് ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളില്‍.
Prof. John Kurakar
No comments:
Post a Comment