അരുവിക്കരയും കടന്ന്
യു.ഡി.എഫ്:
ശബരീനാഥിന് വന്‍വിജയം
Congress candidate K.A. Sabarinathan was ahead of his rivals as the counting of votes in the Aruvikara assembly constituency by-election in the capital district began on Tuesday.Counting of votes began at 8 a.m. and Sabarinathan has taken a lead of 10,128 votes.Counting of postal votes was taken up first followed by the Tholikode panchayat. Vithura, Ayyadan, Uzhamalaikal, Vellanad, Aruvikkara, Poovachal and finally Kuttichal panchayat votes will be counted. Of the total votes counted, K S Sabarinathan has so far got 56,448 followed by LDF's M Vijakumar with 46,320 votes and BJP's O Rajagopal with 34,145 votes. Sabarinathan has more lead than what his father G. Karthikeyan had when the latter contested the assembly poll in 2011.
With all the 154 being counted so far, the lead of the Congress candidateis now 10,128 votes. NOTA has taken the fourth spot with total votes 1430.In the Vithura panchayat, the UDF has taken a major chunk of votes with Vijayakumar able to take a minor lead only in two booths where counting is still on.In Saturday's polls, 77.35 percent of the electorate had cast their votes.The assembly constituency witnessed a triangular contest between the CPI-M, the Congress and the BJP. The counting will be held across 14 tables in 11 rounds.The bypoll is a litmus test for both the Fronts as panchayat polls are to be held later this year and assembly elections are just a year away.The bypoll was necessitated following the death of former Speaker G Karthikeyan who represented the segment (previously known as Aryanad) in the state assembly from 1991-2015.Chief Minister Oommen Chandy has said the poll outcome would be a referendum on the government's performance during the past four years while the opposition was confident that the electorate would deal a heavy blow to the ruling Front which was facing various allegations
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥനിലൂടെ യു.ഡി.എഫിന് ഉജ്ജ്വല വിജയം. 10128 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ത്രികോണമത്സരം നടന്ന മണ്ഡലം ശബരിനാഥ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ജി.കാര്‍ത്തികേയന് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ വെറും 546 വോട്ടിന്റെ മാത്രം കുറവ്. 34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു. എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും ലീഡ് നേടിയാണ് ശബരിനാഥ് ജയിച്ചുകയറിയത്. ആറ് പോസ്റ്റല്‍ വോട്ടുകളില്‍ രണ്ട് വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്ന സി.പി.എമ്മിന്റെ എം.വിജയകുമാറിന് പിന്നീട് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. യു.ഡി.എഫ് പ്രതീക്ഷ അര്‍പ്പിച്ചിരുന്ന തൊളിക്കോട് പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യം 73 വോട്ടിന്റെ ലീഡ്. പിന്നെ ശബരി അത് ക്രമേണ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു.

തൊളിക്കോട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1422 വോട്ടിന് ശബരിനാഥ് മുന്നിലെത്തി. എല്‍.ഡി.എഫ് പ്രതീക്ഷ വച്ച വിതുര എണ്ണിയപ്പോഴും ശബരിനാഥിന്റെ ലീഡ് ഉയര്‍ന്നതോടെ ഇടത് ക്യാമ്പ് അപകടം മണത്തു. വിതുരയില്‍ 1052 വോട്ടിന് മുന്നിലെത്തിയതോടെ വിജയകുമാറിന്റെ പ്രതീക്ഷകള്‍ മങ്ങി. അടുത്തതായി എല്‍.ഡി.എഫ് ഏറ്റവും മുന്നേറ്റം പ്രതീക്ഷിച്ച ആര്യനാട് എണ്ണുന്നു. അവിടവും വിജയകുമാറിനെ കൈവിട്ടു. അതോടെ തോല്‍വി മണത്തു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഉഴമലയ്ക്കലിലും 368 വോട്ടിന്റെ ലീഡ് യു.ഡി.എഫ് പിടിച്ചതോടെ അവര്‍ വിജയം ഉറപ്പിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ആകെ ആശ്വാസം അരുവിക്കര പഞ്ചായത്തില്‍ 133 വോട്ട് ലീഡ് നേടാനായത് മാത്രമാണ്. യു.ഡി.എഫ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടിക്കും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേരുന്ന ത്രീമൂര്‍ത്തികളുടെ വിജയമായി ഫലം. മറുവശത്ത് വി.എസ് മുന്നില്‍ നിന്ന് പടനയിച്ച് ആളെക്കൂട്ടിയിട്ടും അതൊന്നും വോട്ടായില്ല. പിണറായി വിജയന്‍ വോട്ട് ചോര്‍ച്ചതടയാന്‍ തന്ത്രങ്ങള്‍ മെനെഞ്ഞെങ്കിലും കൊഴിഞ്ഞുപോക്ക് തടയാനായില്ല. സംസ്ഥാന സെക്രട്ടറിയായി ആദ്യ ആങ്കത്തില്‍ നയിച്ച കോടിയേരിക്കും തിരിച്ചടിയായി. എവിടെ മത്സരിച്ചാലും വന്‍തോതില്‍ വോട്ട് നേടുന്ന ഒ.രാജഗോപാല്‍ ആ ചരിത്രം അരുവിക്കരയിലും ആവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ വിലയിരുത്തലാകും അരുവിക്കരയിലേതെന്ന് ആത്മവിശ്വാസത്തോടെ നേരിട്ട ഉമ്മന്‍ ചാണ്ടി ജനവിധി തന്റെ സര്‍ക്കാരിന്റെ അംഗീകാരമാണെന്ന് അവകാശപ്പെടും. അതോടൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകും ഇതെന്നും അദ്ദേഹം പറഞ്ഞു. 2006 ന് ശേഷം സി.പി.എമ്മിന് ഒരു വിജയം ഇപ്പോഴും കിട്ടാക്കനിയാകുന്നു. യു.ഡി.എഫാകട്ടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഹാട്രിക് തികച്ചു. പിറവത്ത് ടി.എം.ജേക്കബ് മരിച്ചപ്പോള്‍ മകനെ നിര്‍ത്തി വിജയിപ്പിച്ചെടുത്ത യു.ഡി.എഫ് നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മില്‍ നിന്ന് സെല്‍വരാജിനെ അടര്‍ത്തിയെടുത്ത് അവിടെ മത്സരിപ്പിച്ച് ജയിപ്പിച്ചു. സരിതയും സോളാറും ബാര്‍കോഴയും അതിജീവിച്ച് അരുവിക്കരയില്‍ നേടിയ വിജയം യു.ഡി.എഫിന് വന്‍ ആത്മവിശ്വാസം നല്‍കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുമ്പില്‍ നില്‍ക്കെ എല്‍.ഡി.എഫ് പാളയത്തിന് തിരിച്ചുവരവ് വെല്ലുവിളി തന്നെയാണെന്ന് ഫലം തെളിയിക്കുന്നു. അരുവിക്കരയില്‍ സഹതാപതരംഗമില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചപ്പോഴും അത് അവിടെ ഒരു വികാരമായിരുന്നുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. യാതൊരു വികസനവും അരുവിക്കരയില്‍ നടന്നില്ല എന്ന ആക്ഷേപവും തിരിച്ചടിച്ചു.
Prof. John Kurakar
No comments:
Post a Comment